പൂക്കൃഷി വിളവെടുത്തു
1588660
Tuesday, September 2, 2025 6:56 AM IST
വെള്ളറട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കുറ്റിയായണിക്കാട് കോയിക്കല്‍ ശ്രീ മഹാദേവര്‍ ക്ഷേത്രത്തിലെ ജമന്തി പൂക്കൃഷി വിളവെടുപ്പ് ആര്യന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് ഒ. ഗിരിജ കുമാരിയും ആര്യങ്കോട് കൃഷി ഓഫീസര്‍ ഡോ. എസ്.ആര്. ആര്യയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ജീവല്‍കുമാര്‍, ദേവസ്വം ബോര്‍ഡ് ഒറ്റശേഖരമംഗലം സബ് ഗ്രൂപ്പ് ഓഫീസര്‍ പ്രദീജ, നെയ്യാറ്റിന്‍കര ഗ്രൂപ്പ് അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍ അയ്യപ്പന്, ക്ഷേത്രം മേല്‍ശാന്തി കൃഷ്ണമൂര്‍ത്തി, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി പി. പ്രജീഷ്കുമാര്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി. ശ്രീകുമാര്‍, കുറ്റിയായണിക്കാട് വാര്‍ഡ് മെമ്പര്‍ ഉഷ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.