ഓണത്തിനു സാന്ത്വന സ്പർശം
1588651
Tuesday, September 2, 2025 6:55 AM IST
നേമം: വിക്ടറി ഗേൾസ് സ്കൂളിലെ ഓണഘോഷ പരിപാടിയോടനുബന്ധിച്ച് സാന്ത്വനസ്പർശം എന്ന പേരിൽ സേവന പരിപാടി സംഘടിപ്പിച്ചു. നേമം സർക്കാർ ആശുപത്രി പാലിയേറ്റീവ് കെയർ യൂണിറ്റിലേക്കു വീൽ ചെയറും കിടപ്പു രോഗികൾക്ക് അവശ്യവസ്തുക്കളും നൽകി. കൂടാതെ സ്കൂളിലെ നിർധനരായ വിദ്യാർഥിനികൾക് ഭക്ഷണക്കിറ്റു വിതരണം ചെയ്തു.
പാലിയേറ്റിവ് സ്റ്റാഫ് നഴ്സ് എം.ആർ. അശ്വതി.സ്കൂൾ മാനേജ്മെന്റ് പ്രതിനിധി കെ.വി. അനിൽകുമാർ, പ്രധാനാധ്യാപിക ആശ എസ്. നായർ, പിടിഎ പ്രസിഡന്റ് കവിത ഉണ്ണി, വൈസ് പ്രസിഡന്റ് ജയകുമാർ, സ്കൂൾ ലീഡർ നൈസാന ഫാത്തിമ, ദേവിക സുഭാഷ്, സിന്ധു സലൂജ എന്നിവർ പങ്കെടുത്തു.