"സർക്കാർ തീരുമാനം പിൻവലിയ്ക്കണം'
1588966
Wednesday, September 3, 2025 6:53 AM IST
വെഞ്ഞാറമൂട്: 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള സ്വകാര്യ വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ് പത്തിരട്ടിയായി വർധിപ്പിച്ചത് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
സാധാരണക്കാരുടെ ചെറുകിട വാഹനങ്ങൾക്കു ഫീസ് വർധനവിലൂടെ ജനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നു. ആയതിനാൽ സർക്കാരിന്റെ നടപടി പുന പരിശോധിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവും നിയമനടപടികളും സ്വീകരിക്കാനാണു കമ്മിറ്റി തീരുമാനിച്ചിട്ടുള്ളതാതെന്നും ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി എച്ച്. നാസിം, ജില്ലാ പ്രസിഡന്റ് ഉദയകുമാർ, ജില്ലാ ജനറൽ സെക്രട്ടറി ഷിഹാസ് വെഞ്ഞാറമൂട് ജില്ലാ ട്രഷറർ അയ്യൂബ് റാവുത്തർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.