ഓണം മനുഷ്യരെ ഒന്നിപ്പിക്കുന്ന ദേശീയോത്സവം: ഡോ. കായംകുളം യൂനുസ്
1589239
Thursday, September 4, 2025 6:55 AM IST
തിരുവനന്തപുരം: ഓണം ജാതി, മത, വർഗ വ്യത്യാസമില്ലാതെ എല്ലാവിഭാഗം ജനങ്ങളും ഒത്തൊരുമയോടെ ആഘോഷിക്കേണ്ട ദേശീയോത്സവമാണെന്നു പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. കായംകുളം യൂനുസ്.
വ്യത്യസ്ത ആശയങ്ങളുടെ പേരിൽ മനുഷ്യ സമൂഹത്തെ വിഭജിക്കാനല്ല നോക്കേണ്ടതെന്നും പകരം അവരെ കൂട്ടിയിണക്കി മുന്നോട്ടു നയിക്കാൻ ഓണം പോലെയുള്ള സംസ്കാരികോ ത്സവങ്ങൾക്കു കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൂജപ്പുര യുവജന ഗ്രന്ഥശാലയുടെയും പുണ്യം ചാരിറ്റബിൾ സൊസൈറ്റി യുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എസ്. വിശ്വംഭരൻ നായർ അധ്യക്ഷത വഹിച്ചു. ഡോ. ജി. രാജേന്ദ്രൻ പിള്ള, പി. ഗോപകുമാർ, കെ. സുകുമാരൻ, പൂജപ്പുര എസ്. ശ്രീകുമാർ, ജി. രാധാകൃഷ് ണൻ, വേണു ഹരിദാസ്, യമുന അനിൽ, ജി. രാമചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.