ഗണേശ വിഗ്രഹ ഘോഷയാത്ര സമാപിച്ചു
1588670
Tuesday, September 2, 2025 7:11 AM IST
തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ഗണേശ വിഗ്രഹ ഘോഷയാത്ര സമാപിച്ചു. തിരുവനന്തപുരത്തെ ഭക്തിസാന്ദ്രമാക്കിയ ഘോഷയാത്ര ഇന്നലെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽനിന്നും ആരംഭിച്ചു ശംഖുമുഖം കടൽ തീരത്ത് സമാപിച്ചു.
പഴവങ്ങാടി ഗണ പതി ക്ഷ ത്രത്തിൽനടന്ന ഹോമത്തിനുശേഷം ഗണേശ വിഗ്രഹങ്ങൾ കടലിൽ നിമജ്ജനം ചെയ്തു. പഴവങ്ങാടിയിൽ നടന്ന സാംസ്കാരിക സമ്മേളനം മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
ശ്രീകോവിലിനു മുന്നിൽ പോയി കൈയും കെട്ടി നിൽക്കുന്നവരാണു ഭക്തരെ അവഹേളിക്കാൻ ശബരിമലയിൽ അയ്യപ്പ സംഗമം നടത്തുന്നതെന്നു വി. മുരളീധരൻ പറഞ്ഞു. അയ്യപ്പനെയും ഗണപതിയേയുമൊക്കെ അവഹേളിക്കുന്നവരാണു സംസ്ഥാനം ഭരിക്കുന്നത്.
ഗണപതിയും അയ്യപ്പനുമൊക്കെ മിത്തല്ലെന്നും അവതാരമൂർത്തകളാണെന്നു വൈകിയെങ്കിലും സംസ്ഥാന സർക്കാർ മനസിലാക്കിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഘോഷകമ്മറ്റി ചെയർമാൻ ജി. രാജ്മോഹൻ, ട്രസ്റ്റ് മുഖ്യകാര്യദർശി എം.എസ്. ഭുവനചന്ദ്രൻ, ട്രസ്റ്റ് കണ്‍വീനർ ആർ.ഗോപിനാഥൻ നായർ എന്നിവർ പങ്കെടുത്തു.