പെരിങ്ങമ്മലയിൽ വിദേശമദ്യം പിടികൂടി
1588653
Tuesday, September 2, 2025 6:55 AM IST
നേമം: പെരിങ്ങമ്മല ഇടുവയിൽ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ 102 കുപ്പികളിലായി 51 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം കണ്ടെത്തി. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. പെരിങ്ങമ്മല ഇടുവ സ്വദേശി പ്രജീഷ് കുമാറി(45)നെ എക്സൈസ് അറസ്റ്റ് ചെയ്തു. ഓണകാലത്തെ അവധി ദിവസങ്ങളിൽ വിൽപന നടത്തുവാൻ വേണ്ടി ആയിരുന്നു മദ്യം രഹസ്യഅറയിൽ സൂക്ഷിച്ചത്.
പ്രജീഷ് കുമാർ നിരവധി അബ്കാരി കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് സംഘം പറഞ്ഞു. ഇൻസ്പെക്ടർ ജെ.എസ്. പ്രശാന്ത്, ആർ. രാജേഷ് കുമാർ, സിവിൽ ഓഫീസർമാരായ എസ്.എസ്. അനീഷ്, യു.കെ. ലാൽ കൃഷ്ണ, എം. വിനോദ് കുമാർ, ബി. പ്രസന്നൻ, അൽത്താഫ് മുഹമ്മദ്, ബി. അഖിൽ, വി.ജെ. വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.