സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രാദേശിക യൂണിറ്റ് ക്യാമ്പ്
1588655
Tuesday, September 2, 2025 6:55 AM IST
വെമ്പായം: വട്ടപ്പാറ ലൂർദ് മൗണ്ട് സ്കൂളിൽ നടന്നുവന്ന പ്രാദേശിക സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പ് സമാപിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. ജോസ് ഡി. സുജീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജരും അഡ്മിനിസ്ട്രേറ്ററുമായ ബ്രദർ പീറ്റർ വാഴപ്പറമ്പിൽ അധ്യക്ഷനായിരുന്നു.
പട്ടം ജിഎച്ച്എസ്എസ് റിട്ട. പ്രിൻസിപ്പൽ സൂര്യ നാരായണ കുഞ്ചുരായർ സ്കൗട്ട് വിഭാഗത്തിനും നെടുവേലി എച്ച്എസ്എസിലെ കായിക അധ്യാപിക ഹിമബിന്ദു ഗൈഡ് വിഭാഗത്തിനും ക്ലാസെടുത്തു. 53 സ്കൗട്ട്സും 26 ഗൈഡ്സും ഉൾപ്പെടെ ആകെ 79 വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. പിടിഎയുടെ പിന്തുണയും ക്യാമ്പിനുണ്ടായിരുന്നു.