വാർഷികാഘോഷവും ഓപ്പോൾ പദ്ധതി ഉദ്ഘാടനവും
1588969
Wednesday, September 3, 2025 7:01 AM IST
പൂവാർ: പൂവാർ റോട്ടറി ക്ലബിന്റെ അഞ്ചാമത് വാർഷികവും ഓണാഘോഷവും ഓപ്പോൾ പദ്ധതി ഉദ്ഘാടനവും മുൻ ചീഫ് സെക്രട്ടറിയും കവിയും സാഹിത്യകാരനുമായ വി. ജോയ് നിർവഹിച്ചു. നെയ്യാറ്റിൻകര ഗ്രേസ് ഗാർഡനിൽ അഡ്വ. എ അജികുമാറിന്റെ അധ്യക്ഷത വഹിച്ചു.
റവന്യൂ ഡിസ്ട്രിക്ട് ഡയറക്ടർ ഷാജ് ശ്രീധരൻ, ഡിസ്ട്രിക്ട് ഓപ്പോൾ പ്രോജക്ട് ചെയർമാൻ ജോഷ് ജോസഫ്, അസിസ്റ്റന്റ് ഗവർണർ ജി.ആർ. വിജീഷ് കുമാർ, ചാർട്ടർ പ്രസിഡന്റ് രാജൻ വി. പൊഴിയൂർ, സെക്രട്ടറി ഭക്തവത്സലൻ, ട്രഷറർ രാജു സെൽവരാജ്,
ഓപ്പോൾ പദ്ധതി ചെയർപേഴ്സൺ അനിത ഡിനി, വൈസ് പ്രസിഡന്റ് സി.പ്രഭാകരൻ, ജോയിന്റ് സെക്രട്ടറി കുമാർ മണിയൻ, എ. അനിൽകുമാർ, അയിര സുനിൽകുമാർ, സിദ്ധാർഥ കുമാർ, ഡോ. ഹരിത ജെ. ആർ, എൻ. ദിവാകരൻ, പെരിങ്ങമ്മല എം. അജേഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ പുതിയ പ്രസിഡന്റായി ഡിനി ദർബലിനെ തെരഞ്ഞെടുത്തു.
ഓപ്പോൾ പദ്ധതിയുടെ ഭാഗമായി നിർധന കുടുംബാംഗവും വനിതാ ഡ്രൈവറുമായ വി. ബിനിത ബാബുവിന് മിനി ടിപ്പർ ലോറി കൈമാറി. നിർധനർക്കുള്ള വീട് മെയിന്റനൻസ് ഫണ്ട്, പത്തോളം കാൻസർ രോഗികൾക്ക് ചികിത്സാ ധനസഹായം, കെഎസ്ആർടിസി പൂവാർ ഡിപ്പോയ്ക്ക് വാട്ടർപ്യൂരിഫയർ, വിദ്യാർഥിക്ക് ലാപ്പ്ടോപ്പ് എന്നിവയും കൈമാറി.