നിയമസഭയിൽ ഓണാഘോഷം
1588668
Tuesday, September 2, 2025 7:11 AM IST
തിരുവനന്തപുരം: നിയമസഭയിൽ സംഘടിപ്പിച്ച ഓണാഘോഷപരിപാടികൾ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. ജീവനക്കാർക്കുവേണ്ടി കായിക, കലാമത്സരങ്ങളും അത്തപ്പൂക്കള മത്സരവും സംഘടിപ്പിച്ചു. ഉച്ചയ്ക്കുശേഷം ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ ജീവനക്കാരുടെ കലാപരിപാടികളും അരങ്ങേറി.
ഉച്ചയ്ക്ക് ഒരുക്കിയ ഓണസദ്യയിൽ മന്ത്രി ജി.ആർ. അനിൽ, ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എംഎൽഎമാരായ ടി.പി. രാമകൃഷ്ണൻ, വി.കെ.പ്രശാന്ത്, സി.കെ. ഹരീന്ദ്രൻ, യു. പ്രതിഭ, ആന്റണിരാജു, മാത്യു ടി. തോമസ്, ജോബ് മൈക്കിൾ തുടങ്ങിയവരും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും നിയമസഭാ ജീവനക്കാരും പങ്കെടുത്തു.