മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെന്റർ പ്രവർത്തനമാരംഭിച്ചു
1588669
Tuesday, September 2, 2025 7:11 AM IST
വിഴിഞ്ഞം: വിഴിഞ്ഞം മേഖലയിലെ മാലിന്യ സംസ്കരണത്തിന് നവീന സാധ്യതകൾ ഒരുക്കി, മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെന്റർ പ്രവർത്തനമാരംഭിച്ചു.
അദാനി ഫൗണ്ടേഷൻ, ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ, തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ, വിസിൽ തുടങ്ങിയ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണു വിഴിഞ്ഞത്തു പദ്ധതിക്കു തുടക്കം കുറിച്ചത്. കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ സെന്റർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ പി.കെ. രാജു അധ്യക്ഷത വഹിച്ചു.
മാലിന്യങ്ങൾ സ്വീകരിച്ച്, വേർതിരിച്ച്, പുനഃസംസ്കരിച്ചു വിപണനത്തിനായി പുതിയ വസ് തുക്കൾ തയാറാക്കുക എന്നതാണ് മെറ്റീരിയൽസ് റിക്കവറി ഫെസിലിറ്റി (എംആർഎഫ്) പദ്ധതിയുടെ ലക്ഷ്യം. വിഴിഞ്ഞം സോണിലെ അഞ്ച് വാർഡുകളിൽനിന്ന് ശേഖരിക്കുന്ന മാലിന്യങ്ങളാണു ശാസ്ത്രീയമായി വേർതിരിച്ച് ഇവിടെ പുനഃസംസ്കരിക്കുന്നത്.
നഗരസഭ കൗൺസിലർമാരായ പനിയടിമ, നിസാമുദീൻ, അദാനി ഗ്രൂപ്പ് കോർപ്പറേറ്റ് അഫയേഴ്സ് മേധാവി അനിൽ ബാലകൃഷ്ണൻ, സിഎസ്ആർ. വിഭാഗത്തിലെ സെബാസ്റ്റ്യൻ ബ്രിട്ടോ, ജി.എം. വിസിൽ, പ്രസാദ് കുര്യൻ, ഹരിത കർമസേനാംഗങ്ങൾ, ശുചിത്വ മിഷൻ സ്റ്റാഫ്, ജീവനക്കാർ പങ്കെടുത്തു.