ബാറിലെ സംഘര്‍ഷം; ഒരാള്‍ അറസ്റ്റില്‍
1588658
Tuesday, September 2, 2025 6:55 AM IST
പേരൂര്‍ക്കട: ബാറിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാളെ വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റുചെയ്തു. വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ വി.കെ. പാപ്പന്നഗര് സ്വദേശി രാജേഷ് (41) ആണ് അറസ്റ്റിലായത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോയെയായിരുന്നു സംഭവം.
മഞ്ചാടിമൂട്ടില്‍ പ്രവര്‍ത്തിച്ചു വരുന്ന ജെ.ജെ. ബാറിലായിരുന്നു അടിപിടി. മദ്യപിച്ചു ലക്കുകെട്ട രാജേഷ് ഇവിടെയുണ്ടായിരുന്ന ഒരു ജീവനക്കാരനെയാണ് ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ബാര്‍ ജീവനക്കാര്‍ അറിയിച്ചതിന് പ്രകാരം വട്ടിയൂര്‍ക്കാവ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാജേഷ് പിടിയിലായത്. സിഐ അജേഷിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ തോമസ് ഹീറ്റസ്, രതീഷ്, സിപിഒമാരായ മനു, അനീഷ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.