വോളിബോൾ കോർട്ടിനു ശിലാസ്ഥാപനം നടത്തി
1588657
Tuesday, September 2, 2025 6:55 AM IST
വെള്ളറട: കാരക്കോണം ഡോ. സോമര്‍വെല്‍ സ്മാരക സിഎസ്ഐ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തില്‍ ഇന്‍ഡോര്‍ വോളിബോള്‍ കോര്‍ട്ട് നിര്‍മിക്കുന്നു.
സിഎസ്ഐ മോഡറേറ്റര്‍ കമ്മിസറിയും ദക്ഷിണകേരള മഹായിടവക ബിഷപ്പുമായ തിമോത്തി രവീന്ദ്രര്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ ഡയറക്ടര്‍ ഡോ. ജെ. ബെനെറ്റ് ഏബ്രഹാം അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പൽ ഡോ . അനുഷ മെര്ലിന്, മഹാ ഇടവക മെഡിക്കല്‍ മിഷന് സെക്രട്ടറി ഡോ. പ്രതാപ് കുമാര്‍, സ്റ്റുഡന്‍സ് യൂണിയന് ചെയര്മാന് ജിതിന് ജിബു ജോര്‍ജ്, ജനറല്‍ സെക്രട്ടറി ബെഞ്ചമിന്‍ ബിനോയ് പോള്‍, സ്പോര്‍ട്സ് സെക്രട്ടറി മിബിന് ബേബി എന്നിവര്‍ പ്രസംഗിച്ചു. വൈസ് ചെയര്മാന്മാരായ ബിവിന്‍ വര്‍ക്കി സ്വാഗതവും നന്ദിയും പറഞ്ഞു. മുപ്പത്തഞ്ചു ലക്ഷത്തോളം രൂപ നിർമാണ ചെലവ് പ്രതീക്ഷിക്കുന്നു ഡിസംബറിന് മുന്‍പു നിർമാണം പൂർത്തിയാക്കുമെന്നും യൂണിയൻ ചെയർമാൻ ജിതിൻ പറഞ്ഞു.