വെ​ഞ്ഞാ​റ​മൂ​ട്: വ​ട്ട​പ്പാ​റ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 33 ലി​റ്റ​ര്‍ വ്യാ​ജ​മ​ദ്യ​വും 20 ലി​റ്റർ കോ​ട​യും ര​ണ്ടു ല​ക്ഷം രൂ​പ​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ള്‍ അ​റ​സ്റ്റി​ലാ​യി.

തേ​ക്ക​ട കൊ​ഞ്ചി​റ പെ​രും​കൂ​ര്‍ ച​രു​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ നി​ന്നും കൊ​ഞ്ചി​റ പെ​രും​കൂ​ര്‍ കാ​ര്‍​ത്തി​ക​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സ​തീ​ശ​നാ​ണ്(64) അ​റ​സ്റ്റി​ലാ​യ​ത്. കു​റ​ച്ചു കാ​ല​മാ​യി പ്ര​തി കൊ​ഞ്ചി​റ​യി​ല്‍ വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ചു വ്യാ​ജ മ​ദ്യ​നി​ര്‍​മാണ​വും വി​ല്പ​ന​യും ന​ട​ത്തി വ​രു​ന്ന​താ​യി റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സു​ദ​ര്‍​ശ​നനു വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ഈ ​വി​വ​രം അ​ദ്ദേ​ഹം നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ​ബ് ഡി​വി​ഷ​നി​ലേ​ക്കും വ​ട്ട​പ്പാ​റ പോ​ലീ​സി​നും കൈ​മാ​റി. തു​ട​ര്‍​ന്ന് നെ​ടു​മ​ങ്ങാ​ട് എ​എ​സ്പി അ​ച്യു​ത് അ​ശോ​ക്, വ​ട്ട​പ്പാ​റ സി​ഐ ശീ​ജി​ത്ത്, എ​സ്​ഐ​മാ​രാ​യ ബി​നി​മോ​ള്‍, പ്ര​ദീ​പ്, മ​നോ​ജ്, സി​വി​ള്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സൂ​ര​ജ്,

സ​ജീ​വ്, പ്ര​ശാ​ന്ത്, ബി​നോ​യി, മാ​ധ​വ​ന്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.