ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച നാലു കിലോ കഞ്ചാവുമായി യുവതി പിടിയില്‍
1588972
Wednesday, September 3, 2025 7:01 AM IST
വലിയതുറ: ഓണത്തിനു മുന്നോടിയായി വില്‍പ്പനയ്ക്കായി ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച നാലു കിലോ കഞ്ചാവുമായി യുവതിയെ തിരുവനന്തപുരം ഡാന്‍സാഫ് സംഘം പിടികൂടി.
വലിയവേളി സ്വദേശിനി ബിന്ദു (30) ആണ് സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വേളി ടൂറിസ്റ്റ് വില്ലേജ് വഴി ഓട്ടോയില്‍ കഞ്ചാവ് കടത്താന്‍ ശ്രമിക്കവേയാണ് ഇവര്‍ പിടിയിലായത്.
വെട്ടുകാട് ബാലനഗറില്‍ നിന്നും വലിയ വേളിയിലേയ്ക്ക് പോകാനെന്നു പറഞ്ഞാണ് ഇവര്‍ ഓട്ടോയില്‍ കയറിയതെന്ന് ഓട്ടോ ഡ്രൈവര്‍ പോലീസ് അധികൃതർക്കു മൊഴി നൽകിയിട്ടു ണ്ട്. തിരുവനന്തപുരം സിറ്റി ഡാന്‍സാഫ് സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹന പരിശോധന നടത്തിയതും കഞ്ചാവ് പിടികൂടിയതും.
ബിന്ദുവിന്റെ ഭര്‍ത്താവ് കാര്‍ലോസ് മുമ്പ് കഞ്ചാവു കേസുകളില്‍ പ്രതിയാണ്. കഞ്ചാവ് ലഭിച്ചതിന്റെ ഉറവിടത്തെക്കുറിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം ബിന്ദുവിനെ കോടതിയില്‍ ഹാജരാക്കുമെന്നു ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി. ഓണത്തിനു മുന്നോടിയായി കടലോര മേഖലകളില്‍ കഞ്ചാവും മദ്യവും ലഹരിമരുന്നു കടത്തും വില്‍പ്പനയും ഗണ്യമായി നടക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു.
വെട്ടുകാട്, വലിയതുറ, ശംഖുംമുഖം, കൊ ച്ചുവേളി, വലിയവേളി തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസ് പടോളിംഗ് ശക്തമാക്കണമെന്നാണ് സമീപവാസികള്‍ ആവശ്യപ്പെടുന്നത്. ശംഖുംമുഖം ബീച്ചിലും പരിസരങ്ങളിലും ലഹരി മരുന്നു മാഫിയാകള്‍ തമ്പടിച്ചിരിക്കുന്നതായും സൂചനകള്‍ ലഭിക്കുന്നുണ്ട്.