കരയോഗം കുടുംബസംഗമവും ഓണാഘോഷവും
1588656
Tuesday, September 2, 2025 6:55 AM IST
നെടുമങ്ങാട്: ചെല്ലാംകോട് എൻഎസ്എസ് കരയോഗത്തിന്റെ കുടുംബസംഗമവും ഓണാഘോഷവും താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. വി.എ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കരയോഗം വിദ്യാർഥികളെ ആദരിച്ചു.
തിരുവാതിരയും കൈകൊട്ടി കളിയും ഓണസദ്യയും ഓണക്കിറ്റ് വിതരണം നടന്നു. കരയോഗം പ്രസിഡന്റ് ബി. വിജയൻ അധ്യക്ഷത വഹിച്ചു. മേഖല കൺവീനർ എസ്. ചന്ദ്രകുമാർ, മഹിളാ സമാജം വൈസ് പ്രസിഡന്റ് ഷീല രാജാശേഖരൻ, പൂവത്തൂർ കരയോഗം പ്രസിഡന്റ് എ.ആർ. നാരായണൻ നായർ, തോട്ടുമുക്ക് കരയോഗം പ്രസിഡന്റ് പ്രസന്നകുമാരൻ നായർ, വിജയവിക്രമൻ നായർ, സോമശേഖരൻ നായർ, മുരളീധരൻ നായർ, രമണൻ നായർ, എം.ആർ. അനിൽ, വി എസ് സുരേഷ് കുമാർ, ആർ.എൽ. രതീഷ്, പ്രഭ കൃഷ്ണൻ, ലീല കുമാരി, ഉജ്വൽ ഉദയൻ തുടങ്ങിയവർ പങ്കെടുത്തു. കരയോഗം സെക്രട്ടറി വി.എസ്. ജ്യോതിഷ് സ്വാഗതവും കരയോഗം ട്രഷറർ അജേന്ദ്രൻ നായർ നന്ദി പറഞ്ഞു.