ഓണാഘോഷവും സംയുക്ത സമ്മേളനവും
1588974
Wednesday, September 3, 2025 7:01 AM IST
നെടുമങ്ങാട്: അരുവിക്കര വൈഎംസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷവും സംയുക്ത സമ്മേളനവും അഡ്വ. ജി. സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജമന്തിപ്പൂക്കളുടെ വിളവെടുപ്പും 150 നിർധന കുടുംബങ്ങൾക്ക് ഓണക്കിറ്റു നൽകുന്നതിന്റെ വിതരണവും ഇതോടനുബന്ധിച്ചു നടന്നു.
തിരുവനന്തപുരം വൈഎംസിഎ പ്രസിഡന്റ് അഡ്വ. ഇടിക്കുള സക്കറിയ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി തിരുവനന്തപുരം റൂറൽ അഡിഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ജെ.കെ. ദിനിൽ ഓണ സന്ദേശം നൽകി. അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ആർ. കല കർഷകരെ ആദരിച്ചു.അത്തപ്പൂക്കളമത്സര വിജയികൾക്ക് അരുവിക്കര സർക്കിൾ ഇൻസ്പെക്ടർ മുരളി കൃഷ്ണ കാഷ് അവാർഡ് വിതരണം ചെയ്തു.
നെടുമങ്ങാട് ബ്ലോക്ക് മെമ്പർ വിജയൻ നായർ, റവ. ജി സ്റ്റുവർട്ട്, സത്യാനന്ദൻ, ജെ. ശോഭന ദാസ്, ബിറ്റി വർഗീസ്, എസ്.വി. മോഹൻ, എ. ക്രിസ്തുധരൻ എന്നിവർ പങ്കെടുത്തു വൈഎംസിഎ ഡയറക്ടർ ബോർഡ് മെമ്പർ ഡോ. ആർതർ ജേക്കബ് സ്വാഗതവും ഡോ. തോമസ് ഫിലിപ്പ് നന്ദിയും പറഞ്ഞു.