നെ​യ്യാ​റ്റി​ൻ​ക​ര: ​നെ​യ്യാ​റ്റി​ൻ​ക​ര ഇ​ന്‍റ​ഗ്ര​ൽ ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യും ക്വ​സ്റ്റ് അ​ല​യ​ൻ​സും സം​യു​ക്ത​മാ​യി യു​വ​ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന തൊ​ഴി​ൽ വൈ​ദ​ഗ്ധ്യ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലെ ആ​ദ്യ ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ലോ​ഗോ​സ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

നി​ഡ്സ് ഡ​യ​റ​ക്ട​ർ ഫാ. ​രാ​ഹു​ൽ ബി. ​ആ​ൻ്റോ ഉ​ത്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം കോ-​ഓ​ഡി​നേ​റ്റ​ർ ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ മൈ​ക്കി​ൾ, വി​ശ്വ​നാ​ഥ​ൻ, സു​ജി​ത വി​നോ​ദ്, റോ​ജ, സു​ജി​ത രാ​ജ്, ജീ​ന എ​ന്നി​വ​ർ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. പ്രോ​ജ​ക്ട് ടീം ​അം​ഗ​ങ്ങ​ളാ​യ ജ​യ​രാ​ജ്, ക​വി​ത, സോ​ന, അ​ഞ്ച​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.