നെ​ടു​മ​ങ്ങാ​ട്: മാ​തൃ​കാ​പ​ര​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ഈ ​ഓ​ണ​ക്കാ​ല​ത്തും ജ​ന​ങ്ങ​ൾ​ക്കു വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ നേ​രി​യ സ​മ്മ​ർ​ദ്ദം പോ​ലുമി​ല്ലാ​തെ ന്യാ​യ​വി​ല​യ്ക്ക് അ​വ​ശ്യ​വ​സ്തു​ക്ക​ൾ ല​ഭ്യ​മാ​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കാ​ൻ സ​ർ​ക്കാ​രിനു ക​ഴി​ഞ്ഞെ​ന്നു മ​ന്ത്രി ജി. ​ആ​ർ. അ​നി​ൽ. നെ​ടു​മ​ങ്ങാ​ട് ആ​രം​ഭി​ച്ച ഓ​ണ​ച്ച​ന്ത ഉ​ദ്ഘാ​ട​നം ചെ​ യ്തു ചെയ്യുകയായിരുന്നു മന്ത്രി.

വി​ദൂ​ര ഗ്രാ​മ​ങ്ങ​ളി​ൽ നേ​രി​ട്ട് എ​ത്തു​ന്ന "സ​ഞ്ച​രി​ക്കു​ന്ന ഓ​ണ​ച്ച​ന്ത'​ക​ൾ​ക്ക് ഇ​തി​നോ​ട​കം വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് പൊ​തു​ജ​ന​ങ്ങ​ളി​ൽനി​ന്നു ല​ഭി​ച്ച​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ സി.എ​സ്. ശ്രീ​ജ ആ​ധ്യ​ക്ഷ​യായി. കൗ​ൺ​സി​ല​ർ സി​ന്ധു​കൃ​ഷ്‌​ണ​കു​മാ​ർ, സി​പിഎം ​ഏ​രി​യ സെ​ക്ര​ട്ട​റി കെ.​പി.​ പ്ര​മോ​ഷ്, പാ​ട്ട​ത്തി​ൽ ഷെ​രീ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​ കേ​ര​ള സ്റ്റേ​റ്റ് സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ്പ​റേ​ഷന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​വ​രാ​റു​ള്ള ഓ​ണ​ച്ച​ന്ത നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പ​ൽ ടൗ​ൺ​ഹാ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​പ്ലൈ​കോ പീ​പ്പി​ൾ​സ് ബ​സാ​റി​ലാ​ണ് ന​ട​ക്കു​ന്ന​ത്.