മുഖം മാറുന്ന തിരുവനന്തപുരം
തലസ്ഥാനം വികസനത്തിന്റെ നെറുകയില്‍
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ (കഴക്കൂട്ടം)

''നാടിന്റെ അടിസ്ഥാനപരമായ വികസനമാണു സര്‍ക്കാരിന്റെ ലക്ഷ്യം. ബജറ്റില്‍ അനുവദിക്കുന്ന തുക കൊണ്ടു മാത്രം പ്രതീക്ഷിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയില്ല. ഇതു മുന്നില്‍ കണ്ടാണു വികസനത്തിനു കൂടുതല്‍ പണം സ്വരൂപിക്കുന്നതിനായി ഇടതു സര്‍ക്കാര്‍ കിഫ്ബി രൂപീകരിച്ചത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും കിഫ്ബി മുഖാന്തിരം കോടികളുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളാണു നടന്നുവരുന്നത്. ഇതു വികസനത്തിന്റെ പുതിയൊരു അധ്യായം തന്നെയാണ്. ആദ്യമൊക്കെ രാഷ്ട്രീയത്തിന്റെ പേരില്‍ എതിര്‍പ്പുമായി വന്നവര്‍ ഇപ്പോള്‍ സ്വന്തം മണ്ഡലങ്ങളിലെ വികസനത്തിനായി കിഫ്ബിക്കു പുറകേ നടക്കുകയാണ്.'' മെഡിക്കല്‍കോളജ് മാസ്റ്റര്‍പ്ലാന്‍ 717.29 കോടി രൂപ (ആദ്യഘട്ടമായി 58.37 കോടി രൂപ അനുവദിച്ചു. കാമ്പസ് റോഡ് നവീകരണവും അറുന്നൂറോളം കാറുകള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള രണ്ട് മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗുകള്‍, പുതിയ മേല്‍പ്പാല റോഡ് നിര്‍മാണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ആദ്യഘട്ട നിര്‍മാണം അവസാന ഘട്ടത്തിലാണ്.) ശ്രീകാര്യം ഫ്ളൈ ഓവറിനു 135 കോടി രൂപ (നിര്‍ദിഷ്ട ലൈറ്റ് മെട്രോയുടെ സാങ്കേതിക ആവശ്യകതകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഫ്ളൈ ഓവര്‍ രൂപകല്പന ചെയ്തിരിക്കുന്നത്.)

ഉള്ളൂര്‍ ഫ്‌ളൈ ഓവര്‍ 54.28 കോടി, പേട്ട-ആനയറ-വെണ്‍പാലവട്ടം റോഡ് 63.48 കോടി, മണ്ണന്തല-പൗഡിക്കോണം റോഡ് 84.2 കോടി (ആദ്യ ഘട്ടത്തില്‍ മണ്ണന്തല, കേരളാദിത്യപുരം, പൗഡിക്കോണം ജംഗ്ഷന്‍ റോഡ് വികസനവും രണ്ടാമത്തെ ഘട്ടത്തില്‍ സൊസൈറ്റി ജംഗ്ഷന്‍ മുതല്‍ ശ്രീകാര്യം വരെയുള്ള റോഡ് നവീകരണവുമാണ്) ആക്കുളം കായല്‍ പുനരുജീവന പദ്ധതി 64.13 കോടി (ആക്കുളം കായലില്‍ നിലവില്‍ മണ്ണ് ഉയര്‍ന്ന് കിടക്കുന്ന ഭാഗം ഹരിതാഭമായ ചെറുദ്വീപാക്കി മാറ്റി അതിനുള്ളില്‍ സ്വാഭാവികമായ ജലശുചീകരണ മാര്‍ഗങ്ങള്‍ ഒരുക്കും. ബാംബു ബ്രിഡ്ജ്, ഗ്രീന്‍ ബ്രിഡ്ജ്, പരിസ്ഥിതി മതിലുകള്‍, ഇടനാഴികള്‍, കല്ലുകള്‍ പാകിയ നടപ്പാതകള്‍, സൈക്കിള്‍ ട്രാക്ക്, പൂന്തോട്ടത്തിന് നടുവില്‍ വിശ്രമത്തിനായുള്ള ഇരിപ്പിടങ്ങള്‍ തുടങ്ങിയവയും നിര്‍മിക്കും). കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളജ് നവീകരണം 16 കോടി കഴക്കൂട്ടം സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ നവീകരണം 6 കോടി, കുളത്തൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ നവീകരണം 6 കോടി, കഴക്കൂട്ടം മഹാദേവക്ഷേത്രം - ശബരിമല ഇടത്താവളം 10 കോടി (വിശാലമായ അമിനിറ്റി സെന്റര്‍, മുന്നൂറ്റമ്പത് പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന അന്നദാന മണ്ഡപം, വിരിപന്തല്‍, എഴുന്നൂറോളം പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, ഓപ്പണ്‍ സ്റ്റേജ്, ആധുനിക പാചകമുറി, ടോയിലറ്റ് സൗകര്യം തുടങ്ങിയവ ഇടത്താവള സമുച്ചയത്തിന്റെ ഭാഗമായി നിര്‍മ്മിക്കും.)

പ്രതിപക്ഷത്തിന്റേതു രാഷ്ട്രീയ ആരോപണം മാത്രം
സി.ദിവാകരന്‍ (നെടുമങ്ങാട്)


നിലവിലുള്ള സാമ്പത്തിക ചട്ടക്കൂടില്‍ നിന്നുകൊണ്ടു കേരളത്തില്‍ ഉദേശിക്കുന്ന വികസനം സാധ്യമല്ല. ഒരു സ്വതന്ത്രമായ ധനകാര്യ സ്ഥാപനം എന്ന നിലയിലാണു കിഫ്ബി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിനു പണം കണ്ടെത്തുക എന്നതു തന്നെയാണ് ഇതുകൊണ്ടു സര്‍ക്കാര്‍ ഉദേശിച്ചതും. ആദ്യം പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും ഇപ്പോള്‍ അങ്ങനെയില്ല. എല്ലാ മണ്ഡലങ്ങളിലും കിഫ്ബി വഴിയുള്ള അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. വഴയില പഴകുറ്റി നാലുവരിപ്പാത 400 കോടി രൂപ. പഴകുറ്റി - മംഗലപുരം റോഡ് 200 കോടി നെടുമങ്ങാട് - അരുവിക്കര വെള്ളനാട് റോഡ് 41.6 കോടി രൂപ നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലാവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് 5 കോടി രൂപ നെടുമങ്ങാട് സര്‍ക്കാര്‍ കോളജിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 7.62 കോടി രൂപ, കന്യാകുളങ്ങര ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന് 3 കോടി രൂപ , കന്യാകുളങ്ങര സബ് രജിസ്ട്രാര്‍ ഓഫീസ് ് 1.33 കോടി രൂപ (ഒക്ടോബര്‍ മാസത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കും.) നെടുമങ്ങാട് നഗരസഭയില്‍ ആധുനിക സൗകര്യത്തോടുകൂടി അറവുശാല നിര്‍മിക്കുന്നതിന് 2.39 കോടി രൂപ, മണ്ഡലത്തിലെ വിവിധ സ്‌കൂളികളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി മൂന്നു കോടി.

പാറശാല താലൂക്ക് ആശുപത്രി വികസനം തിലകക്കുറി
സി.കെ.ഹരീന്ദ്രന്‍ (പാറശാല)


വികസന പ്രവര്‍ത്തനങ്ങള്‍ക്കു സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് അപര്യാപ്തമാണ്. അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്കു വലിയ തുകയാണു വേണ്ടിവരുന്നത്. കിഫ്ബി വന്നതോടു കൂടി വലിയ മാറ്റമാണു സംസ്ഥാനത്തുണ്ടായത്. ഇതിന്റെ ആനുകൂല്യം മണ്ഡലത്തിലും ലഭ്യമായി. ജനങ്ങളുടെ ആഗ്രഹത്തിനൊത്തു വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇപ്പോള്‍ ജനപ്രതിനിധികള്‍ക്കു സാധിക്കുന്നു. നിര്‍ദിഷ്ട മലയോര ഹൈവേ- കള്ളിക്കാട് ഒറ്റശേഖരമംഗലം അമ്പൂരി വെള്ളറട കുന്നത്തുകാല്‍ പാറശ്ശാല എന്നീ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിനു 103 കോടി രൂപ അമരവിള ഒറ്റശേഖരമംഗലം റോഡ് - 27 കോടി രൂപ കിഴക്കന്‍മല കുടിവെള്ള പദ്ധതി 43.09 കോടി രൂപ. (ആര്യന്‍കോട്, പെരുങ്കടവിള പഞ്ചായത്ത് പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാനുള്ള കുടിവെള്ളപദ്ധതിയാണിത്. നെയ്യാറിലെ മൂന്നാറ്റുമുക്കില്‍നിന്ന് വെള്ളം പമ്പുചെയ്ത് ആര്യന്‍കോട് പഞ്ചായത്തിലെ കിഴക്കന്‍മലയില്‍ ഒരു എംഎല്‍ഡി ശുദ്ധീകരണശാല നിര്‍മിച്ച് സംഭരണികള്‍വഴി വിവിധസ്ഥലങ്ങളിലേക്ക് എത്തിക്കുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.) പാറശ്ശാല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി നവീകരണം (ഒന്നാം ഘട്ടം) '47 കോടി രൂപ കുമ്പിച്ചല്‍കടവ് പാലം (അമ്പൂരി ഗ്രാമപഞ്ചായത്ത്) 17 കോടി, പനച്ചമൂട് ചന്ത നവീകരണം ഒന്നാംഘട്ടം അഞ്ചു കോടി രൂപ (20 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍).

ചിറയിന്‍കീഴില്‍ 25 ഓളം പദ്ധതികള്‍
ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി (ചിറയിന്‍കീഴ്)


ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി ഡപ്യൂട്ടി സ്പീക്കര്‍ വി.ശശിയുടെ നേതൃത്വത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഇരുപത്തിയഞ്ചോളം പദ്ധതികളാണ് പുരോഗമിക്കുന്നത്. മണ്ഡലത്തിലെ സ്വപ്‌ന പദ്ധതികള്‍ ഉള്‍പ്പെടെയുളളവ വിവിധ ഘട്ടങ്ങളിലാണ്. 750 കോടിയുടെ വികസന പ്രവര്‍ത്തനമാണ് ആകെ ചിറയിന്‍കീഴ് മണ്ഡല്ത്തില്‍ നടപ്പാക്കുന്നത്. റെയില്‍വെ ഓവര്‍ ബ്രിഡ്ജിനായി 25.08 കോടി രൂപയാണ് ചിലവഴിക്കുന്നത്. ഇതിന്റെ സ്ഥലമേറ്റടുപ്പ് പൂര്‍ത്തിയാവുകയും ടെന്‍ഡര്‍ നടപടി പുരോഗമിക്കുകയുമാണ്.

ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ മള്‍ട്ടിസ്പെഷാലിറ്റി ബ്ലോക്കിന്റെ നിര്‍മാണത്തിനായി 50.77 കോടി രൂപയും ഉപകരണങ്ങള്‍ വാങ്ങുവാനായി 22.34 കോടി രൂപയും ചെലവഴിച്ചു. കെട്ടിട നിര്‍മാണം അന്തിമ ഘട്ടത്തിലുമാണ്. ചിറയിന്‍കീഴ്, അഞ്ചുതെങ്ങ് പഞ്ചായത്തുകളിലിലെ തീരദേശത്തെ കടലാക്രമണം തടയുന്നതിനായി തീരപ്രദേശത്ത് പുലിമുട്ട് സ്ഥാപിക്കുന്നതിനായി 18.31 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബിയിലുടെ സാധ്യമാക്കുന്നത്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നു. മുതലപൊഴി ഹാര്‍ബറുമായി ബന്ധിപ്പിക്കുന്ന ആലംകോട് മീരാന്‍കടവ് അഞ്ചുതെങ്ങ് മുതലപൊഴി റോഡ് 44.64 കോടിരൂപ ചിലവഴിച്ച് ആധുനിക നിലവാരത്തിലുളള റോഡിന്റെ നിര്‍മാണം തുടങ്ങി.

ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍ പഞ്ചായത്തുകളിലെ തീര നിവാസികളുടെ കുടിവെളള ദൗര്‍ലഭ്യം പരിഹരിക്കുന്നതിനുളള ചിറയിന്‍കീഴ് കടയ്ക്കാവൂര്‍ തീരദേശ കുടിവെളള പദ്ധതിക്കായി 18.28 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ തീരദേശ ഹൈവേയുടെ നിര്‍മാത്തിനായി ഹൈവേ കടന്ന് പോകുന്ന അഞ്ചുതെങ്ങ് തീരദേശ മേഖലയുടെ റോഡ് വികസനത്തിനും മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിനുമായി 80 കോടിയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്.

ഇതിനായി സ്ഥലമേറ്റടുപ്പ് അവസാന ഘടത്തില്‍. മംഗലപുരം പഞ്ചായത്തില്‍ ജി വി രാജ സെന്റര്‍ ഓഫ് എക്സലന്‍സ് നിര്‍മാണത്തിനായി 56.19 കോടിയുടെ പദ്ധതിയുടെ നടപടി ആരംഭിച്ച് കഴിഞ്ഞു. അഞ്ചുതെങ്ങിനെയും വക്കം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കായിക്കര പാലം നിര്‍മ്മാണത്തിനായി 25 കോടി രൂപ വകയിരുത്തി പാലനിര്‍മാണത്തിനായുളള സ്ഥലമേറ്റടുപ്പ് ആരംഭിച്ചു. മംഗലപുരം പഞ്ചായത്തില്‍ ആരംഭിക്കുന്ന ലൈഫ് സയന്‍സ് പാര്‍ക്കിനായി 301.17 കോടി രൂപയാണ് ചിലവഴിക്കുന്നത. എം ആര്‍ എസ് തോന്നയ്ക്കലിനായി 15.97 കോടി രൂപയും പെരുമാതുറ, ഇളമ്പ, തോന്നയ്ക്കല്‍, കൂന്തളളൂര്‍, പാലവിള, വെയിലൂര്‍, അഴൂര്‍ എന്നി സ്‌കൂളുകള്‍ക്കായി 13 കോടി രൂപയോളമാണ് കിഫ്ബി മുഖാന്തിരം ചിലവഴിക്കുന്നത്.

നേമത്തിന് ലഭിച്ചത് കുറച്ചു പദ്ധതികള്‍ മാത്രം
ഒ. രാജഗോപാല്‍ (നേമം)


നേമം മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വളരെ കുറച്ച് പദ്ധതികളാണ് ലഭിച്ചതെന്നു ഒ. രാജഗോപാല്‍ എംഎല്‍എയുടെ ഓഫീസ് അറിയിച്ചു. ഇതില്‍ ഒരു പദ്ധതി മാത്രമാണ് പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. തികച്ചും രാഷ്ട്രീയ കാരണങ്ങളാല്‍ പല വിധത്തിലുള്ള എതിര്‍പ്പുകളാണ് മറ്റുള്ള പദ്ധതികള്‍ക്ക് കാലദൈര്‍ഘ്യം നേരിടുന്നത്. കാലടി വാര്‍ഡില്‍ സര്‍ക്കാര്‍ സ്‌കൂളിന് കിഫ്ബിയില്‍ നിന്നും അഞ്ചു കോടിയും എംഎല്‍എ ഫണ്ടില്‍ നിന്ന് ഒരുകോടിയും ചേര്‍ത്ത് ആറുകോടി രൂപ മുടക്കിയുള്ള നിര്‍മാണം സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്താന്‍ സാധിച്ചു. കിഫ്ബി പദ്ധതിയില്‍പ്പെടുതിയിട്ടുള്ള നേമം മണ്ഡലത്തിലെ മറ്റു പദ്ധതികള്‍

21.60 കോടി രൂപ മുടക്കി നിര്‍മിക്കാനുദേശിക്കുന്ന നേമം രജിസ്ട്രേഷന്‍ ഓഫീസ് കെഎസ്സിസി മുഖാന്തിരം പണി തുടങ്ങുന്നതിനുള്ള അവസാന ഘട്ടത്തിലാണ്. 66.8 കോടി മുതല്‍ മുടക്കി ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണം. ഇതിനായി കെഎസ്എഫ്ഡിസിയുടെ നേതൃത്വത്തില്‍ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നു. 86 കോടി മുതല്‍മുടക്കില്‍ മണക്കാട്-കാലടി റോഡിന്റെ ഡിപിആര്‍ നടപടികള്‍ പുരോഗമിക്കുന്നു കരമന-സോമന്‍നഗര്‍-കാലടി റോഡ് വീതി കൂട്ടുന്നതിന് 20 കോടി അനുവദിച്ചു. ഡിപിആര്‍ നടപടികള്‍ പുരോഗമിക്കുന്നു.

വരും തലമുറയ്ക്കു ഓര്‍ക്കാന്‍ കഴിയുന്ന പദ്ധതികള്‍
ഐ.ബി.സതീഷ് (കാട്ടാക്കട)


അബദ്ധമാണെന്നും പ്രായോഗികമല്ലെന്നും പറഞ്ഞ ആളുകള്‍ ഇപ്പോള്‍ കിഫ്ബിയുടെ വക്താക്കളായി മാറിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ആറു പതിറ്റാണ്ടായി കേരളം പല പദ്ധതികളും ഉപേക്ഷിച്ചത് വിഭവ പ്രതിസന്ധി കാരണമാണ്. അയല്‍സംസ്ഥാനങ്ങള്‍ വന്‍ പദ്ധതികളുമായി മുന്നോട്ടു പോകുകയും ചെയ്തു. ഇനി അങ്ങനെ നില്‍ക്കുന്നത് അബദ്ധമാണെന്നു മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണു കിഫ്ബിയ്ക്കു രൂപം നല്‍കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന കാര്യങ്ങള്‍ ഇപ്പോള്‍ നടക്കുന്നൂവെന്നതാണു പ്രധാന പ്രത്യേകത. ഗുണമേന്മയും സാങ്കേതിക മികവുമാണു കിഫ്ബി പദ്ധതിയുടെ പ്രത്യേകത. കാട്ടാക്കട മണ്ഡലത്തിലെ നാട്ടിന്‍പുറത്തെ ജനങ്ങള്‍ക്കു വലിയ സഹായമാണു കിഫ്ബിയിലൂടെ ലഭിക്കുന്നത്.

കിള്ളി-മണലി മേച്ചിറ പനയംകോട് മലപ്പനംകോട് -ഇഎംഎസ് അക്കാദി റോഡ് 16.24 കോടി രൂപ

പൊട്ടന്‍കാവ് -നെല്ലിക്കാട്-ചിനിവിള-ഊനാംപാറ-തൂങ്ങാംപാറ-തെരളികുഴി-മുണ്ടുകോണം റോഡിനു 18.74 കോടി, ചൊവള്ളൂര്‍-മൈലാടി റോഡ് 27.9 കോടി

കടുവിട്ടുകടവു പാലം (കാട്ടാക്കട പാറശാല മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നത്) 12.35 കോടി, മലയിന്‍കീഴ് താലൂക്ക് ആശുപത്രിയുടെ നവീകരണം 23.31 കോടി, നടുക്കാട് മാര്‍ക്കറ്റ് നവീകരണം 2.13 കോടി, മലയിന്‍കീഴ് സര്‍ക്കാര്‍ ജിഎച്ച് എസ്എസിനു (മികവിന്റെ കേന്ദ്രം) അഞ്ചു കോടി, മലയിന്‍കീഴ് മാധവകവി കോളജ് നവീകരണം 9.75 കോടി, മലയിന്‍കീഴ് സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട നിര്‍മാണം 1.30 കോടി, മലയിന്‍കീഴ് സബ് ട്രഷറിക്കു പുതിയ കെട്ടിടം 1.78 കോടി, കരമന-കളിയിക്കാവിള ാേറഡ് വികസനത്തിന്റെ ഭാഗമായി പ്രവച്ചമ്പലം കൊടിനട റോഡിന്റെ നവീകരണം 112 കോടി, കുളത്തുമ്മല്‍ ജിഎച്ച്എസ്എസ് കെട്ടിട നിര്‍മാണം ഒരു കോടി, വിളവൂര്‍ക്കല്‍ ജിഎച്ച്എസ്എസ് കെട്ടിട നിര്‍മാണം ഒരു കോടി, വിളപ്പില്‍ യുപിഎസ് കെട്ടിട നിര്‍മാണം ഒരു കോടി

അടിസ്ഥാന വികസനത്തിന് 221.06 കോടി രൂപയുടെ പദ്ധതികള്‍
ബി.സത്യന്‍ (ആറ്റിങ്ങല്‍)


സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിന് ഉതകുന്ന പദ്ധതികളാണു കിഫ്ബിയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. സമഗ്രമായ റോഡു ശൃംഖലയാണു പദ്ധതിയിലൂടെ സാധ്യമാകുന്നത്. കേരളം രൂപം കൊണ്ടതിനു ശേഷം ഇതാദ്യമായാണു കിഫ്ബിയിലുടെ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാകുന്നത്. പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന നിരവധി റോഡുകള്‍ മണ്ഡലത്തില്‍ പൂര്‍ത്തിയാകുകയും ചിലതിനു ഭരണാനുമതി ഇപ്പോള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്. മണ്ഡലത്തില്‍ നിന്നും വര്‍ക്കല ശിവഗിരിയിലേക്കു പോകാന്‍ കഴിയുന്ന റോഡിന്റെ നിര്‍മാണം നടക്കുന്നുവെന്നുള്ളതും എടുത്തു പറയേണ്ട ഒന്നാണ്. ആറ്റിങ്ങല്‍ സര്‍ക്കാര്‍ കോളജിലെ അത്യാധുനിക ഡിജിറ്റല്‍ ലൈബ്രറി - 8.85 കോടി. ആറ്റിങ്ങല്‍ സര്‍ക്കാര്‍ മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ -അഞ്ചു കോടി, ആറ്റിങ്ങല്‍ സര്‍ക്കാര്‍ ഗേള്‍സ് എച്ച്എസ്എസ്, കിളിമാനൂര്‍ എച്ച്.എസ് എസ് ഞെക്കാട് എച്ച്എസ്എസ്, അവനവന്‍ ചേരി എച്ച്എസ്എസ് , ആറ്റിങ്ങല്‍ ഡയറ്റ് യുപിഎസ് എന്നിവക്ക് മൂന്നു കോടി വീതം. സര്‍ക്കാര്‍ എച്ച്എസ്എസ് തട്ടത്തുമല , സര്‍ക്കാര്‍ എച്ച്എസ്എസ് ചെറുന്നിയൂര്‍, സര്‍ക്കാര്‍ എച്ച്എസ്എസ് കവലയൂര്‍, സര്‍ക്കാര്‍ എച്ച്എസ്എസ് നെടുമ്പറമ്പ് , സര്‍ക്കാര്‍ എച്ച്എസ്എസ് ആലംകോട്, സര്‍ക്കാര്‍ എച്ച്എസ് പോങ്ങനാട്, സര്‍ക്കാര്‍ ടൗണ്‍ യുപിഎസ് കിളിമാനൂര്‍ എന്നീ സ്‌കൂളുകള്‍ക്ക് ഒരു കോടി വീതം ജലവിതരണം: പുളിമാത്ത് - നഗരൂര്‍ - കരവാരം കുടിവെള്ള പദ്ധതി: 81 കോടി, റോഡ് വികസനം: കിളിമാനൂര്‍ പുതിയകാവ് - ആലംകോട് - ചെറുന്നിയൂര്‍- ഒറ്റൂര്‍ - മണമ്പൂര്‍ റോഡ്: 32 കോടി, ആലംകോട് - മീരാന്‍ കടവ് റോഡ്: 44.64 കോടി. വക്കം - കായിക്കര കടവ് പാലം 25 കോടി, സംസ്ഥാന പാതയേയും ദേശിയ പാതയേയും തമ്മില്‍ ബന്ധിപ്പിച്ചും അവിടെ നിന്ന് വിനോദ സഞ്ചാര കേന്ദ്രമായ വര്‍ക്കലയില്‍ എത്തുന്ന മുപ്പത്തി ഒന്ന് കിലോ മീറ്റര്‍ റോഡ് നിര്‍മ്മാണം ധ്രുതഗതിയില്‍ .പുരോഗമിക്കുന്നു. കിളിമാനൂര്‍ പുതിയ കാവില്‍ നിന്നും ആരംഭിച്ച് വര്‍ക്കലയില്‍ അവസാനിക്കുന്ന 31 കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനം ആധുനികരീതിയില്‍ നടക്കുന്നു. കിളിമാനൂര്‍ - ആലംകോട്, മണനാക്ക് - ചെറുന്നിയുര്‍, ഒറ്റൂര്‍ - മണമ്പൂര്‍ എന്നി റോഡുകളാണ് ബിഎംആന്റ് ബിസി നിലവാരത്തില്‍ നവീകരണ പ്രവര്‍ത്തനം നടക്കുന്നത്.


ചിരകാലാഭിലാഷം പൂവണിയുന്നു
അഡ്വ : വി.കെ.പ്രശാന്ത് (വട്ടിയൂര്‍ക്കാവ്)


ഉദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ബജറ്റു വിഹിതത്തിലൂടെ മാത്രം ഒരിക്കലും പൂര്‍ത്തീകരിക്കാനാകില്ല. എന്നാല്‍ കിഫ്ബിയിലൂടെ വികസനത്തിന്റെ കുതിച്ചുചാട്ടമാണു ഉണ്ടായിട്ടുള്ളത്. വര്‍ഷങ്ങളായുള്ള മണ്ഡലത്തിലെ ജനങ്ങളുടെ ആഗ്രഹമാണു വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനം. തലസ്ഥാനത്തിന്റെ തന്നെ മുഖഛായ മാറ്റുന്ന ജംഗ്ഷന്‍ വികസനത്തിന്റെ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സ്വപ്‌നമാണെന്നു പറഞ്ഞു വിമര്‍ശിച്ചവര്‍ ഇപ്പോള്‍ കിഫ്ബി പദ്ധതികള്‍ക്കായി ഓടി നടക്കുകയാണ്. ഇടതുസര്‍ക്കാരിന്റെ നേട്ടങ്ങളില്‍ പ്രഥമ സ്ഥാനത്താണു കിഫ്ബി. വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനവും ശാസ്തമംഗലം വട്ടിയൂര്‍ക്കാവ്, വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട, മണ്ണറക്കോണം വഴയില എന്നീ റോഡുകളുടെ നവീകരണവും നടത്തുന്നതിനായി 220 കോടി രൂപ , പട്ടം ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കുന്നതിന് 140 കോടി രൂപയുടെ പദ്ധതി, തിരുവനന്തപുരം ജനറല്‍ ആശുപത്രി വികസന മാസ്റ്റര്‍ പ്ലാനിന് 146 കോടി രൂപ (അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ട്രോമ കെയര്‍, ഒപി വിഭാഗം തുടങ്ങീ സജീകരണങ്ങള്‍) പട്ടം സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനായി 5 കോടി വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളജ് കെട്ടിട നിര്‍മ്മാണത്തിന് 11 കോടി രൂപ, വട്ടിയൂര്‍ക്കാവ് വൊക്കേഷണല്‍ & ഹയര്‍ സെക്കന്ററി സ്‌കൂള്‍ വികസന പദ്ധതി 3.6 കോടി രൂപ, കാച്ചാണി ഹൈസ്‌കൂള്‍, മഞ്ചമ്പാറ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍, കുലശേഖരം സര്‍ക്കാര്‍ യുപി സ്‌കൂള്‍, പേരൂര്‍ക്കട സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ എന്നിവയുടെ കെട്ടിട നവീകരണത്തിന് ഒരു കോടി രൂപ വീതം ആകെ നാല് കോടി , ഹൈടെക് ക്ലാസ്‌റൂമുകള്‍ സജമാക്കുന്നതിനായി 29 സ്‌കൂളുകളിലായി 424 ലാപ്‌ടോപുകള്‍ 338 പ്രോജക്ടറുകള്‍, 20 ഡിഎസ്എല്‍ആര്‍ കാമറകളും മറ്റ് അനുബന്ധ ഉപകരണങ്ങളും കിഫ്ബി ഫണ്ട് ഉപയോഗിച്ച് വിതരണം ചെയ്തു.

സംശയങ്ങള്‍ അസ്ഥാനത്താക്കിക്കൊണ്ടുള്ള മുന്നേറ്റം
ഡി.കെ.മുരളി (വാമനപുരം)


ലക്ഷ്യമിട്ടതിനേക്കാള്‍ വലിയ പ്രവൃത്തികളാണു കിഫ്ബിയിലൂടെ നടക്കുന്നത്. ആദ്യം ചിലര്‍ക്ക് കിഫ്ബിയെ സംബന്ധിച്ചു സംശയം ഉണ്ടായിരുന്നു. എന്നാല്‍ ആ സംശയങ്ങളെല്ലാം ഇപ്പോള്‍ അസ്ഥാനത്തായി. അടുത്ത 25 വര്‍ഷത്തേയ്ക്കുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണു യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. കോടിക്കണക്കിനു രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ സംസ്ഥാനത്തിലെന്ന പോലെ മണ്ഡലത്തിലും നടക്കുന്നു. ഭാവി കേരളത്തിന് ഉതകുന്ന വികസന പദ്ധതികളാണു കിഫ്ബിയിലൂടെ നടക്കുന്നത്. ഇതു മണ്ഡലത്തിനും വലിയ മുതല്‍ക്കൂട്ടാണ്. പാലോട്-ബ്രൈമൂര്‍ റോഡ് വികസനം 49.69 കോടി, വാമനപുരം-ചിറ്റാര് റോഡ് (കാരേറ്റ്-പാലോട് രണ്ടാം ഘട്ടം) 31.09 കോടി, മുതുവിള-ചെല്ലഞ്ചി-കുടവനാട്-നന്ദിയോട് റോഡ് 32 കോടി, വെഞ്ഞാറമൂട് റിംഗ് റോഡ് 31.77 കോടി, വെഞ്ഞാറമൂട് മേല്‍പ്പാലം 25 കോടി, വെഞ്ഞാറമൂട് ജിഎച്ച്എസ്എസ് (അന്താരാഷ്ട്ര നിലവാരത്തില്‍) അഞ്ചു കോടി, കല്ലറ ജിഎച്ച്എസ്എസ് കെട്ടിടം മൂന്നു കോടി, മിതൃമ്മല ജിബിഎച്ച്എസ്എസ് കെട്ടിടം മൂന്നു കോടി, ഭരതന്നൂര്‍ സര്‍ക്കാര്‍ എച്ച്എസ്എസ് മൂന്നു കോടി, വെഞ്ഞാറമൂട് സര്‍ക്കാര്‍ എല്‍പിഎസ് മൂന്നു കോടി, മിതൃമ്മല സര്‍ക്കാര്‍ ജിഎച്ച്എസ്എസ് ഒരു കോടി, പെരിങ്ങമല സര്‍ക്കാര്‍ യുപിഎസ് ഒരു കോടി, ജവഹര്‍ കോളനി ജിഎച്ച്എസ് ഒരു കോടി, ആട്ടുകാല്‍ സര്‍ക്കാര്‍ യുപിഎസ് ഒരു കോടി, ആനാട് സര്‍ക്കാര്‍ എല്‍പിഎസ് ഒരു കോടി, മടത്തറക്കാണി ജിഎച്ച്എസ് ഒരു കോടി.

അതിശയിപ്പിക്കുന്ന വികസനം യാഥാര്‍ഥ്യമായി
കെ.അന്‍സലന്‍ (നെയാറ്റിന്‍കര)


ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമായിരുന്നു. സര്‍ക്കാരിനു ലഭിക്കുന്ന വരുമാനത്തിന്റെ ഗണ്യമായ പങ്കും ജീവനക്കാര്‍ക്കു ശമ്പളം നല്‍കാനും പെന്‍ഷന്‍ നല്‍കാനുമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഉദേശിക്കുന്ന വികസനങ്ങള്‍ പലപ്പോഴും നടന്നെന്നു വരില്ല. എന്നാല്‍ കിഫ്ബിയിലൂടെ അസൂയാവഹമായ പ്രവര്‍ത്തനങ്ങളാണു സംസ്ഥാനത്താകെ നടന്നുവരുന്നത്. മണ്ഡലത്തില്‍ നടക്കില്ലെന്നു വിചാരിച്ച പദ്ധതികള്‍ പോലും കിഫ്ബിയിലൂടെ സഫലമാകുന്നതിന്റെ സന്തോഷവും ഈ അവസരത്തില്‍ പങ്കുവയ്ക്കുന്നു. സര്‍ക്കാര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ മന്ദിരത്തിനു അഞ്ചു കോടി. (കിഫ്ബിയിലൂടെ ജില്ലയില്‍ തന്നെ ആദ്യമായി പണി പൂര്‍ത്തീകരിച്ച സ്‌കൂള്‍ കെട്ടിടമെന്ന പ്രത്യേകതയും ഉണ്ട്). അമരവിള - ഒറ്റശേഖരമംഗലം റീച്ചിലെ ആദ്യ ഭാഗം (അമരവിള മുതല്‍ പൂവന്‍കാല വരെ) - 650 ലക്ഷം രൂപ. . കാരോട് കുടിവെള്ള പദ്ധതി - നെയ്യാറിലെ മാവിളക്കടവില്‍ നിന്നുള്ള പ്ലാന്റില്‍ നിന്നും വെള്ളം ശേഖരിച്ചു പൊന്‍വിളയിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തിച്ചു ശുദ്ധീകരിച്ചു വിതരണം ചെയ്യുന്ന പദ്ധതിക്കു 89.19 കോടി രൂപ അതിയന്നൂര്‍ കുടിവെള്ള പദ്ധതി - 25.9 കോടി രൂപ, മുള്ളറവിള ആയയില്‍ പാലത്തിനു 15.20 കോടി രൂപ, കന്നിപുറം പാലത്തിനു 10.19 കോടി, നെയ്യാറ്റിന്‍കര ടൗണ്‍ മാര്‍ക്കറ്റ് 4.77 കോടി രൂപ. കുളത്തൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനു 10 കോടി രൂപ,ഹൈസ്‌കൂള്‍ പ്ലസ് ടു വിഭാഗങ്ങളിലായി 303 ക്ലാസ് മുറിക ഹൈടെക് രീതിയില്‍ ആധുനികവത്കരിച്ചു.

വര്‍ക്കല മണ്ഡലം കിഫ്ബിയുടെ കുതിപ്പില്‍
വി. ജോയ് (വര്‍ക്കല)


വര്‍ക്കല നിയോജക മണ്ഡലത്തില്‍ കിഫ്ബിയില്‍പെടുത്തി വന്‍ വികസനമാണ് നടപ്പാക്കുന്നതെന്നു വി. ജോയ് എംഎല്‍എ. നവോഥാന പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ ശിവഗിരിയും ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ വര്‍ക്കല പാപനാശവും ഉള്‍പ്പെടുന്ന വര്‍ക്കലയില്‍, വിദ്യാഭ്യാസ രംഗത്തും, റോഡുവികസനവും, ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനും, സര്‍ക്കാര്‍ ഓഫീസുകള്‍ക്കായുള്ള കെട്ടിടങ്ങളുമടക്കം വന്‍ പദ്ധതികളാണ് കിഫ്ബി മുഖാന്തിരം നടപ്പിലാക്കുന്നത്. ഇതുവരെ 283 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് കിഫ്ബി അംഗീകാരം ലഭിച്ചിട്ടുണ്ട്.

വര്‍ക്കല മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുന്നതിന് 6.48 കോടി രൂപ ചെലവഴിച്ച് പുതിയ ബഹുനില മന്ദിരം നിര്‍മാണം പൂര്‍ത്തിയായി.

ഗവ. എച്ച്എസ്എസ് പാളയംകുന്ന് മൂന്നു കോടി ചെലവിലും, ഗവ. എച്ച്എസ്എസ് നാവായിക്കുളം മൂന്ന് കോടിയും ചെലവഴിച്ചുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മാാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

വര്‍ക്കല ഗവ. എല്‍പിജിഎസ് 1.75 കോടി ചെലവഴിച്ച് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചു.

ഗവ. എച്ച്എസ്എസ് കാപ്പില്‍, ഗവ. എച്ച്എസ്എസ് പള്ളിക്കല്‍, ഗവ. എച്ച്എസ്എസ് വെട്ടൂര്‍, ഗവ. എല്‍പിജിഎസ് വര്‍ക്കല എന്നീ സ്‌കൂളുകളില്‍ ഓരോ കോടി വീതം ചെലവഴിച്ച് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ നടന്നുവരുന്നു.

തോമസ് സെബാസ്റ്റ്യന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഇടവയില്‍ 34 കോടി രൂപ ചെലവില്‍ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ശിവഗിരി റിംഗ് റോഡുകള്‍ 10 കോടി ചെലവഴിച്ച് പൂര്‍ത്തീകരിച്ചു.

നാവായിക്കുളം സബ്രജിസ്ട്രാര്‍ ഓഫീസിന് 1.50 കോടി രൂപയുടെ പുതിയ കെട്ടിടം പണി പൂര്‍ത്തിയാവുകയാണ്. വര്‍ക്കല സബ് രജിസ്ട്രാര്‍ ഓഫീസിന് രണ്ട് കോടി രൂപയ്ക്ക് പുതിയ കെട്ടിട നിര്‍മാണം ആരംഭിച്ചു.

പുത്തന്‍ചന്ത മാര്‍ക്കറ്റ് ആധുനിക രീതിയില്‍ പുനരുദ്ധാരണം നടത്തുന്നതിന് 2.15 കോടി അനുവദിച്ചു. പുന്നമൂട് മാര്‍ക്കറ്റ് നിര്‍മാണം 3.25 കോടി, തൊടുവേ പാലവും അപ്രോച്ച് റോഡും 30 കോടി, വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പുതിയ ബഹു നിലമന്ദിരം നിര്‍മിക്കാന്‍ 12 കോടി, വര്‍ക്കല, പള്ളിക്കല്‍, നാവായിക്കുളം കുടിവെള്ള പദ്ധതി 90 കോടി,

വര്‍ക്കല നടയറ പാരിപ്പള്ളി റോഡ് ദേശീയ നിലവാരത്തില്‍ നിര്‍മിക്കാന്‍ 47 കോടി, ഗവ. വിഎച്ച്എസ്എസ് പകല്‍ക്കുറി പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് മൂന്നു കോടിയും അനുവദിച്ചു.

അവഗണന: ലഭിച്ചത് 64.66 കോടി മാത്രം
എം.വിന്‍സെന്റ് (കോവളം)


കിഫ്ബിയിലൂടെ നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് കോവളം നിയോജകമണ്ഡലത്തില്‍ ഉണ്ടായിട്ടുള്ളത്. 64.66 കോടി രൂപയുടെ പദ്ധതികളാണ് മണ്ഡലത്തില്‍ ആരംഭിച്ചത്. എന്നാല്‍ ഇതിനു പുറമേ 100 കോടിയോളം രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബിയുടെ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ഇത് ആരംഭിക്കാനായിട്ടില്ല. ഇനി നടക്കാനിരിക്കുന്ന പദ്ധതികള്‍ക്ക് കിഫ്ബിയുടെ കയ്യില്‍ പണമില്ല. സര്‍ക്കാരിന്റെ കൈയിലും പണമില്ലാത്ത അവസ്ഥയുണ്ട്. അത് വികസനത്തെ ബാധിച്ചേക്കും.

കിഫ്ബിയുടെ പേരിലാണ് പദ്ധതികള്‍ നടക്കുന്നതെങ്കിലും സര്‍ക്കാര്‍ ഫണ്ട് തന്നെയാണ് ഇതിനായി ഉപയോഗിക്കുന്നത്. കിഫ്ബിയില്‍ ബജറ്റിനു പുറത്തു നിന്നുമാണ് പണം ലഭിക്കുന്നത് എന്നുമാത്രം. ഇതില്‍ പുതുമയില്ല. അതേസമയം കിഫ്ബിയുടെ പേരിലുള്ള ധൂര്‍ത്തുകള്‍ നമുക്കു കണ്ടില്ലെന്നു നടിക്കാനാകില്ല. വിവിധ കണ്‍സള്‍ട്ടന്‍സികളെ വച്ചാണ് കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പിഡബ്‌ള്യുഡിയുടെ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഈ പ്രവൃത്തികള്‍ ചെയ്യാവുന്നതേയുള്ളൂ. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ലക്ഷക്കണക്കിനാളുകള്‍ക്കാണ് വിടു നിര്‍മിച്ചു നല്‍കിയത്. എന്നാല്‍ ഇന്നത് ലൈഫ് എന്ന പേരില്‍ കൊട്ടിഘോഷിക്കപ്പെടുന്നു.

വെള്ളായണിക്കായലിനു കുറുകേ പാലത്തിനായി അനുവദിച്ച 25 കോടി രൂപയുടെ പദ്ധതി, ആഴാകുളം-മുട്ടക്കാട് റോഡിനായി അനുവദിച്ച 34 കോടി രൂപയുടെ പദ്ധതി, പുന്നമൂട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വികസനത്തിനായി അനുവദിച്ച മൂന്നു കോടി രൂപയുടെ പദ്ധതി, നേമം യുപിഎസിനായി അനുവദിച്ച ഒരു കോടി രൂപയുടെ പദ്ധതി, കുടിവെള്ള പദ്ധതിക്കായി അതിയന്നൂര്‍ കോട്ടുകാല്‍ പഞ്ചായത്തുകള്‍ക്ക് അനുവദിച്ച 37 കോടി രൂപയുടെ പദ്ധതി തുടങ്ങിയവയ്‌ക്കെല്ലാം കിഫ്ബിയുടെ അംഗീകാരമുണ്ടെങ്കിലും ഇതുവരെ പ്രവൃത്തികള്‍ ആരംഭിക്കാനായിട്ടില്ല.

കിഫ്ബിയിലൂടെ കോവളം മണ്ഡലത്തില്‍ ആരംഭിച്ച പദ്ധതികളും അനുവദിച്ച തുകയും ചുവടെ:
കാഞ്ഞിരംകുളം ഗവണ്‍മെന്റ് കോളജ് ഓഡിറ്റോറിയം ലാബ് നിര്‍മാണം-4.77 കോടി. ബാലരാമപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നവീകരണം-അഞ്ചുകോടി. (ഇതില്‍ ഒരു കോടി എംഎല്‍എ ഫണ്ടും ഉപയോഗപ്പെടുത്തുന്നുണ്ട്) വെങ്ങാനൂര്‍ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വികസനം. മൂന്നു കോടി. പൂവാര്‍ ഗവണ്‍മെന്റ് എല്‍പിഎസ് ഒരു കോടി. കാഞ്ഞിരംകുളം സബ് രജിസ്ട്രാര്‍ ഓഫീസ് വികസനം 90 ലക്ഷം. വിഴിഞ്ഞം സബ്‌സ്റ്റേഷന്‍ 50 കോടി.

മണക്കാട് സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
വി.എസ്. ശിവകുമാര്‍ (തിരുവനന്തപുരം)


കിഫ്ബിയുമായി ബന്ധപ്പെട്ടുള്ള വികസന പ്രവൃത്തികള്‍ മണ്ഡലത്തില്‍ നടപ്പാക്കാനായെങ്കിലും ആരംഭിക്കാനാകാത്ത പ്രവൃത്തികളും നിരവധിയാണ്. മണക്കാട് ഗേള്‍സ് സ്‌കൂള്‍ നവീകരണം പൂര്‍ത്തിയാക്കുന്നതിനു സാധിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു പല പദ്ധതികളും ഇഴയുകയാണ്. അട്ടക്കുളങ്ങര ഫ്‌ളൈ ഓവര്‍, ശംഖുമുഖം-വേളി റോഡ് എന്നിവ മണ്ഡലത്തിലെ കിഫ്ബിയുമായി ബന്ധപ്പെട്ടു നടത്താനുദ്ദേശിക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങളാണെങ്കിലും ഈ പദ്ധതികളുടെ വിശദ പഠന റിപ്പോര്‍ട്ടു പോലും തയ്യാറാക്കുന്നതിനു ഇതുവരെ സാധിച്ചിട്ടില്ല. ഭരണം തീരാന്‍ ഇനി മാസങ്ങള്‍ മാത്രമാണുള്ളത്. അതുകൊണ്ടു തന്നെ പദ്ധതികള്‍ എത്രമാത്രം പൂര്‍ത്തീകരിക്കാനാകുമെന്നറിയില്ല. നെയ്യാര്‍ ശുദ്ധജല പദ്ധതിക്കായി 206 കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചിരുന്നു. എന്നാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു പ്രവൃത്തിയും ഇതുവരെ ആരംഭിച്ചിട്ടില്ല. പാര്‍വതി പുത്തനാര്‍ നവീകരണവും ഇതുവരെ ആരംഭിച്ചില്ല.

മണ്ഡലത്തില്‍ പൂര്‍ത്തീകരിച്ചതും ഇപ്പോള്‍ നിര്‍മാണം നടക്കുന്നതുമായ കിഫ്ബി പദ്ധതികള്‍ ഇവയാണ്: മണക്കാട് ഗേള്‍സ് സ്‌കൂള്‍ നവീകരണം അഞ്ചു കോടി (എഎല്‍എ ഫണ്ടില്‍ നിന്നും രണ്ടു കോടി രൂപയും ഈ പദ്ധതിക്കു നല്‍കിയിട്ടുണ്ട്).

തിരുവനന്തപുരം വിമന്‍സ് കോളജില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനു 2.9 കോടി രൂപ. തിരുവനന്തപുരം സംസ്‌കൃത കോളജിന് 7.5 കോടി രൂപ. തിരുവനന്തപുരം ആര്‍ട്‌സ് കോളജിനു 7.89 കോടി രൂപ. തിരുവനന്തപുരം നഗരത്തില്‍ പൈപ്പ് മാറ്റിയിടുന്നതിനായി 77 കോടി രൂപ.

പദ്ധതികള്‍ വൈകുന്നു
കെ.എസ്. ശബരിനാഥന്‍ (അരുവിക്കര)


കിഫ്ബിയുമായി ബന്ധപ്പെട്ട് നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് അരുവിക്കര നിയോജക മണ്ഡലത്തില്‍ പൂര്‍ത്തിയായി വരുന്നത്. എന്നാല്‍ മുന്‍പ് ബജറ്റ് വര്‍ക്കായി വന്ന് പിന്നീട് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അപ്രൂവല്‍ ലഭിച്ചപ്പോഴേക്കും നിരവധി പദ്ധതികള്‍ വൈകുന്നതിനു കാരണമായിട്ടുണ്ട്. വിതുര തേവിയോട് ഐഐഎസ്ഇആര്‍ ജേഴ്‌സി ഫാം-ബോണക്കാട് റോഡ് നവീകരണവും കുറ്റിച്ചല്‍ വാലിപ്പാറയില്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പദ്ധതിയുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഐഐഎസ്ഇആര്‍ ജേഴ്‌സി ഫാം-ബോണക്കാട് റോഡ് നവീകരണത്തിനായി 28 കോടി രൂപയായിരുന്നു അനുവദിച്ചത്. ഇതെല്ലാം കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അപ്രൂവല്‍ ലഭിച്ചു വന്നപ്പോഴേക്കും നാലു വര്‍ഷത്തോളം താമസം നേരിട്ടു. കോവിഡ് മൂലവും പദ്ധതികളുടെ നടത്തിപ്പിനു താമസമുണ്ടായിട്ടുണ്ട്.

കോട്ടൂര്‍ ആനപരിപാലന കേന്ദ്രം അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി കിഫ്ബി ഫണ്ടില്‍ നിന്നും 108 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ജോലികള്‍ പുരോഗമിക്കുന്നു. കിഫ്ബിയുടെ സഹായത്തോടെ കള്ളിക്കാട്-കുറ്റിച്ചല്‍-ആര്യനാട്-വിതുര മലയോര ഹൈവേയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായി. വിതുര-തെന്നൂര്‍ മലയോര ഹൈവേയുടെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നു.

പൂവച്ചല്‍ വി ആന്‍ഡ് എച്ച്എസ്എസിലും വെള്ളനാട് ജി. കാര്‍ത്തികേയന്‍ മെമ്മോറിയല്‍ സ്‌കൂളിലും പുതിയ ബഹുനിലമന്ദിരങ്ങള്‍ നിര്‍മിക്കുന്നത് കിഫ്ബി ഫണ്ടില്‍ നിന്നാണ്. അഞ്ച് സ്‌കൂളുകളില്‍ മൂന്നു കോടി രൂപയുടെ പദ്ധതികളും വേറെ അഞ്ചു സ്‌കൂളുകളില്‍ ഒരു കോടി രൂപയുടെ മന്ദിരങ്ങളുടെ പ്രൊപ്പോസലുകളും തയ്യാറാക്കി വരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.