കോൺഗ്രസ് മാരായമുട്ടം കമ്മിറ്റി തളിര് നേതൃപരിശീലന ക്യാമ്പ്
1588654
Tuesday, September 2, 2025 6:55 AM IST
വെള്ളറട: കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിര് എന്ന പേരില്‍ നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മാരായമുട്ടം മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ വരുന്ന എട്ടു വാർഡുകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കുവേണ്ടി സംഘടിപ്പിച്ച ക്യാന്പ് എഐസിസി അംഗം നെയ്യാറ്റിന്‍കര സനല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനില്‍ മണലുവിള അധ്യക്ഷത വഹിച്ചു.
ഡി. ശ്രീകുമാര്‍ ക്ലാസ് എടുത്തു. അനില്‍ ജോസ്, ഡിസിസി ജനറല്‍ സെക്രട്ടറി വിനോദ് സെന്‍, ബ്ലോക്ക് പ്രസിഡന്റ് അഡ്വ: എസ്. ജോൺ, കര്‍ഷകകോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്.അനിൽ എന്നിവർ ക്ലാസെടുത്തു. നേതാക്കളായ മണ്ണൂര്‍ ശ്രീകുമാര്‍, അഡ്വ. മാരായമുട്ടം ജോണി, ഗോപകുമാര്‍, ശ്രീരാഗം ശ്രീകുമാര്‍, തത്തിയൂര് സുരേന്ദ്രന്, സുഗതന് തത്തിയൂര്, മിനിമോള്‍, ഷിജ, സരസ്വതി, അനിഷ് ചുള്ളിയൂര്‍, മലക്കുളങ്ങര ജോണി, തുളസിധരന് ആശാരി, രാജേഷ് വടകര, സന്തോഷ് തത്തിയൂര്, അഖില്‍ തൃപ്പലവൂര്‍, സുരേഷ് ഇടഞ്ഞി എന്നിവര്‍ നേതൃത്വം നല്കി.