കിഫ്ബിക്ക് ആശംസകൾ
എ.പ്രദീപ് കുമാർ എംഎൽഎ, കോഴിക്കോട് നോർത്ത്

സം​സ്ഥാ​ന​ത്തു​ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ദ്ധ​തി​ക​ള്‍ കി​ഫ്ബി വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന മ​ണ്ഡ​ല​മാ​ണ് കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​മ്പ​സ് ഹൈ​സ്‌​കൂ​ളി​നാ​യി അ​ഞ്ചു​കോ​ടി​യാ​ണ് അ​നു​വ​ദി​ച്ച​ത്.

ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം, സ്‌​പോ​ർ​ട്‌​സ് റും , ​ഡൈ​നിം​ഗ് ഹാ​ള്‍, കി​ച്ച​ന്‍ ,ടോ​യ്‌​ല​റ്റ്.ബ്ലോ​ക്കു​ക​ള്‍ എ​ന്നി​വ​യു​ടെ നി​ർ​മാ​ണം പു​ത്തി​യാ​യി വ​രു​ന്നു.​കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കി വ​രു​ന്ന പൊ​തു​വി​ദ്യാ​ല​യ വി​ക​സ​ന പ​ദ്ധ​തി​യാ​യ 'പ്രി​സം പ​ദ്ധ​തി' യി​ല്‍ ഉ​ള്‍​പ്പെ​ട്ട സ്‌​കൂ​ളാ​ണി​ത്. 15 കോ​ടി​യു​ടെ വി​ക​സ​ന​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. എ​ന്‍​ജി​ഒ ക്വാ​ര്‍​ട്ടേ​ഴ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ന​വീ​ക​ര​ണ​ത്തി​നാ​യി മൂ​ന്നു​കോ​ടി​രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്‍​ഡോ​ർ ഗെ​യിം​സ് സൗ​ക​ര്യ​ത്തോ​ടു കൂ​ടി​യ മ​ള്‍​ട്ടി പ​ര്‍​പ്പ​സ് ഹാ​ള്‍ നി​ർ​മി​ക്കാ​നാ​ണി​ത്. ഇ​തും പ്രി​സം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട സ്‌​കൂ​ളാ​ണ്. ഒ​മ്പ​തു​കോ​ടി​യു​ടെ വി​ക​സ​ന പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്.​കാ​ര​പ​റ​മ്പ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് ഇ​തി​ന​കം ഒ​രു​കോ​ടി കോ​ടി കി​ഫ്ബി ഫ​ണ്ട് കി​ട്ടി. ആ​കെ 13 കോ​ടി​യു​ടെ വി​ക​സ​നം . 12 കോ​ടി​യു​ടെ പ്ര​വൃ​ത്തി പൂ​ത്തി​യാ​യി.​ക​ഴി​ഞ്ഞു. ഈ​സ്റ്റ്ഹി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ കി​ഫ്ബി ഫ​ണ്ട് ഒ​രു​കോ​ടി ല​ഭി​ച്ചു​ക​ഴി​ഞ്ഞു.​ആ​കെ ഒ​മ്പ​ത് കോ​ടി​യു​ടെ വി​ക​സ​ന​മാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. കാ​ര പ​റ​മ്പ് - വെ​സ്റ്റ് ഹി​ല്‍ ചു​ങ്കം ,ഈ​സ്റ്റ് ഹി​ല്‍ - ഗ​ണ​പ​തി കാ​വ് , കാ​ര​പ​റ​മ്പ് - കു​ണ്ടു​പ​റ​മ്പ് റോ​ഡ് എ​ന്നീ റോ​ഡു​ക​ള്‍ 21 കോ​ടി ചെ​ല​വി​ല്‍ ന​വീ​ക​രി​ക്കു​ന്നു. ഈ ​പ്ര​വൃ​ത്തി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.​പു​തി​യ​ങ്ങാ​ടി - മാ​വി​ളി​ക്ക​ട​വ് - കൃ​ഷ്ണ​ൻ നാ​യ​ര്‍ റോ​ഡ് 15 മീ ​വീ​തി​യാ​ല്‍ ഭൂ​മി​ഏ​റ്റെ​ടു​ത്ത് വി​ക​സി​പ്പി​ക്കാ​ന്‍ 155 കോ​ടി അ​നു​വ​ദി​ച്ചു. ത​ട​മ്പാ​ട്ട് താ​ഴം - ക​ണ്ണാ​ടി​ക്ക​ല്‍ - പ​റോ​പ്പ​ടി റോ​സ് വീ​തി കൂ​ടി വി​ക​സി​പ്പി​ക്കാ​ന്‍ ആ​ദ്യ​ഘ​ട്ട​മാ​യി 20 കോ​ടി അ​നു​വ​ദി​ച്ചു. മെ​ഡി​ക്ക​ല്‍ കോ​ള​ജ - കാ​ര​ന്തൂ​ര്‍ റോ​ഡ് 18 മീ​റ്റ​ര്‍ വീ​തി​യി​ല്‍ നാ​ലു വ​രി​യാ​യി വി​ക​സി​പ്പി​ക്കാ​ന്‍ 202 കോ​ടി അ​നു​വ​ദി​ച്ചു. കാ​ര പ​റ​മ്പ് - ബാ​ലു​ശേ​രി റോ​ഡി​ന് 80 കോ​ടി അ​നു​വ​ദി​ച്ചു. ഇ​തി​ല്‍ കാ​ര​പ​റ​മ്പ് മു​ത​ല്‍ ക​ക്കോ​ടി​പാ​ലം വ​രെ​യു​ള്ള ഭാ​ഗം കോ​ഴി​ക്കോ​ട്ട് നോ​ര്‍​ത്ത് മ​ണ്ഡ​ല​ത്തി​ല്‍ പെ​ട്ട​താ​ണ്. ഈ ​ഭാ​ഗം​നാ​ല് വ​രി​യാ​യി(18 മീ) ​ആ​ണ് വി​ക​സി​പ്പി​ക്കു​ന്ന​ത്.

ബീ​ച്ച് ജ​ന​റ​ല്‍ ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​നാ​യി 174 കോ​ടി​യു​ടെ​ഡി​പി​ആ​ര്‍ കി​ഫ്ബി സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​ന് ആ​രോ​ഗ്യ വ​കു​പ്പ് ത​ത്വ​ത്തി​ല്‍ ഭ​ര​ണാ​നു​മ​തി ത​ന്നി​ട്ടു​ണ്ട്.

കെ.ദാസൻ എംഎൽഎ, കൊയിലാണ്ടി

കി​ഫ്ബി വ​ഴി 700 കോ​ടി​യോ​ളം രൂ​പ​യാ​ണ് കൊ​യി​ലാ​ണ്ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​നാ​യി അ​നു​വ​ദി​ച്ച​ത്. റെ​യി​ൽ​വേ പാ​ല​ങ്ങ​ളും ന​ദീ​പാ​ല​ങ്ങ​ളും കി​ഫ്ബി വ​ഴി​യു​ണ്ടെ​ന്ന് കെ.​ദാ​സ​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലേ​ക്ക് കി​ഫ്ബി​യി​ല്‍ നി​ന്ന് മാ​ത്രം 26 കോ​ടി​യാ​ണ് അ​നു​വ​ദി​ച്ച​ത്.

പ​യ്യോ​ളി പേ​രാ​മ്പ്ര റോ​ഡി​നാ​യി 42 കോ​ടി, കൊ​യി​ലാ​ണ്ടി ഗ​വ.​വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് അ​ഞ്ച് കോ​ടി, കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ​യു​ടെ​യം സ​മീ​പ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും കു​ടി​വെ​ള്ള​പ​ദ്ധ​തി (ഒ​ന്നാം ഘ​ട്ടം)​ക്കാ​യി 85 കോ​ടി കോ​ടി​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്. കോ​ര​പ്പു​ഴ പാ​ലം പു​ന​ര്‍​നി​ര്‍​മ്മാ​ണ​ത്തി​ന് 25 കോ​ടി​യും കി​ഫ്ബി വ​ഴി​യു​ള്ള​താ​ണ്.
കൊ​യി​ലാ​ണ്ടി ഗ​വ.​കോ​ള​ജ് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ലൈ​ബ്ര​റി ആ​ന്‍​ഡ് റി​സ​ര്‍​ച്ച് ബ്ലോ​ക്കി​ന് 5.15 കോ​ടി​യാ​ണ് അ​നു​വ​ദി​ച്ച​ത്.

തീ​ര​ദേ​ശ ഹൈ​വേ​ക്ക് കൊ​യി​ലാ​ണ്ടി മ​ണ്ഡ​ല​ത്തി​ലേ​ക്കാ​യി ത​യാ​റാ​ക്കി​യ ഡി​പി​ആ​ര്‍ പ്ര​കാ​രം 250 കോ​ടി​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​ല്‍ ആ​ദ്യ ര​ണ്ട് ഘ​ട്ട റീ​ച്ചു​ക​ളു​ടെ​യും ഒ​രു പാ​ല​ത്തി​ന്‍റെ​യും വി​ശ​ദ​മാ​യ പ​ദ്ധ​തി രേ​ഖ ന​ല്‍​കിക്ക​ഴി​ഞ്ഞു.

കാരാട്ട് റസാഖ് എംഎൽഎ, കൊടുവള്ളി

നി​ല​വി​ല്‍ മേ​ല്‍​പ്പാ​ല പ്ര​വൃ​ത്തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് കൊ​ടു​വ​ള്ളി മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സി​റാ​ജ് ഫ്‌​ളൈ​ഓ​വ​റി​നാ​യി 54.02 കോ​ടി​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​ണ്. പ​ര​പ്പ​ന്‍ പൊ​യി​ല്‍ എ​ളേ​റ്റി​ല്‍ പു​ന്ന​ശ്ശേ​രി കാ​ര​കു​ന്ന് റോ​ഡി​ന് 45.27 കോ​ടി അ​നു​വ​ദി​ച്ചു. സ​ര്‍​വ്വേ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച് സാ​ങ്കേ​തി​ക അ​നു​മ​തി​ക്കും, ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്കും എ​ത്തി.​കൂ​ട​ത്താ​യ് - വെ​ളി​മ​ണ്ണ- പു​ത്തൂ​ര്‍ - ആ​ര്‍​ഇ​സി റോ​ഡ് 45.22 കോ​ടി അ​നു​വ​ദി​ച്ചു.​ത​ല​യാ​ട് പ​ടി​ക്ക​ല്‍​വ​യ​ലി​ല്‍ നി​ന്നും ആ​രം​ഭി​ക്കു​ന്ന മ​ല​യോ​ര ഹൈ​വേ 48.75 കോ​ടി അ​നു​വ​ദി​ച്ച് ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​കി​ളി​ലേ​ക്ക് ന​ട​ന്നു. താ​മ​ര​ശേ​രി ലി​ങ്ക് റോ​ഡി​നാ​യി 20 കോ​ടി​യും അ​നു​വ​ദി​ച്ചു. ഇ​തി​ന്‍റെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളാ​യി. ഇ​തു കൂ​ടാ​തെ ഗ​വ: ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​സ്‌​കൂ​ള്‍ അ​ഞ്ചു​കോ​ടി ചി​ല​വ​ഴി​ച്ച് നി​ർ​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചു.​കൊ​ടു​വ​ള്ളി ഗ​വ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​നാ​യി മൂ​ന്നു​കോ​ടി​യും ക​രു​വ​ന്‍ പൊ​യി​ല്‍​ഗ​വ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​നാ​യി ആ​റു​കോ​ടി​യു​ടെ പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

ന​രി​ക്കു​നി ഗ​വ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ നാ​ലു​കോ​ടി​യു​ടെ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​യി. താ​മ​ര​ശേ​രി​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി​സ്‌​കൂ​ളി​ല്‍ മൂ​ന്ന് കോ​ടി​യും രാ​രോ​ത്ത ഗ​വ ഹൈ​സ്‌​കൂ​ളി​നും ആ​രാ​മ്പ്രം ഗ​വ യു​പി സ്‌​കൂ​ളി​നും കൊ​ടു​വ​ള്ളി ഗ​വ. കോ​ള​ജി​ന് 14 കോ​ടി​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

എ.കെ.ശശീന്ദ്രൻ എംഎൽഎ, എലത്തൂർ

എ​ല​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ കി​ഫ്ബി വ​ഴി 276 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ല്‍ അ​ഞ്ച് കോ​ടി ചെ​ല​വി​ലു​ള്ള പ​യി​മ്പ്ര ജി​എ​ച്ച്എ​സ്എ​സി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. ഒ​രു കോ​ടി രൂ​പ ചെ​ല​വി​ല്‍ എ​ല​ത്തൂ​ര്‍ ജി​എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ നി​ര്‍​മാ​ണ​വും പൂ​ര്‍​ത്തീ​ക​രി​ച്ച​താ​യി മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ അ​റി​യി​ച്ചു.

20 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു​ള്ള കോ​ര​പ്പു​ഴ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. മൂ​ന്നു കോ​ടി ചെ​ല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന കൊ​ള​ത്തൂ​ര്‍ ജി​എ​ച്ച്എ​സ്എ​സി​ന്റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥ​ല​ത്ത് നി​ന്ന് മ​രം മു​റി​ച്ചു മാ​റ്റാ​നു​ള്ള അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​ധു​നി​ക സം​വി​ധാ​ന​ത്തോ​ടെ​യു​ള്ള കെ​ട്ടി​ട​മാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. 30 കോ​ടി​യു​ടെ പൂ​ള​ക്ക​ട​വ് പാ​ല​ത്തി​ന്റെ രൂ​പ​രേ​ഖ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.

81 കോ​ടി ചെ​ല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന ബാ​ലു​ശേ​രി-​കോ​ഴി​ക്കോ​ട് റോ​ഡി​ന്‍റെ സ​ര്‍​വേ പൂ​ര്‍​ത്തി​യാ​യി. ചേ​ള​ന്നൂ​ര്‍ താ​മ​ര​ശേ​രി ജി​എ​ല്‍​പി​എ​സ് ഒ​രു കോ​ടി, ത​ല​ക്കു​ള​ത്തൂ​ര്‍ നാ​രാ​യ​ന്‍​ചി​റ കു​ടി​വെ​ള്ള​പ​ദ്ധ​തി 20 കോ​ടി, എ​ല​ത്തൂ​ര്‍ ന​ടു​ത്തു​രു​ത്തി പാ​ലം 20 കോ​ടി, പ​റ​മ്പി​ല്‍ ജി​എ​ച്ച്എ​സ്എ​സ് മൂ​ന്നു കോ​ടി എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി വ​രി​ക​യാ​ണ്.

പി.ടി.എ.റഹിം എംഎൽഎ, കുന്നമംഗലം

താ​മ​ര​ശേ​രി​യി​ല്‍ 36 കോ​ടി​യൂ​ടെ സി​ഡ​ബ്ലു​ആ​ര്‍​ഡി​എം റോ​ഡ് പ്ര​വൃ​ത്തി‍ പൂ​ര്‍​ത്തി​യാ​യി​ക​ഴി​ഞ്ഞു. താ​മ​ര​ശേ​രി സി​ഡ​ബ്ലു​ആ​ര്‍​ഡി​എം റോ​ഡി​ല്‍ താ​മ​ര​ശേ​രി മു​ത​ല്‍ വ​രി​യട്ട്യാ​ക്കി​ല്‍ വ​രെ 14.7 കി.​മീ ദൂ​ര​വും വ​രി​യട്ട്യാ​ക്കി​ല്‍ മു​ത​ല്‍ സി​ഡ​ബ്ല്യു​ആ​ര്‍​ഡി​എം വ​രെ 3.2 കി.​മീ ദൂ​ര​വു​മാ​ണ് ഉ​ള്ള​ത്.
കൂ​ളി​മാ​ട് പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി ഏ​താ​ണ്ട് പൂ​ര്‍​ത്തി​യാ​യി. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ല്‍ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​തി​ന് ത​യ്യാ​റാ​ക്കി​യ ഐ​ല​ന്‍റു​ക​ള്‍ മു​ഴു​വ​നാ​യും ഒ​ലി​ച്ചു​പോ​യതിനാൽ പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യും ചെ​യ്തു. രൂ​പ​ക​ല്‍​പ​ന​യി​ല്‍ മാ​റ്റ​ങ്ങ​ള്‍ വരുത്തി കി​ഫ്ബി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച് അം​ഗീ​കാ​രം വാ​ങ്ങി പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.
ക​ളന്‌തോ​ട് -കൂ​ളി​മാ​ട് റോ​ഡി​ന്‍റെ പ്ര​വൃ​ത്തി 2018 ഫെ​ബ്രു​വ​രി 14-ന് ​ആ​രം​ഭി​ച്ച​താ​ണ്. കി​ഫ്ബി അ​നു​വ​ദി​ച്ച തു​ക റോ​ഡി​നു വ​ശ​ത്തു​ള്ള കാ​ല​ഹ​ര​ണ​പ്പെ​ട്ട പൈ​പ്പ്‌​ലൈ​നു​ക​ള്‍ മാ​റ്റാ​ന്‍ കേ​ര​ള വാ​ട്ട​ര്‍ അഥോറി​റ്റി മു​ഖേ​ന 2019 ഫെ​ബ്രു​വ​രി മാ​സ​ത്തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി. എ​ന്നാ​ല്‍ പൈ​പ്പ്‌​ലൈ​നു​ക​ള്‍ മാ​റ്റി സ്ഥ​ലം തി​രി​കെ ന​ല്‍​കാ​ത്ത​ത് പ്ര​വൃ​ത്തി​യു​ടെ പു​രോ​ഗ​തി​യെ ബാ​ധി​ച്ചു. കൂ​ളി​മാ​ട് റോ​ഡ് പാ​ലം(25 കോ​ടി) പ്ര​വൃ​ത്തി​ക​ളും എ​താ​ണ്ട് പൂ​ര്‍​ത്തി​യാ​യി ക​ഴി​ഞ്ഞു.
ആ​ർ​ഇ​സി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി​സ്‌​കൂ​ളി​ല്‍ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി നി​ര്‍​മി​ക്കു​ന്ന പു​തി​യ ബ്ലോ​ക്ക് ഉ​ദ്ഘാ​ട​ന​ത്തി​ന് ത​യ്യാ​റാ​യി. മാ​വൂ​ര്‍- കൊ​ടു​വ​ള്ളി റോ​ഡ്, മാ​ത്ത​റ-​പാ​ലാ​ഴി-​കു​റ്റി​ക്കാ​ട്ടൂ​ര്‍ റോ​ഡ്, കു​ന്ന​മം​ഗ​ലം ബൈ​പാ​സ് റോ​ഡ്, ചാ​ത്ത​മം​ഗ​ലം സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ്, കു​റ്റി​ക്കാ​ട്ടൂ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പു​തി​യ ബേ്‌​ളാ​ക്ക് തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വൃ​ത്തി​ക​ള്‍ പ്രാ​രം​ഭ​ദി​ശ​യി​ലാ​ണ്. ഇ​തോ​ടൊ​പ്പം എ​ന്‍​ഐ​ടി-​കൂ​ട​ത്താ​യി റോ​ഡ് പ്ര​വൃ​ത്തി ഉ​ട​ന്‍ ആ​രം​ഭി​ക്കും. ഒ​രു കോ​ടി​യോ​ളം രൂ​പ ചി​ല​വ​ഴി​ച്ച് മ​ണ്ഡ​ല​ത്തി​ലെ ആ​റ് സ്‌​കൂ​ളു​ക​ള്‍ ന​വീ​ക​രി​ക്കാ​നും കി​ഫ്ബി വ​ഴി​യാ​ണ് ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​ത്. ഏ​ഴു കോ​ടി​യു​ടെ അ​നു​മ​തി ല​ഭ്യ​മാ​ക്കി​യ ചാ​ത്ത​മം​ഗ​ലം- വേ​ങ്ങേ​രി​മ​ഠം- പാ​ല​ക്കാ​ടി റോ​ഡ്, അ​ഞ്ചു​കോ​ടി അ​നു​വ​ദി​ച്ച പെ​രി​ങ്ങ​ളം- കു​രി​ക്ക​ത്തൂ​ര്‍ -പെ​രു​വ​ഴി​ക്ക​ട​വ് റോ​ഡ് എ​ന്നി​വ​യു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന​വും പു​ല്‍​പ്പ​റ​മ്പ് പാ​ഴൂ​ര്‍ കൂ​ളി​മാ​ട് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നടന്നു.

ടി.പി.രാമകൃഷ്ണൻ എംഎൽഎ, പേരാന്പ്ര

മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍റെ മ​ണ്ഡ​ല​മാ​യ പേ​രാ​മ്പ്ര​യി​ല്‍ കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പൂ​ര്‍​ത്തി​യാ​ക്കി​യ​ത് നാ​ലു പ​ദ്ധ​തി​ക​ൾ. 11 പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. 72 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നാ​ല് പ​ദ്ധ​തി​ക​ള്‍ മ​ണ്ഡ​ല​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. പേ​രാ​മ്പ്ര - പ​യ്യോ​ളി റോ​ഡ് , പേ​രാ​മ്പ്ര -ചാ​നി​യം​ക​ട​വ് റോ​ഡ്, സ​ബ്ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് കെ​ട്ടി​ടം , മേ​പ്പ​യൂ​ര്‍ ജി​വി​എ​ച്ച്എ​സ്എ​സ് കെ​ട്ടി​ടം എ​ന്നി​വ​യാ​ണ് പൂ​ര്‍​ത്തി​യാ​യ പ​ദ്ധ​തി​ക​ള്‍. പേ​രാ​മ്പ്ര -പ​യ്യോ​ളി റോ​ഡി​ന് 42 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്. പേ​രാ​മ്പ്ര-​ചാ​നി​യം ക​ട​വ് റോ​ഡ് പ്ര​വൃ​ത്തി​ക്കാ​യി 24 കോ​ടി രൂ​പ​യും ചെ​ല​വ​ഴി​ച്ചു. 1.08 കോ​ടി രൂ​പാ ചെ​ല​വി​ലാ​ണ് പേ​രാ​മ്പ്ര സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്. അ​ഞ്ച് കോ​ടി രൂ​പ​യാ​ണ് മേ​പ്പ​യ്യൂ​ര്‍ ജി​വി​എ​ച്ച്എ​സ്എ​സി​നാ​യി ചെ​ല​വാ​ക്കി​യ​ത്.

11 പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​നി പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ള്ള​ത്. ഇ​തി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത് താ​ലൂ​ക്ക് ആ​ശു​പ​ത്രി വി​ക​സ​ന​മാ​ണ്. 77.47 കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി കി​ഫ്ബി വ​ഴി അ​നു​വ​ദി​ച്ച​ത്. പെ​രി​ഞ്ചേ​രി ക​ട​വ് റ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി 68.36 കോ​ടി​യാ​ണ് ചെ​ല​വ്.

ഇ​തി​ന് പു​റ​മേ പേ​രാ​മ്പ്ര ബൈ​പാ​സും ഉ​ട​ന്‍ യാ​ഥാ​ര്‍​ത്ഥ്യ​മാ​വും. 68 കോ​ടി​യാ​ണ് ഇ​തി​നാ​യി അ​നു​വ​ദി​ച്ച​ത്. മേ​പ്പ​യ്യൂ​ര്‍ - നെ​ല്യാ​ടി - കൊ​ല്ലം റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നാ​യി 42 കോ​ടി​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​ക​ലാ പു​ഴ പാ​ല​ത്തി​ന് 35 കോ​ടി​യാ​ണ് ചെ​ല​വ്. എം​ആ​ര്‍​എ​സ് മു​തു​കാ​ട് 25 കോ​ടി​യും ന​ടേ​രി​ക​ട​വ് പാ​ല​ത്തി​നാ​യി 20 കോ​ടി​യും ഇ​തി​ന​കം അ​നു​വ​ദി​ച്ചു. മ​ള്‍​ട്ടി പ്ല​ക്‌​സ് തി​യേ​റ്റ​ര്‍ നി​ര്‍​മി​ക്കു​ന്ന​തി​നാ​യി 11.35 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. മേ​പ്പ​യ്യൂ​ര്‍ സ്‌​പോ​ര്‍​ട്‌​സ് കോം​പ്ല​ക്‌​സി​നാ​യി 6.5 കോ​ടി​യും രാ​മ​ല്ലൂ​ര്‍ ജി​എ​ല്‍​പി​എ​സ് ന​വീ​ക​ര​ണ​ത്തി​ന് 4.25 കോ​ടി​യും

സി​കെ​ജി കോ​ള​ജ് അ​ക്ക​ഡേ​മി​ക് ബ്ലോ​ക്കി​നും ലൈ​ബ്ര​റി ബി​ല്‍​ഡിം​ഗി​നും 7.82 കോ​ടി​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

വി.കെ.സി.മമ്മദ് കോയ എംഎൽഎ, ബേപ്പൂർ

​ഫ​റോ​ക്ക് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​തു​ള്‍​പ്പെ​ടെ നി​ര​വ​ധി വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കി​ഫ്ബി വ​ഴി ബേ​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ നടത്തി. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി സ​മ​ര്‍​പ്പി​ച്ച 23.5 കോ​ടി​യു​ടെ പ്ര​പ്പോ​സ​ലാ​ണ് ന​ല്‍​കി​യ​ത്.
രാ​മ​നാ​ട്ടു​ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ ചി​ക്കോ​ട് കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യി 27 കോ​ടി അ​നു​വ​ദി​ച്ചി​രു​ന്നു.​പ​ദ്ധ​തി​യു​ടെ എ​ണ്‍​പ​ത് ശ​ത​മാ​നം പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​യി. ഫ​റോ​ക്ക് ക​രു​വ​ന്‍ തി​രു​ത്തി കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി 18.65 കോ​ടി​യാ​ണ് അ​നു​വ​ദി​ച്ച​ത്. പ്ര​വൃ​ത്തി പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്ക​യാ​ണ്. ബേ​പ്പൂ​ര്‍-​ചെ​റു​വ​ണ്ണൂ​ര്‍ സ്ഥ​ലം ഏ​റ്റെ​ടു​പ്പി​നാ​യി കി​ഫ്ബി 11.5 കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മ​ണ്ണൂ​ര്‍ -ക​ട​ലു​ണ്ടി ചാ​ലി​യം റോ​ഡി​നാ​യി 45.54 കോ​ടി​യും അ​നു​വ​ദി​ച്ചു. പ്ര​വൃ​ത്തി ന​ട​ന്നു​കൊ​ണ്ടി​രി​ക്ക​യാ​ണ്.

ബേ​പ്പൂ​ര്‍ പു​ളി​മു​ട്ട് മു​ത​ല്‍ വ​ട്ട​ക്കി​ണ​ര്‍ വ​രെ റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​പ്പി​നാ​യി 25 കോ​ടി​യും ഫ​റോ​ക്ക് സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് പു​തി​യ കെ​ട്ടി​ട​ത്തി​നാ​യി 1.198 കോ​ടി​യും അ​നു​വ​ദി​ച്ചു. പ്ര​വൃ​ത്തി ന​ട​ന്നു​കൊ​ണ്ടി​രി​ക്ക​യാ​ണ്.​രാ​മ​നാ​ട്ട​ക​ര മു​നി​സി​പ്പാ​ലി​റ്റി​ക്ക് പു​തി​യ കെ​ട്ടി​ട​ത്തി​നാ​യി എ​ട്ട് കോ​ടി​യും ബേ​പ്പൂ​ര്‍ ടൂ​റി​സ വി​ക​സ​ന​ത്തി​നാ​യി 5.92 കോ​ടി​യു​ടെ പ്രൊ​ജ​ക്ടും അം​ഗീ​ക​രി​ച്ചു. രാ​മ​നാ​ട്ടു​ക​ര ജി​എ​ല്‍​പി സ്‌​കൂ​ളി​ന് മൂ​ന്ന് കോ​ടി​യും ഫ​റോ​ക്ക് ഗ​ണ​പ​ത് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി​സ്‌​കൂ​ളി​ന് അ​ഞ്ച് കോ​ടി​യും അ​നു​വ​ദി​ച്ചു.
ഗ​ണ​പ​ത് സ്‌​കൂ​ളി​ലെ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​യി. ചെ​റു​വ​ണ്ണൂ​ര്‍ ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍( മൂ​ന്ന് കോ​ടി), ചാ​ലി​യം ഫി​ഷ​റീ​സ് എ​ല്‍​പി സ്‌​കൂ​ള്‍ 59 ല​ക്ഷം, ബേ​പ്പൂ​ര്‍ ഗ​വ.​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ (മൂ​ന്ന് കോ​ടി-​പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ച്ചു), ന​ടു​വ​ട്ടം ഗ​വ.​യൂ​പി സ്‌​കൂ​ള്‍(​ഒ​രു േകാ​ടി), ബേ​പ്പൂ​ര്‍ ജി​എ​ല്‍​പി(99 ല​ക്ഷം) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് പ്ര​വൃ​ത്തി​ക​ളു​ടെ ക​ണ​ക്ക്.

പാറയ്ക്കൽ അബ്ദുള്ള എംഎൽഎ, കുറ്റ്യാടി

കു​റ്റ്യാ​ടി മ​ണ്ഡ​ല​ത്തി​ല്‍ 250 കോ​ടി​രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​ല്‍ ലോ​ക​നാ​ര്‍​കാ​വ് പ്രൈ​തൃ​ക സം​ര​ക്ഷ​ണ​പ​ദ്ധ​തി(​പ​ത്ത് കോ​ടി) , വ​ട​ക​ര വി​ല്ല്യാ​പ്പ​ള്ളി റോ​ഡ്, അ​ട്ട​ക്കു​ണ്ട് റോ​ഡ്, കു​റ്റ്യാ​ടി ബൈ​പ്പാ​സ്, പെ​രു​ഞ്ചേ​രി​ക്ക​ട​വ് റ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജ് ( ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി) എ​ന്നി പ​ദ്ധ​തി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഉ​ള്ള​ത്.

കു​റ്റ്യാ​ടി ഗ​വ.​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ അ​ഞ്ച് കോ​ടി ചി​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച കെ​ട്ടി​ടം പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​യി. മ​ണി​യൂ​ര്‍ ഹ​ഗ.​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി​സ്‌​കൂ​ള്‍ പ്ര​വൃ​ത്തി ഇ​തി​ന​കം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞി​ട്ടു​ണ്ട്. വ​ട്ടോ​ളി ഗ​വ.​യു​പി.​സ്‌​കൂ​ളി​ന് ഒ​രു​കോ​ടി​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. വി​ല്യാ​പ്പ​ള്ളി​യി​ല്‍ പു​തു​താ​യി നി​ര്‍​മി​ക്കു​ന്ന സ​ബ് ര​ജി​സ്റ്റാ​ര്‍ ഓ​ഫീ​സ് കെ​ട്ടി​ടം പ്ര​വൃ​ത്തി​ക​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. 1.4 കോ​ടി​യാ​ണ് ഇ​തി​ന് ചി​ല​വു​വ​രു​ന്ന​ത്. ബൈ​പാ​സി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന് 2.1020 ഹെ​ക്ട​ര്‍ സ്ഥ​ലം അ​ക്വ​യ​ര്‍ ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ലൂ​ടെ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. ബൈ​പാ​സ് നി​ര്‍​മാ​ണ​ത്തി​ന് കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ 37.96 കോ​ടി രൂ​പ​യു​ടെ അം​ഗീ​കാ​ര​വും ന​ല്‍​കി​യി​രു​ന്നു.

പുരുഷൻ കടലുണ്ടി എംഎൽഎ, ബാലുശേരി

കാ​ല​പ്പ​ഴ​ക്ക​വും വീ​തി​ക്കു​റ​വും മൂ​ലം ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​വാ​യ പൂ​നൂ​ര്‍ പാ​ല​ത്തി​ന് ശാ​പ​മോ​ക്ഷം ന​ല്‍​കു​ന്ന​തു​ള്‍​പ്പെ​ടെ നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് കി​ഫ്ബി വ​ഴി ബാ​ലു​ശേ​രി മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ​തും ന​ട​പ്പി​ലാ​ക്കി​കൊ​ണ്ടി​രി​ക്കു​ന്ന​തും.
കി​ഫ്ബി​യി​ല്‍ നി​ന്ന് 10 കോ​ടി രൂ​പ യാ​ണ് അ​നു​വ​ദി​ച്ച​ത് പൂ​നൂ​ര്‍ പാ​ല​ത്തി​നാ​യി അ​നു​വ​ദി​ച്ച​ത്. കൊ​യി​ലാ​ണ്ടി താ​മ​ര​ശ്ശേ​രി റൂ​ട്ടി​ല്‍ പൂ​നൂ​ര്‍ അ​ങ്ങാ​ടി​യി​ല്‍ പ​ഴ​യ പാ​ല​ത്തി​ന് ഇ​ട​ത് വ​ശ​ത്താ​യി 28 മീ​റ്റ​ര്‍ വീ​ത​മു​ള്ള ര​ണ്ട് സ്പാ​നു​ക​ളാ​യി 9.5 മീ​റ്റ​ര്‍ വീ​തി​യി​ല്‍ പാ​ല​വും 1.5 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ഒ​രു വ​ശ​ത്ത് ഫൂ​ട്പാ​ത്തും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ പാ​ലം നി​ര്‍​മ്മി​ക്കു​ന്ന​ത്. ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി 140 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ അ​പ്രോ​ച്ച് റോ​ഡും നി​ര്‍​മ്മി​ക്കും. പാ​ലം നി​ർ​മാ​ണ​ത്തി​ന് മാ​ത്രം 4.78 കോ​ടി രൂ​പ​യാ​ണ് കി​ഫ്ബി അ​നു​വ​ദി​ച്ച​ത്. പാ​ലം ക​ട​ന്നു പോ​വു​ന്ന ഭാ​ഗ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല കൈ​യേ​റ്റ പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​യി. പാ​ല​ത്തി​ന്‍റെ സ​ർ​വേ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. ഇ​തോ​ടൊ​പ്പം കോ​ഴി​ക്കോ​ട് -ബാ​ലു​ശേ​രി റോ​ഡ് വി​ക​സ​ന​ത്തി​നാ​യി 89.25 കോ​ടി​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. കാ​ര​പ്പ​റ​ന​മ്പ് മു​ത​ല്‍ ക​ക്കോ​ടി പാ​ലം വ​രെ 18 മീ​റ്റ​ര്‍ വീ​തി​യി​ലും ക​ക്കോ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മു​ത​ല്‍ ബാ​ലു​ശ്ശേ​രി മു​ക്ക് വ​രെ 12 മീ​റ്റ​റി​ലു​മാ​ണ് റോ​ഡ് വീ​തി​കൂ​ട്ടു​ന്ന​ത്. ഒ​ള്ളൂ​ര്‍ ക​ട​വ്പാ​പാ​ല​ത്തി​ന് 16.25 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. തോ​രാ​യി ക​ട​വ് പാ​ല​ത്തി​ന് 20 കോ​ടി, ന​ടു​വ​ണ്ണൂ​ര്‍ വോൡ​ബാ​ള്‍ അ​ക്കാ​ദ​മി​ക്ക് പ​ത്ത് കോ​ടി, താ​ലൂ​ക്ക് ആ​ശു​പ​ത്രി കെ​ട്ടി​ട നി​ര്‍​മാ​ണം 21 കോ​ടി ബാ​ലു​ശേ​രി ഡോ.​ബി.​ആ​ർ.​അം​ബേ​ദ്ക​ര്‍ മെ​മ്മോ​റി​യ​ല്‍ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ് പ്ര​വ​ര്‍​ത്തി​ക്കാ​യി 10 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് പ​ദ്ധ​തി​ക​ള്‍.
ഇ​ത് കൂ​ടാ​തെ മ​ണ്ഡ​ല​ത്തി​ലെ സ്‌​കൂ​ളു​ക​ളും കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. 17 കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി അ​നു​വ​ദി​ച്ച​ത്.

സി.കെ.നാണു എംഎൽഎ, വടകര

വ​ട​ക​ര മ​ണ്ഡ​ല​ത്തി​ല്‍ കി​ഫ്ബി വ​ഴി ന​ട​പ്പാ​ക്കു​ന്ന​ത് ആ​റ് പ​ദ്ധ​തി​ക​ൾ. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് വി​ദ്യാ​ല​യ​ങ്ങ​ളു​ടെ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള​വ​യ്ക്കാ​ണ് കി​ഫ്ബി വ​ഴി അ​നു​മ​തി ന​ല്‍​കി​യ​തെ​ന്ന് സി.​കെ.​നാ​ണു എം​എ​ല്‍​എ അ​റി​യി​ച്ചു.
മ​ട​പ്പ​ള്ളി ജി​ജി​എ​ച്ച്എ​സി​ല്‍ 3.58 കോ​ടി​യു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഇ​തി​ന​കം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. മ​ട​പ്പ​ള്ളി ജി​വി​എ​ച്ച്എ​സി​നാ​യി 3.28 കോ​ടി​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പു​തു​പ്പ​ണം ജി​എ​ന്‍​എം ജി​എ​ച്ച്എ​സ് 4.97 കോ​ടി ചെ​ല​വി​ല്‍ ന​വീ​ക​രി​ക്കും. മ​ട​പ്പ​ള്ളി ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യം വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി 3.28 കോ​ടി​യു​ടെ പ​ദ്ധ​തി​ക്കും അം​ഗീ​കാ​ര​മാ​യി. ഇ​തി​നു പു​റ​മേ മു​ട്ടു​ങ്ങ​ല്‍ -നാ​ദാ​പു​രം, പ​ക്രം​ത​ളം റോ​ഡി​ന് 35 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്.
വ​ട​ക​ര ഇ​ന്‍​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​നാ​യി 15.94 കോ​ടി​യും ചെ​ല​വ​ഴി​ക്കു​ന്നു​ണ്ട്.

ജോർജ് എം. തോമസ് എംഎൽഎ, തിരുവന്പാടി

തി​രു​വ​മ്പാ​ടി -പു​ല്ലൂ​രാം​പാ​റ-​ആ​ന​ക്കാം പൊ​യി​ൽ-​മ​റി​പ്പു​ഴ റോ​ഡി​ന് 77 കോ​ടി​രൂ​പ​യു​ടെ സാ​മ്പ​ത്തി​ക അ​നു​മ​തി​യാ​ണ് ന​ല്‍​കി​യി​ട്ടു​ള്ള​ത്. നി​ല​വി​ല്‍ എ​ട്ടു​മീ​റ്റ​ര്‍ വീ​തി​യു​ള്ള റോ​ഡ് നാ​ട്ടു​കാ​ര്‍ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കി​യ സ്ഥ​ല​മു​പ​യോ​ഗി​ച്ചാ​ണ് 10 മീ​റ്റ​ര്‍ വീ​തി​യി​ല്‍ വി​ക​സി​പ്പി​ക്കു​ന്ന​ത്. 42 ക​ലു​ങ്കു​ക​ള്‍, കാ​ളി​യാ​മ്പു​ഴ, ഇ​രു​മ്പ​കം, ആ​ന​ക്കാം​പൊ​യി​ൽ, മു​ത്ത​പ്പ​ന്‍​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ല് ഇ​ട​ത്ത​രം പാ​ല​ങ്ങ​ള്‍, ഓ​ട​ക​ള്‍, ക​വ​ല​ക​ളു​ടെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം,ഓ​ട​ക​ള്‍, ക​വ​ല​ക​ളു​ടെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം, ന​ട​പ്പാ​ത​ക​ള്‍ തു​ട​ങ്ങി​യ​വ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് പ​ദ്ധ​തി. ഈ​വ​ര്‍​ഷം ത​ന്നെ പ​ദ്ധ​തി തു​ട​ങ്ങും. ഇ​തി​ന് പു​റ​മേ കൈ​ത​പ്പൊ​യി​ല്‍-​അ​ഗ​സ്ത്യ​ൻ​മു​ഴി റോ​ഡ്(87 കോ​ടി), കോ​ട​ഞ്ചേ​രി-​ക​ക്കാ​ടം പൊ​യി​ല്‍ മ​ല​യോ​ര ഹൈ​വേ(154 കോ​ടി),
മ​ണാ​ശേ​രി-​ചു​ള്ളി​ക്കാ​പ​റ​മ്പ് റോ​ഡ് (40 കോ​ടി) എ​ന്നി​വ​യും കി​ഫ്ബി വ​ഴി ന​ട​ത്തു​ന്ന​പ​ദ്ധ​തി​തി​ക​ളാ​ണ്. ആ​ന​ക്കാം പൊ​യി​ല്‍- ക​ള്ളാ​ടി-​മേ​പ്പാ​ടി തു​ര​ങ്ക​പാ​ത​യും (എ​ക​ദേ​ശ ചി​ല​വ് 658 കോ​ടി) കി​ഫ്ബി സ​ഹാ​യ​ത്തോ​ടെ നി​ര്‍​മി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മേ മ​ണ്ഡ​ല​ത്തി​ലെ മൂ​ന്നു സ്‌​കൂ​ളു​ക​ള്‍​ക്ക് മൂ​ന്നു​കോ​ടി രൂ​പ വി​തം ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍​ക്കും പു​തി​യ കെ​ട്ടി​ട​നി​ര്‍​മാ​ണ​ത്തി​നു​മാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ഡോ.എം.കെ.മുനീർ എംഎൽഎ , കോഴിക്കോട് സൗത്ത്

കോ​ഴി​ക്കോ​ട് സൗ​ത്തി​ല്‍ നൂ​റു​കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വൃ​ത്തി​ക​ളാ​ണ് കി​ഫ്ബി മു​ഖാ​ന്ത​രം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​ല്‍ ഏ​ക​ദേ​ശം 76 കോ​ടി യു​ടെ ‌ഫ​ണ്ട് അ​നു​വ​ദി​ച്ചു​ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പ്ര​ധാ​ന​മാ​യും പു​തി​യ​പാ​ലം നി​ര്‍​മാ​ണ​ത്തി​നാ​യി 60 കോ​ടി​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. പ​ഴ​യ​പാ​ലം പൊ​ളി​ച്ച് പു​തി​യ​പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​നാ​ണി​ത്. 18 കോ​ടി​യോ​ളം രൂ​പ അ​നു​വ​ദി​ച്ചു​ക​ഴി​ഞ്ഞു. മീ​ഞ്ച​ന്ത സ്‌​കൂ​ളി​നെ മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​ന്‍ അ​ഞ്ചു കോ​ടി നേ​ര​ത്തെ അ​നു​വ​ദി​ച്ചി​രു​ന്നു. പ്രി​സം പ​ദ്ധ​തി​യി​ലൂ​ടെ ന​വീ​ക​രി​ച്ച ആ​ഴ്ച​വ​ട്ടം ഗ​വ.​സ്‌​കൂ​ളി​ലെ തു​ട​ര്‍ പ്ര​വൃ​ത്തി​ക​ള്‍​ക്കാ​യി മൂ​ന്നു​കോ​ടി​യും കു​റ്റി​ച്ചി​റ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ , അ​ച്യു​ത​ന്‍ ഗേ​ള്‍​സ സ്‌​കൂ​ള്‍, ചാ​ല​പ്പു​റം ഗേ​ള്‍​സ് സ്‌​കൂ​ള്‍, പൊ​ക്കു​ന്ന് എ​ല്‍​പി​സ്‌​കൂ​ള്‍, പ​ള്ളി​ക്ക​ണ്ടി ജി​യു​പി​എ​സ് എ​ന്നീ​സ്‌​കൂ​ളു​ക​ള്‍​ക്ക് ഒ​രു​കോ​ടി​യും നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ കു​റ്റി​ച്ചി​റ സ്‌​കൂ​ളി​ല്‍ പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ല്‍ ഫ​ണ്ട് മ​റ്റൊ​രു​സ്‌​കൂ​ളി​ലേ​ക്ക് മാ​റ്റാ​നു​ള്ള നീ​ക്ക​വും ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​നു​പു​റ​മേ​യാ​ണ് സൗ​ത്ത് മ​ണ്ഡ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന തീ​ര​ദേ​ശ ഹൈ​വേ​യു​ടെ ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തെ പ്ര​വൃ​ത്തി​ക്കാ​യും ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. പി​സി റോ​ഡ് മു​ത​ല്‍ ബീ​ച്ച് ആ​ശു​പ​ത്രി​വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് നി​ല​വി​ലെ എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം പ്ര​വൃ​ത്തി ന​ട​ക്കു​ക. നേ​ര​ത്തെ 37 കോ​ടി​രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് സ​ര്‍​ക്കാ​രി​ലേ​ക്ക് ന​ല്‍​കി​യി​രു​ന്നു.

ഇ.കെ.വിജയൻ എംഎൽഎ, നാദാപുരം

നാ​ദാ​പു​ര​ത്ത് 216.65 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​യാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. നാ​ദാ​പു​രം-​മു​ട്ടു​ങ്ങ​ള്‍ റോ​ഡി​ന്‍റെ വി​ക​സ​നം അ​തി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. കി​ഫ്ബി​യി​ല്‍ നി​ന്ന് റോ​ഡ് വി​ക​സ​ന​ത്തി​നാ​യി 41 കോ​ടി രൂ​പ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. 11 കി​ലോ മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള റോ​ഡി​ന്‍റെ പ്ര​വൃ​ത്തി അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്.
മ​ല​യോ​ര നി​വാ​സി​ക​ള്‍​ക്ക് ഏ​റെ ഉ​പ​കാ​ര​പ്പെ​ടു​ന്ന മ​റ്റൊ​രു റോ​ഡാ​യ മ​ല​യോ​ര ഹൈ​വേ​യും കി​ഫ്ബി വ​ഴി യാ​ഥാ​ര്‍​ത്ഥ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചു. വി​ല​ങ്ങാ​ട് പു​ല്ലു​വാ​യി തൊ​ട്ടി​ല്‍​പ്പാ​ലം റോ​ഡി​ന് 89 കോ​ടി രൂ​പ​യാ​ണു​ള്ള​ത്. 28 കി​ലോ മീ​റ്റ​ര്‍ മ​ല​യോ​ര ഹൈ​വേ​യു​ടെ ഒ​ന്നാം റീ​ച്ചാ​യ റോ​ഡി​ന്‍റെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ ആ​യി​ട്ടു​ണ്ട്. 12 മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് റോ​ഡ് നി​ര്‍​മ്മി​ക്കു​ന്ന​ത്.
കി​ഫ്ബി വ​ഴി മ​ല​യോ​ര​വി​ക​സ​ന​ത്തി​ന് ഏ​റെ ആ​ക്കം കൂ​ട്ടു​ന്ന​താ​ണ് കു​ള​ങ്ങ​ര​ത്ത്-​ന​മ്പ്യാ​ത്താ​ന്‍​കു​ണ്ട്-​വാ​ളൂ​ക്ക്-​വി​ല​ങ്ങാ​ട് റോ​ഡി​ന്‍റെ വി​ക​സ​നം. 41 കോ​ടി രൂ​പ​യാ​ണ് ഈ ​റോ​ഡി​നും വ​ക​യി​രു​ത്തി​യ​ത്. ഇ​തി​ന്‍റെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി​വ​രു​ന്നു. തൊ​ട്ടി​ല്‍​പ്പാ​ലം-​കു​ണ്ടു​തോ​ട് റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് 15 കോ​ടി​യാ​ണ് കി​ഫ്ബി ന​ല്‍​കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​ന് 26,65 കോ​ടി രൂ​പ​യാ​ണ് കി​ഫ്ബി വ​ഴി നാ​ദാ​പു​രം മ​ണ്ഡ​ല​ത്തി​ന് ല​ഭി​ച്ച​ത്.

ബാബു പറശേരി, പ്രസിഡന്‍റ് കോഴിക്കോട് ജില്ലാ പഞ്ചായത്ത്

കി​ഫ്ബി വ​ഴി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന​ത് 216 കോ​ടി​യു​ടെ പ​ദ്ധ​തി. 13 സ്‌​കൂ​ളു​ക​ള്‍​ക്ക് അ​ഞ്ച് കോ​ടി വീ​തം 65 കോ​ടി​യാ​ണ് അ​നു​വ​ദി​ച്ച​ത്. 40 സ്‌​കൂ​ളു​ക​ള്‍​ക്ക് മൂ​ന്നു കോ​ടി വീ​തം 120 കോ​ടി​യും 31 സ്‌​കൂ​ളു​ക​ള്‍​ക്ക് ഒ​രു കോ​ടി വീ​തം 31 കോ​ടി​യും കി​ഫ്ബി വ​ഴി അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി പ​റ​ഞ്ഞു. അ​ഞ്ചുകോ​ടി രൂ​പ ചെ​ല​വി​ല്‍ 13 സ്‌​കൂ​ളു​ക​ളു​ടെ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​യി​. 13 സ്‌​കൂ​ളു​ക​ള്‍ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലെത്തും. ഒ​രു മ​ണ്ഡ​ല​ത്തി​ല്‍ ഒ​രു സ്‌​കൂ​ള്‍ എ​ന്ന ക്ര​മ​ത്തി​ലാ​ണ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ മാ​റു​ന്ന​ത്. ജി​എ​ച്ച്എ​സ്എ​സ് മേ​പ്പ​യ്യൂ​ര്‍, ജി​എ​ച്ച്എ​സ്എ​സ് ന​ടു​വ​ണ്ണൂ​ര്‍, ജി​എ​ച്ച്എ​സ്എ​സ് പ​യി​മ്പ്ര, ജി​എ​ച്ച്എ​സ്എ​സ്, ആ​ര്‍​ഇ​സി ചാ​ത്ത​മം​ഗ​ലം, ജി​എ​ച്ച്എ​സ്എ​സ് കു​റ്റ്യാ​ടി, ജി​എ​ച്ച്എ​സ്എ​സ് വ​ള​യം, ജി​എ​ച്ച്എ​സ്എ​സ് പൂ​നൂ​ര്‍, ജി​എ​ച്ച്എ​സ്എ​സ് ന​രി​ക്കു​നി എ​ന്നീ ഹൈ​സ്‌​കൂ​ളു​ക​ളു​ള്‍​പ്പെ​ടെ​യാ​ണ് ഉന്നത നി​ല​വാ​ര​ത്തി​ലെത്തുക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.