ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസിൽ ഓണാഘോഷവും പ്രതിഭാപുരസ്കാരവും
1589477
Friday, September 5, 2025 6:22 AM IST
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസിൽ നടന്ന ഓണാഘോഷം സ്പിന്നിംഗ് മിൽസ് ചെയർമാൻ സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. ഒരു സമൂഹം എങ്ങനെ ആയിരക്കണമെന്നുള്ള മാനവമനസിന്റെ സങ്കല്പങ്ങളാണ് ഓണത്തിലൂടെ ഘോഷിക്കപ്പെടുന്നതെന്ന് സണ്ണി തോമസ് പറഞ്ഞു.
മാനേജിംഗ് ഡയറക്ടർ ഡോ. കെ.എസ്. കൃപകുമാർ അധ്യക്ഷത വഹിച്ചു. മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കൾക്കുള്ള പുരസ്കാര സമർപ്പണം മാനേജിംഗ് ഡയറക്ടർ നിർവഹിച്ചു. ഡപ്യൂട്ടി മാനേജർ ശ്രീജിത് ആർ. പിള്ള, പി.എസ്. ഇന്ദുലേഖ, വി.എസ്. ശ്രീനാഥ്, സുമേഷ് ജി. നായർ, ആർ. രമ്യ, ആർ. രാജി എന്നിവർ പ്രസംഗിച്ചു.