താ​ലൂ​ക്ക് ആ​ശു​പ​ത്രിക്കു 97.11 കോടി, കു​ന്നം​കു​ള​ത്ത് 372 കോ​ടി​യു​ടെ പദ്ധതികൾ
കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി ന​വീ​ക​ര​ണ​ത്തി​നാ​യി കി​ഫ്ബി​യി​ൽനി​ന്നും 97.11 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ​ക്കു​മാ​യാ​ണു തു​ക. എ​ട്ടു നി​ല​ക​ളിലായി 1,30,000 ച​തു​ര​ശ്ര അ​ടി കെ​ട്ടി​ടമാണ് നിർ‌മിക്കുന്നത്. 100 കി​ട​ക്ക​ക​ളോ​ടു കൂ​ടി​യ ആ​ശു​പ​ത്രി ബ്ലോ​ക്കി​ൽ അ​ത്യാ​ഹി​ത​ വി​ഭാ​ഗ​വും ട്രോ​മാ​കെ​യ​ർ യൂ​ണി​റ്റും ഒ​പി വി​ഭാ​ഗ​വും കൂ​ടാ​തെ ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റു​ക​ൾ, ഇ​ന്‍റ​ൻ​സീ​വ് കെ​യ​ർ യൂ​ണി​റ്റു​ക​ൾ, വി​വി​ധ പ​രി​ശോ​ധ​നാ ലാ​ബു​ക​ൾ തു​ട​ങ്ങി​യ​വ​യു​മുണ്ടാ​കും.

372 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​കളാണ് കു​ന്നം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ കിഫ്ബി ഫണ്ടിംഗിലൂടെ ന​ട​പ്പാ​ക്കു​ന്ന​ത്.

ഒ​രു കോ​ടി രൂ​പ വീ​തം വി​നി​യോ​ഗി​ച്ചു കു​ന്നം​കു​ള​ത്തും അ​ക്കി​ക്കാ​വി​ലും ര​ജി​സ്ട്രാ​ർ ഓ​ഫീ​സു​ക​ൾ നി​ർ​മി​ച്ചു. ഇവയുടെ ഉ​ദ്ഘാ​ട​നവും ക​ഴി​ഞ്ഞു. ക​ട​വ​ല്ലൂ​ർ സ​ർ​ക്കാ​ർ സ്കൂ​ളി​നെ അ​ന്ത​ാരാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നാ​യി അ​ഞ്ചുകോ​ടി രൂ​പ വ​ക​യി​രു​ത്തി. നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.


പ​ഴ​ഞ്ഞി ഗ​വ. സ്കൂ​ളി​നു മൂ​ന്നു കോ​ടി, എ​രു​മ​പ്പെ​ട്ടി ഗ​വ. സ്കൂ​ളി​ന് 3.32 കോ​ടി, കു​ന്നം​കു​ളം ബോ​യ്സ് സ്കൂ​ൾ, ഗേ​ൾ​സ് സ്കൂ​ൾ, വേ​ലൂ​ർ ആ​ർ​എ​സ്ആ​ർ​വി​എ​ച്ച്എ​സ് എ​ന്നീ സ്കൂ​ളു​ക​ൾ​ക്ക് ഒ​രു കോ​ടി രൂ​പ വീ​ത​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​വ​യു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ന്നു. അ​ക്കി​ക്കാ​വ്-​എ​രു​മ​പ്പെ​ട്ടി-​ക​ട​ങ്ങോ​ട് റോ​ഡി​ന് 12.05 കോ​ടി രൂ​പ​യും കി​ഫ്ബി വ​ഴി അനുവദിച്ചിട്ടുണ്ട്. കേ​ച്ചേ​രി-​അ​ക്കി​ക്കാ​വ് ബൈ​പാ​സി​ന് 32.66 കോ​ടി രൂ​പ​യു​ടേ​യും കു​ന്നം​കു​ളം ന​ഗ​ര വി​ക​സ​ന​ത്തി​ന് 100 കോ​ടി രൂ​പ​യു​ടേ​യും കു​ന്നം​കു​ളം റിം​ഗ് റോ​ഡിന് 82 കോ​ടി രൂ​പ​യു​ടേ​യും ഡി​പി​ആ​ർ സ​മ​ർ​പ്പി​ച്ചു.

വാ​ഴാ​നി പു​ഴ​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള കാ​ഞ്ഞി​ര​ക്കോ​ട് മു​ത​ൽ കീ​ഴ്ത​ണ്ടി​ലം വ​രെ ചെ​ക്ക് ഡാ​മു​ക​ളും സ്ലൂ​യി​സ് വാൽ​വു​ക​ളും സം​ര​ക്ഷ​ണ ഭി​ത്തി​യും നി​ർ​മി​ക്കു​ന്ന​തി​നാ​യി 26.5 കോ​ടി​യു​ടെ ഡി​പി​ആ​റും സ​മ​ർ​പ്പി​ച്ചി​ട്ടു​മു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.