കിഫ്ബി - കൊല്ലത്തിന് സമ്മാനിച്ച നേട്ടങ്ങള്‍
താലൂക്ക് ആശുപത്രി മന്ദിരത്തിന് 68.59 കോടി
മന്ത്രി കെ. രാജു, പുനലൂര്‍


താലൂക്ക് ആശുപത്രി 68.59 കോടി രൂപ വിനിയോഗിച്ച് നിര്‍മാണം പൂര്‍ത്തീ കരിക്കുന്ന രണ്ട് ലക്ഷം ചതുരശ്ര അടിയി ലുള്ള ബഹുനില മന്ദിരം പൂര്‍ത്തി യാകുന്നതോടെ ജില്ലയിലെ അത്യാധു നിക സൗകര്യമുള്ള ആശുപത്രിയായി ഉയരും.

മലയോര ഹൈവേ 201.67 കോടി രൂപ വിനിയോഗിച്ചാണ് പുനലൂര്‍ കെഎസ് ആര്‍ടി സി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് കുളത്തൂപ്പുഴ അരിപ്പ വരെയുള്ള മലയോര ഹൈവേ 15 മീറ്ററില്‍ വികസിക്കുന്നത്.

ടാറിംഗ് വീതി 10 മീറ്ററാണ്. നിലവില്‍ ഇത് അഞ്ചര മുതല്‍ ഏഴ് മീറ്റര്‍ വരെയാണ്. സാമൂഹ്യവനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ തണല്‍വീഥി പദ്ധതിയിലൂടെ വഴിയോരങ്ങളില്‍ തണല്‍വൃക്ഷങ്ങളും വച്ചുപിടിപ്പിക്കും. അരിപ്പ കുളത്തൂപ്പുഴ 10 കിലോമീറ്റര്‍ , കുളത്തൂപ്പുഴ ആലംചേരി 16.5 കിലോമീറ്റര്‍, അഗസ്ത്യക്കോട്പുനലൂര്‍ കെഎസ്ആര്‍ടിസി ജംഗ്ഷന്‍ 10.5 കി.മീ എന്നീ റീച്ചുകളായാണ് നിര്‍മാണം പൂര്‍ത്തിയാകുന്നത്.

ആയൂര്‍ അഞ്ചല്‍ പുനലൂര്‍ റോഡ് (അഞ്ചല്‍ ബൈപ്പാസ് റോഡ് നിര്‍മാണ പൂര്‍ത്തീകരണം ഉള്‍പ്പെടെ) 81.22 കോടി.

വാളകം തടിക്കാട് അഞ്ചല്‍ മാര്‍ക്കറ്റ് ജംഗ്ഷന്‍ മാത്ര അടുക്കലമൂല റോഡ് 19.7 കോടി പുനലൂര്‍ ടൗണ്‍ റിംഗ് റോഡുകള്‍ 15.60 കോടി. കോക്കാട് തടിക്കാട് പൊലിക്കോട് റോഡ് 10 കോടി.

അടിസ്ഥാന സൗകര്യവികസനത്തിന് ആക്കം കൂട്ടി
മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ, കുണ്ടറ


ഇളമ്പള്ളൂര്‍ കെജിവി യുപിഎസ് അടിസ്ഥാന സൗകര്യ വികസനം186.59 ലക്ഷം രൂപ. ഇതിന്റെ പണികള്‍ ആരം ഭിച്ചു. പഴങ്ങാലം യുപിഎസ് വികസനം51.37 ലക്ഷം. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ആലുംമൂട് മാര്‍ക്കറ്റ് കെട്ടിടത്തിന് 150.88 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചു.

ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി കൊറ്റങ്കര പഞ്ചായത്തില്‍ കുടിവെള്ള വിതരണ പദ്ധതിക്ക് 40 കോടി രൂപയും അനുവദിച്ചു. ഇതിന്റെ നടപടികള്‍ പുരോഗമിക്കുന്നു. കുണ്ടറ താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം 35.56 കോടി. വെള്ളാപ്പള്ളി കണ്‍സ്ട്രക്ഷന്‍സ് കരാര്‍ ഏറ്റെടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇത്തിക്കര ആറിന് കുറുകെ നെടുമ്പന ഇളവൂരില്‍ പാലം നിര്‍മാണത്തിന് 10 കോടി രൂപയും കിഫ്ബി വഴി അനുവദിച്ചു. ഇതിന്റെ സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നു.

കുണ്ടറ കുടിവെള്ള പദ്ധതിയിലെ പുനലൂര്‍ നിന്നുള്ള പഴയ പൈപ്പ് മാറ്റി വയ്ക്കലിന് 14 കോടിയാണ് ലഭിച്ചത്. ഇതിന്റെ 70 ശതമാനം പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. കല്ലുംതാഴം ജംഗ്ഷന്‍ നവീകരണം, കരിക്കോട് ഫ്‌ളൈഓവര്‍, കുണ്ടറ പള്ളിമുക്കില്‍ ദേശീയ പാതയില്‍ ഫ്‌ളൈഓവര്‍, റെയില്‍വേ മേല്‍പ്പാലം എന്നിവയ്ക്ക് 414 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു. ഇതിന്റെ സര്‍വേ നടപടികള്‍ പുരോഗമിക്കുന്നതായും മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.

പദ്ധതികള്‍ പുരോഗമിക്കുന്നു
കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ, പത്തനാപുരം


നിയോജക മണ്ഡലത്തില്‍ കിഫ്ബി വഴി 191.13 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഏനാത്ത് പത്തനാപുരം റോഡ് 66.50 കോടി രൂപയും, മെതുകുംമേല്‍ പട്ടാഴി തലവൂര്‍ കുന്നിക്കോട് പൊലിക്കോട് റോഡിന് 42.5കോടിയും, കലഞ്ഞൂര്‍ പാടം റോഡിന് 22 കോടിയും,പട്ടാഴി പട്ടാഴി വടക്കേക്കര തലവൂര്‍ കുടിവെള്ള പദ്ധതി യുടെ രണ്ടാം ഘട്ടത്തിന് 60.13കോടി രൂപയുമാണ് കിഫ്ബിയിലൂടെ അനുവദി ച്ചിട്ടുള്ളത് .ഇവയില്‍ മെതുകുംമേല്‍ പൊലിക്കോട് റോഡ് നിര്‍മാണം അവസാന ഘട്ടത്തിലാണ്. മറ്റുള്ളവയുടെ പ്രവര്‍ത്ത നങ്ങള്‍ നടക്കുകയും ചെയ്യുന്നു.

മെതുകുമ്മേല്‍ നിന്നുമാരംഭിച്ച് വാളകം പൊലിക്കോട് ജംഗ്ഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന റോഡ് എംസി റോഡിന് സമാന്തര മായാണ് നിര്‍മിച്ചിരിക്കുന്നത്. ശബരിമല തീര്‍ഥാടകര്‍ക്കുള്‍പ്പെടെ ഇരുപത് കിലോമീറ്ററോളം ലാഭിക്കാനുമാകും. ആദ്യഘട്ടം പൂര്‍ത്തീകരിച്ച പൂക്കുന്നിമല കുടിവെള്ള പദ്ധതി പട്ടാഴി, പട്ടാഴി വടക്കേക്കര, തലവൂര്‍ എന്നീ പഞ്ചായത്തുകളില്‍ രണ്ടാം ഘട്ടം നടപ്പിലാക്കും. ഇതിനായി60.13കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്.

പൂക്കുന്നിമല കുടിവെളള പദ്ധതി 2016 ല്‍ ഉദ്ഘാടനം ചെയ്തതാണ്. കേന്ദ്ര സര്‍ക്കാരിന്റെ ത്വരിത ഗ്രാമീണ ശുദ്ധജല പദ്ധതിയില്‍ ഉള്‍പ്പെടുത്തി 33.45 കോടി രൂപ ചിലവഴിച്ചാണ് പട്ടാഴി ഗ്രാമപഞ്ചായത്തിലെ പൂക്കുന്നിമലയില്‍ കുട്ടിവെളള പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആദ്യഘട്ടത്തില്‍ പട്ടാഴി വടക്കേക്കര, പട്ടാഴി, തലവൂര്‍, പിടവൂര്‍, മൈലം തുടങ്ങിയ അഞ്ച് വില്ലേജുകളില്‍ മിക്കയിടങ്ങളിലും കുടിവെളള പദ്ധതിയുടെ ഗുണം നിലവില്‍ ലഭിക്കുന്നുണ്ട് . കല്ലടയാറ്റില്‍ കിണര്‍ നിര്‍മിച്ച് അതില്‍ നിന്നുളള ജലം പൂക്കുന്നിമലയുടെ അടിവാരത്തുളള ശുദ്ധീകരണ പ്ലാന്റില്‍ എത്തിക്കും. അവിടെ നിന്നും മലയുടെ മുകളിലുളള ടാങ്കില്‍ എത്തിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണിത്. 90 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുളള ടാങ്കാണ് ഇവിടെയുളളത്. കൂടാതെ പട്ടാഴി വടക്കേക്കരയിലെ കടുവാത്തോട്ടിലും ജലസംഭരണി സ്ഥാപിച്ചിട്ടുണ്ട്. 2011 ല്‍ ആരംഭിച്ച പദ്ധതിയുടെ നിര്‍മാണം വിവിധ കാരണങ്ങളാല്‍ നീണ്ടു പോവുകയായിരുന്നു. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കും ബിപിഎല്‍ കുടുംബങ്ങള്‍ക്കും മാസം പതിനയ്യായിരം ലിറ്റര്‍ വീതം സൗജന്യമായി ശുദ്ധജലം നല്‍കുന്ന പദ്ധതിയായിട്ട് ഇതു മാറ്റുമെന്ന് എംഎല്‍എ കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. പത്തനംതിട്ട കൊല്ലം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കലഞ്ഞൂര്‍ പാടം റോഡിന് 22 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതും നിര്‍മാണം ഒന്നാംഘട്ടം പൂര്‍ത്തിയായി. 66.50 കോടി രൂപ അനുവദിച്ച ഏനാത്ത് പത്തനാപുരം റോഡും പ്രാരംഭഘട്ടത്തിലേക്ക് കടന്നു. ഗതാഗതം സുഗമമാകുന്നതോടെ കൂടുതല്‍ ബസ് സര്‍വീസുകളും ആരംഭിക്കും. കിഫ്ബി വഴി ഫണ്ട് ലഭ്യമാക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും കാര്യപ്രാപ്തിയും ലോകപരിചയവും കുറവുള്ള ചിലരാണ് പദ്ധതികള്‍ വിലയിരുത്താ നെത്തുന്നതെന്നും ഗണേഷ്‌കുമാര്‍ എംഎല്‍എ.ഇത്തരക്കാര്‍ പല ജനോപകാര പദ്ധതികള്‍ക്കും തുരങ്കം വയ്ക്കുകയാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

മണ്ഡലത്തില്‍ 850 കോടിയുടെ പദ്ധതി
എം. മുകേഷ് എംഎല്‍എ, കൊല്ലം


അടിസ്ഥാന സൗകര്യവികസനം, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ള വിതരണം, സാംസ്‌കാരികം തുടങ്ങി കൊല്ലം മണ്ഡലത്തിലെ സമഗ്രവികസനത്തെ സ്പര്‍ശി ക്കുന്ന 12 പ്രോജക്ടുകള്‍ക്കായി 850 കോടി രൂപ അടങ്കലിലുള്ള വിവിധ പദ്ധതികളാണ് കിഫ്ബി വഴി ഇപ്പോള്‍ നിര്‍വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്.

അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്പെടുന്ന പെരുമണ്‍പാലം 42 കോടി രൂപ അടങ്കലില്‍ നടപ്പാക്കുന്ന പദ്ധതിയാണ്. ഇതിന്റെ പ്രാരംഭമായി 44 കുടുംബങ്ങളില്‍നിന്നും ഭൂമി ഏറ്റെടുക്കുന്ന നടപടി പൂര്‍ത്തിയായി. 2.62 കോടി രൂപ അനുവദിച്ച് ഭൂഉടമകള്‍ക്ക് നല്‍കി കഴിഞ്ഞു. ടെന്‍ഡര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ഒക്ടോബറില്‍ നിര്‍മാണം തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ആശ്രാമം ലിങ്ക് റോഡ് നാലം ഘട്ട വികസനം 201718 ലെ കിഫ്ബിയില്‍ നിന്നും 150 കോടിയാണ് വകയിരുത്തിയത്. ഫ്‌ളൈ ഓവറിന്റെ ഡിസൈന്‍ ഇപ്പോള്‍ കിഫ്ബിയുടെ സാങ്കേതിക പരിശോധനയിലാണ്.

ആരോഗ്യമേഖലയില്‍ ജില്ലാ ആശുപത്രിയുടേയും വിക്ടോറിയ ആശുപത്രിയുടേയും അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാനിനെ അടിസ്ഥാനപ്പെടുത്തിയുള്ള രണ്ട് പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയിട്ടുള്ളത്. ജില്ലാ ആശുപത്രിയ്ക്ക് 189 കോടി രൂപയുടേയും വിക്ടോറിയ ആശുപത്രിയ്ക്ക് 109 കോടി രൂപയുടേയും രണ്ട് പദ്ധതികളാണ് നിലവിലുള്ളത്. ഇവ രണ്ടും കിഫ്ബിയ.ുടെ സാങ്കേതിക പരിശോധനയിലാണ്.

വിദ്യാഭ്യാസ മേഖലയില്‍ പൊതുവിദ്യാഭ്യാസ യജ്ഞം പദ്ധതിയില്‍ കൊല്ലം മണ്ഡലത്തിലെ അഞ്ചാലുംമൂട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മികവിന്റെ കേന്ദ്രമാകുന്ന പദ്ധതിക്കായി അഞ്ച് കോടി രൂപ അടങ്കലില്‍ പണി പൂര്‍ത്തീകരിച്ചു. മങ്ങാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാല് കോടി രൂപ അടങ്കലില്‍ പദ്ധതി പൂര്‍ത്തീകരിച്ചു. പനയം ആലുംമൂട് പണയില്‍ സ്‌കൂള്‍ 4.25 കോടി രൂപ അടങ്കലില്‍ പദ്ധതി പൂര്‍ത്തീകരിച്ചു.

കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് രണ്ട് പദ്ധതികളാണ് നടപ്പിലാക്കുന്നത്. കല്ലട ഞാങ്കടവില്‍നിന്നും കൊല്ലം നഗരത്തില്‍ കുടിവെള്ളം എത്തിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിലായാണ് ഈ പദ്ധതി വരിക. അടങ്ങല്‍ തുക 235 കോടിരൂപ. ഇതിനോടൊപ്പം കുടിവെള്ള വിതരണ ശൃംഖല ശക്തിപ്പെടുത്തുന്ന 37 കോടി രൂപയുടെ മറ്റൊരു പദ്ധതി കൂടി കിഫ്ബി വഴി നടപ്പിലാക്കുന്നുണ്ട്. ഇവ പുരോഗമിക്കുകയാണ്.

സാംസ്‌കാരിക വകുപ്പിന് കീഴില്‍ ആശ്രാമം ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപം കിഫ്ബിയില്‍നിന്നും 45 കോടി രൂപ വകയിരുത്തി ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തില്‍ നവോഥാന സാംസ്‌കാരിക സമുച്ചയത്തിന്റെ നിര്‍മാണം പുരോഗമിച്ച് വരുന്നു. മണ്ഡല

വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ഊന്നല്‍
ജി. എസ്. ജയലാല്‍ എംഎല്‍എ, ചാത്തന്നൂര്‍


നിയോജക മണ്ഡലത്തിലെ വിവിധ വികസന പദ്ധതികള്‍ക്കായി കിഫ് ബി 263 കോടി രുപ അനുവദിച്ചിട്ടുണ്ട്. എംഎല്‍എയുടെ സ്വപ്ന പദ്ധതി കള്‍ക്കും അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കുമാണ് തുക അനുവദി ച്ചിട്ടുള്ളത്. മണ്ഡലത്തിലെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞമാണ് പ്രധാനം. സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള സ്‌കൂള്‍ വികസന സംരക്ഷണ പദ്ധതികള്‍ക്കായി കിഫ് ബി 18 കോടി രുപ അനുവദിച്ചു. ചാത്തന്നൂര്‍ ഗവ.വിഎച്ച് എസ്എസിന് അഞ്ച് കോടി രൂപയും പുതക്കുളം ജിഎച്ച്എസ്എസ്, പൂയപ്പള്ളി ജിഎച്ച്എസ്, പരവൂര്‍ തെക്കുംഭാഗം ജിഎച്ച്എസ് എന്നിവയ്ക്ക് മൂന്ന് കോടി രൂപ വീതവും വേളമാനൂര്‍ ഗവ.യുപിഎസിന്റെ അടിസ്ഥാന സൗകര്യത്തിന് ഒരു കോടിയും അനുവദിച്ചു. ഇതില്‍ നാല് സ്‌കൂളുകളിലെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്.

നിയോജക മണ്ഡലത്തിലെ മറ്റൊരു സ്വപ്ന പദ്ധതിയാണ് ദാഹനീര്‍ ചാത്തന്നൂര്‍. നിയോജക മണ്ഡലത്തിലെ പരവൂര്‍ നഗരസഭ ഉള്‍പ്പെടെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതാണ് ഈ പദ്ധതി. ഇതിന് കിഫ് ബി 68 കോടി രൂപയും കല്ലുവാതുക്കല്‍ പഞ്ചായത്തിലെ മണ്ണയം കുടിവെള്ള പദ്ധതിയ്ക്ക് 28 കോടിയും ഉള്‍പ്പെടെ 96 കോടി അനവദിച്ചിട്ടുണ്ട്.

പാരിപ്പള്ളി പരവൂര്‍ റോഡിലെ ഒല്ലാല്‍ മേല്‍പ്പാലം നിര്‍മാണത്തിന് 36.75യുടെ പദ്ധതി കിഫ്ബിയ്ക്ക് നല്കിയിട്ടുണ്ട്. പദ്ധതി അംഗീകരിച്ച് കിഫ്ബി ഉടന്‍തുക അനുവദിക്കുമെന്ന് ജി.എസ്.ജയലാല്‍ എംഎല്‍എ പറഞ്ഞു. കുമ്മല്ലൂര്‍പാലം പുതുക്കി പണിയുന്നതിന് 13 കോടി അനുവദിച്ചിട്ടുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മാണം ആരംഭിക്കും.വിവിധ റോഡുകളുടെ നവീകരണത്തിനായി 100 കോടി രുപയുടെ പദ്ധതി കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചവറ മണ്ഡലം

ആധുനിക ചികിത്സാ സജ്ജീകരണങ്ങളുമായി നീണ്ടകര താലൂക്കാ ശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കിഫ് ബി ഫണ്ടുപയോഗിച്ചാണ് ആശുപത്രിയുടെ നിര്‍മ്മാണം. നാല്‍പ്പത്തിയാറ് കോടി നാല്‍പ്പത്തി മൂന്ന് ലക്ഷം രൂപ ചിലവാക്കിയാണ് നിര്‍മ്മാണം. ഭവന നിര്‍മ്മാണ ബോര്‍ഡിനാണ് കെട്ടിട നിര്‍മ്മാണത്തിന്റെ ചുമതല. ദേശീയപാതയോട് ചേര്‍ന്ന് നില്‍ക്കുന്ന ചവറ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുളള നീണ്ടകര താലൂക്കാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വളരെ ദ്രുതഗതിയിലാണ്. ജില്ലാ ആശുപത്രിക്ക് സമാനമായ സൗകര്യങ്ങള്‍,113 കിടക്കകള്‍ ഉളള വാര്‍ഡ്, 16 വാര്‍ഡുകളില്‍ ഐസിയു സംവിധാനം, നവജാത ശിശുക്കള്‍ക്കായി ആറ് ബഡുകളുളള ഐസിയു ലാബ്, ഓപ്പറേഷന്‍ തീയറ്റര്‍ ഉള്‍പ്പെടെയുളള സൗകര്യം, വിശ്രമ മുറികള്‍, മാലിന്യ സംസ്‌കരണ പ്ലാന്റ് എന്നിവ പുതിയ ആശുപത്രി കെട്ടിടത്തിന്റെ പ്രത്യേകതകള്‍. ആശുപത്രി ജനങ്ങള്‍ക്കായി തുറന്ന് നല്‍കിയാല്‍ രോഗ പ്രതിരോധത്തിന് പ്രാധാന്യം നല്‍കി അന്താരാഷ്ട്ര നിലവാരത്തിലുളള ചികിത്സാ രീതികളാകും ഇവിടെ എത്തുന്നവര്‍ക്ക് ലഭിക്കുന്നത്. ചവറ, പന്മന, തേവലക്കര, ചവറ തെക്കുംഭാഗം, നീണ്ടകര പഞ്ചായത്തുകളിലെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന സാധാരണക്കാര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ കിട്ടുന്ന എല്ലാ ആധുനിക സൗകര്യങ്ങളും ഇവിടെ നിന്ന് ലഭിക്കും.

സ്‌കൂളുകള്‍ ഹൈടെക്കാക്കുന്നു
ആര്‍. രാമചന്ദ്രന്‍ എംഎല്‍എ, കരുനാഗപ്പള്ളി


ഹൈടെക് നിലവാരത്തിലേക്കുയര്‍ത്തു ന്നതിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിലൂടെ ഒരു കോടി രൂപാ വീതം അനുവദിച്ചിട്ടുള്ള സ്‌കൂളിലെ കെട്ടിട സമുച്ചയങ്ങളുടെ നിര്‍മാണം ആരംഭിച്ചു. തൊടിയൂര്‍ ഗവ. എച്ച്എസ്എസ്, തഴവ എവിഎല്‍പിഎസ്, ആദിനാട് ഗവ. യുപിഎസ് എന്നീ സ്‌കൂളുകള്‍ക്കാണ് ഒരു കോടി രൂപാ വീതം അനുവദിച്ചിട്ടുള്ളത്. ഹൈടെക് നിലവാരത്തിലുള്ള ആറു മുതല്‍ എട്ടുവരെ ക്ലാസ് മുറികളോട് കൂടിയ കെട്ടിടങ്ങളാണ് സ്‌കൂളുകളില്‍ നിര്‍മിക്കുക. പുതിയ കെട്ടിടങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി. മണ്ഡലത്തിലെ മൂന്ന് സ്‌കൂളുകള്‍ക്ക് തീരദേശ വികസന അതോറിറ്റി ഫിഷറീസ് വകുപ്പ് വഴി കിഫ്ബി ഫണ്ടും അനുവദിച്ചിട്ടുണ്ട്. കുഴിത്തുറ ഗവ. എച്ച്എസ്എസിന് 1.40 കോടിയും ചെറിയഴീക്കല്‍ ഗവ. വിഎച്ച്എസ്എസിന് 1.72 കോടിയും കരുനാഗപ്പള്ളി യുപിജിഎസിന് 2.32 കോടിയുമാണ് അധികമായി അനുവദിച്ചിട്ടുള്ളത്. ഇവയുടെ ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായി.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മണ്ഡലത്തിലെ ഒരു സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ അഞ്ച് കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കിയിരുന്നു. അത്തരത്തില്‍ തെരഞ്ഞെടുത്ത കരുനാഗപ്പള്ളി ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഹൈടെക് നിലവാരത്തിലുള്ള ക്ലാസ് മുറികളാണ് ഈ പദ്ധതിയിലൂടെ നിര്‍മിച്ചത്. കിഫ്ബിയില്‍ നിന്നും അനുവദിച്ച അഞ്ച് കോടി രൂപ കൂടാതെ എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ കൂടി ഇതിന്റെ പൂര്‍ത്തീകരണത്തിനായി അനുവദിച്ചിരുന്നു. കുലശേഖരപുരം ഗവ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് മൂന്ന് കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഹൈടെക്ക് നിലവാരത്തിലുള്ള രണ്ട് ക്ലാസ് മുറികള്‍ നാല് നിലകളിലായിട്ടാണ് നിര്‍മിക്കുന്നത്. തഴവ എച്ച്എസിന് കിഫ്ബിയുടെ മൂന്ന് കോടി രൂപ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ കൂടി അനുവദിച്ചു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സെപ്റ്റംബര്‍ മാസത്തോടെ പദ്ധതി പൂര്‍ത്തീകരിച്ചു കെട്ടിടം സ്‌കൂളിന് കൈമാറാന്‍ കഴിയുമെന്നാണ് പ്രതീക്ഷ


70 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, കുന്നത്തൂര്‍


പട്ടികജാതി സംവരണ മണ്ഡലമായ കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ കിഫ്ബി പദ്ധിതിയില്‍ ഉള്‍പ്പെടുത്തി 70 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്ത നങ്ങളാണ് നടന്നുവരുന്നതെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അവകാശപ്പെട്ടു. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കടപുഴകാരാളിമുക്ക്, ശാസ്താംകോട്ട കല്ലുകടവ്, കുമരന്‍ചിറ ചക്കുവള്ളി, മലനട ചക്കുവളളി, മൂന്നുമുക്ക് ഏഴാംമൈല്‍ പാലത്തുംകടവ് എന്നീ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ കാര്യക്ഷമമായി നടന്നു വരുന്നത്.

കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന വെറ്റമുക്ക് - താമരക്കുളം റോഡ് നിര്‍മാണത്തിനും തുടക്കം കുറിച്ചു. ഇവയുടെ നിര്‍മാണവും കാര്യക്ഷമമായി മുന്നേറുന്നു. ചവറ, കരുനാഗപ്പള്ളി, കുന്നത്തൂര്‍, ആലപ്പുഴ എന്നീ നാല് മണ്ഡലത്തെ ബന്ധിപ്പിക്കുന്ന വെറ്റമുക്ക് - താമരക്കുളം റോഡില്‍പതിമൂന്നര കിലോമീറ്റര്‍ കുന്നത്തൂരിലൂടെയാണ് കടന്ന് പോകുന്നത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന റോഡുകള്‍ മിക്കതും ഗ്രാമീണ മേഖലയില്‍ കൂടിയാണ് കടന്ന് പോകുന്നത് എന്നതിനാല്‍ ഈ മേഖലയിലെ യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുകയും പല പ്രധാന ജംഗ്ഷനുകളില്‍ കൂടിയുള്ള യാത്ര ഒഴിവാക്കി ഗതാഗതകുരുക്കില്‍ നിന്ന് ഒഴിവാകാനും യാത്രാ ദൂരം കുറയ്ക്കുവാനും സാധിക്കും എന്ന പ്രത്യേകതയും ഉണ്ട്. താലൂക്കിസ്ഥാനമായ ശാസ്താംകോട്ടയില്‍ പുതിയ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.അഞ്ച് നില കെട്ടിടം നിര്‍മിക്കുന്നതിനായി രണ്ടര ഏക്കര്‍ റവന്യൂ ഭൂമി ഏറ്റെടുത്തു ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇത് കൂടാതെ ഗവ: ഐ.റ്റി.ഐ പോരുവഴിയ്ക്ക് കെട്ടിട നിര്‍മാണം, മണ്‍ട്രോതുരുത്ത് പടിഞ്ഞാറെകല്ലട പഞ്ചായത്തുകളെ കൊല്ലവുമായി ബന്ധിപ്പിക്കുന്ന കുന്നേല്‍ക്കടവ്, കണ്ണങ്ങാട്ട്കാവ്, മുട്ടം എന്നീ പാലങ്ങളുടെ നിര്‍മാണം, ശാസ്താംകോട്ട ശുദ്ധജല തടാകം സംരക്ഷിക്കല്‍, താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിര്‍മാണം, കുന്നത്തൂര്‍ സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിനായി പുതിയ കെട്ടിടം നിര്‍മിക്കല്‍ തുടങ്ങിയവയ്ക്കും കിഫ്ബിയില്‍ നിന്ന് തുക അനുവദിച്ചിട്ടുണ്ടന്നും ഇവയുടെ പണികള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നും കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അറിയിച്ചു.

കൊട്ടാരക്കരയ്ക്ക് കിട്ടിയത് 155 കോടി
പി. അയിഷാപോറ്റി എംഎല്‍എ, കൊട്ടാരക്കര


കിഫ് ബി വികസന പദ്ധതിയില്‍ നിന്ന് കൊട്ടാരക്കര നിയോജക മണ്ഡലത്തിന് അനുവദിച്ചത് 155.84 കോടി രൂപ. പശ്ചാത്തല സൗകര്യമൊരുക്കുന്നതിനും പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനും വേണ്ടി യാണ് ഈ ഭീമമായ തുക അനുവദിച്ചിട്ടുള്ളത്. എന്നാല്‍ മന്ത്രിസഭ നാലാം വര്‍ഷം പിന്നിടു മ്പോഴും ഭൂരിപക്ഷം പദ്ധതികളും പെരുവഴി യിലാണ്. ഉദ്യോഗസ്ഥ തലത്തിലെ അനാസ്ഥയും ജാഗ്രതക്കുറവുമാണ് വികസന പ്രക്രിയക്ക് തടസമെന്ന് എംഎല്‍ എയും ഭരണപക്ഷത്തുള്ളവരും ആരോപി ക്കുന്നു.

കൊട്ടാരക്കര ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ നവീന കെട്ടിടങ്ങളുടെ നിര്‍മാണമാണ് ഏകദേശം പൂര്‍ത്തീകരിച്ചിട്ടുള്ളത്. അഞ്ച് കോടി രൂപയാണ് ഇതിനായി അനുവദിച്ചത്.

വെളിയം കരീപ്ര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അറക്കടവു പാലത്തിന് 10.28 കോടി രൂപ അനുവദിച്ചിരുന്നു. നിര്‍മാണം പാതി വഴിയിലാണ്. കൊട്ടാരക്കര പുലമണില്‍ റിംഗ് റോഡ് നിര്‍മാണത്തിന് 17.83 കോടി രൂപയാണ് നീക്കിവെച്ചത്. സ്ഥലപരിശോധനയും മണ്ണുപരിശോധനയും മറ്റും നടന്നെങ്കിലും ഉടലെടുത്തിട്ടുള്ള ചില തര്‍ക്കങ്ങള്‍ മൂലം പദ്ധതി പ്രവര്‍ത്തനം മുന്നോട്ടു പോയിട്ടില്ല.

കുളക്കട ചെട്ടിയാരഴികത്ത് പാലം നിര്‍മ്മാണത്തിന് 10. 61 കോടി രൂപയും മൈലം കുടിവെള്ള പദ്ധതിക്ക് 18 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. രണ്ടിന്റെയും പ്രവര്‍ത്തനം ഇഴഞ്ഞു നീങ്ങുന്നു. കൊട്ടാരക്കര താലൂക്കാശുപത്രി ആധുനിക സൗകര്യങ്ങളോടെ മിനി മെഡിക്കല്‍ കോളേജായി മാറ്റാന്‍ 64.32 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.ഇതിന്റെ നിര്‍മാണോദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. കൊട്ടാരക്കര കോടതി സമുച്ചയം, പുത്തൂര്‍ശാസ്താംകോട്ട റോഡ് വികസനത്തിന് 20.80 കോടി രൂപ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇഴഞ്ഞു നീങ്ങിയ നിര്‍മാണ പ്രവര്‍ത്തികള്‍ എഴുപതു ശതമാനം പോലും പൂര്‍ത്തീകരിച്ചിട്ടില്ല

വാക്കനാട്, മുട്ടറ, പുത്തൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളുടെ വികസനത്തിന് മൂന്ന് കോടി രൂപ വീതം അനുവദിച്ചിരുന്നു. നിര്‍വഹകണ ഏജന്‍സികളുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് ഒരിഞ്ചുപോലും മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടില്ല.

കിഫ്ബിയില്‍ നിന്നും വികസന പദ്ധതികള്‍ക്കായി ഏറ്റവുമധികം തുക ജില്ലയില്‍ നേടാന്‍ കഴിഞ്ഞത് കൊട്ടാരക്കര മണ്ഡലത്തിനാണ്. എംഎല്‍എ ഐഷാപോറ്റിയുടെ നിരന്തര പരിശ്രമത്തെ തുടര്‍ന്നാണ് ഇതു സാധ്യമായത്. എന്നാല്‍ ഒരു വിഭാഗം നിര്‍വഹകണ ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് അട്ടിമറിക്കുകയാണ് ചെയ്തുവരുന്നത്. ഒരു നാടിന്റെ സമഗ്ര വികസനമാണ് ഇതുമൂലം തടസപ്പെട്ടിരിക്കുന്നത്.

വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് പ്രാധാന്യം
മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ, ചടയമംഗലം


നിയോജക മണ്ഡലത്തില്‍ പൊതു വിദ്യാഭ്യാ സത്തിനായി കിഫ്ബിയില്‍ നിന്നുള്‍ പ്പടെ കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീ കരിച്ച തും പൂര്‍ത്തീകരിച്ചു കൊണ്ടിരി ക്കുന്നതും. കടയ്ക്കല്‍ ഗവ.ഹയര്‍ സെക്കന്‍ ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഹൈടെക് ആക്കുന്നതിന് അഞ്ച് കോടി രൂപ, ചിതറ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മൂന്ന് കോടി രൂപ, കുമ്മിള്‍, തേവന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് നിലവില്‍ നടുന്ന കൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തന ങ്ങള്‍ക്ക് മൂന്ന് കോടി രൂപയും അനുവദിച്ചു. കടയ്ക്കല്‍ യുപി സ്‌കൂള്‍, ചിതറ എല്‍പി സ്‌കൂള്‍ എന്നിവ ഹൈടെക് ആക്കുന്നതിനായി മൂന്ന് കോടി വീതം അനുവദിച്ചു. ഇതിന്റെ പ്രവര്‍ത്തനം നടന്നുവരുന്നു. വയല ഗവ. ഹയര്‍ സെക്കന്‍ഡറി, ചടയമംഗലം മഹാത്മാഗാന്ധി ഹയര്‍ സെക്കന്‍ഡറി, കരുകോണ്‍ ഗവ. ഹയര്‍ സെക്കന്‍ഡറി എന്നീ സ്‌കൂളുകളുടെ നവീകരണത്തിന് ഒരു കോടി രൂപ വീതം അനുവദിച്ചു. വെള്ളൂപ്പാറ ഗവ. യുപി സ്‌കൂളിന് 1.10 കോടി രൂപ അനുവദിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ചു. മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും വാഹനം ലഭ്യമാക്കി. ഏകദേശം 40 കോടി രൂപയോളം വിദ്യാഭ്യസത്തിന് മാത്രമായി അനുവദിച്ചു. ആയൂര്‍ഇത്തിക്കര റോഡ് 16 കോടി രൂപ അനുവദിച്ച് നിര്‍മാണം പൂര്‍ത്തിയാക്കി. കടയ്ക്കല്‍, ഇട്ടിവ, അലയമണ്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഐരക്കുഴിഅഞ്ചല്‍ റോഡ് (15.76 കോടി) ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചു. പാങ്ങോട് കടയ്ക്കല്‍,ചിങ്ങേലിചടയമംഗലം റോഡില്‍ കടയ്ക്കല്‍ ക്ഷേത്രം വരെയുള്ള ഭാഗം 18 കോടി രൂപ വകയിരുത്തി ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചു. ജടായു ടൂറിസം റോഡ് നിര്‍മാണത്തിന് എട്ട് കോടി രൂപ ചെലവഴിച്ചു. ജടായൂ ടൂറിസത്തിന് വൈദ്യുതി എത്തിക്കുന്നതിന് 1.5 കോടി രൂപ ചെലവഴിച്ചു. കടയ്ക്കല്‍ മറ്റിടാംപാറ പുരാവസ്തു ടൂറിസം നവീകരണത്തിന് മൂന്ന് കോടി രൂപയും കോട്ടുക്കല്‍ ഗുഹാക്ഷേത്ര നവീകരണത്തിന് 62 ലക്ഷവും അവനുവദിച്ചു. ഇതിന്റെ പ്രവര്‍ത്തനം നടന്നു വരുന്നു. കടയ്ക്കല്‍ താലൂക്ക് ആശുപത്രി അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിനും ഡയാലീസ് യൂണിറ്റിനുമായി ഒരു കോടിയും കടയ്ക്കല്‍ താലൂക്ക് ആശുപത്രി കുടിവെള്ള പദ്ധതിയ്ക്ക് 48 ലക്ഷവും അനുവദിച്ചു. നിര്‍മാണം നടന്നുവരുന്നു.

ചടയമംഗലം പിഎച്ച്‌സി കിടത്തി ചികിത്സയ്ക്കായി കെട്ടിട നിര്‍മാണത്തിന് 75 ലക്ഷം അനുവദിച്ച് നിര്‍മാണം പുരോഗമിക്കുന്നു. ഇപ്പോള്‍ നിര്‍മാണത്തിലിരിക്കുന്ന വേക്കല്‍മാറാന്‍കുഴിവട്ടപ്പാറ ഗ്രാമീണ റോഡിന് 5.5 കോടി അനുവദിച്ചു. അഞ്ചല്‍ കടവറ റോഡ് 1.75 കോടി അനുവദിച്ചു റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചു. ചണ്ണപ്പേട്ട,കുടുക്കത്ത് പാറ ഇക്കോ ടുറിസത്തിന് നാല് കോടി രൂപയും, കുമ്മിള്‍ പിഎച്ച്‌സി കെട്ടിടത്തിന് 50 ലക്ഷം രൂപയും ഈ വര്‍ഷം തന്നെ വകയിരുത്തും. ഇളമ്മാട് ആയൂര്‍വേദ ആശുപത്രിയ്ക്ക് കെട്ടിടത്തിന് 50 ലക്ഷവും അമ്പലംകുന്ന് റോഡ് വിള പെരപ്പയം പോരേടം റോഡുകള്‍ക്ക് 25 കോടി രൂപയും വകയിരുത്തി. മടത്തറ ചോഴിയക്കോട് ചല്ലിമുക്ക് 10.5 കിലോമീറ്റര്‍ ദൂരമുള്ള കിഴക്കന്‍ മേഖലയിലെ മലയോര റോഡിന് 25 കോടി രൂപ അനുവദിച്ചു.

ആയൂര്‍മഞ്ഞപ്പാറ പൊതിയാറുവിള റോഡിന് 16 കോടി അനുവദിച്ച് നിര്‍മാണം ഉടന്‍ ആരംഭിക്കും. ടൂറിസ വികസനത്തിന്റെ ഭാഗമായി ചടയമംഗലം, ഇട്ടിവ, അലയമണ്‍ എന്നീ പഞ്ചായത്തുകളില്‍പ്പെട്ട ജടായൂപാറ കോട്ടുക്കല്‍ ഗുഹാക്ഷേത്രംകുടുക്കത്തുപാറ എന്നീ ടൂറിസം കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് നവീകരണത്തിനായി 39 കോടി രൂപ വകയിരുത്തി അംഗീകാരം ലഭിച്ചു. ചിതറ, കുമ്മിള്‍, കടയ്ക്കല്‍, ഇട്ടിവ, നിലമേല്‍, ചടയമംഗലം എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പൈപ്പ് ലൈന്‍ മുഴുവന്‍ മാറ്റി സ്ഥാപിച്ച് നവീകരണം നടത്തുന്നതിനായി 30 കോടി രൂപ അനുവദിച്ച് നിര്‍മാണം നടന്നു വരുന്നു. ഏകദേശം 750 കോടിയോളം രൂപ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ ചെലവഴിച്ചു. ബാക്കി 350 കോടിയോളം രൂപ ചെലവഴിക്കാനും പദ്ധതി തയാറാക്കി വരുന്നു.

ഇരവിപുരത്തിന് അഞ്ച് ഫ്‌ളൈ ഓവറുകള്‍
എം.നൗഷാദ് എംഎല്‍എ, ഇരവിപുരം


കഴിഞ്ഞ അഞ്ച് ബജറ്റുകളിലൂടെ മണ്ഡലത്തില്‍ അഞ്ച് ഫ്‌ളൈഓവറുകള്‍ക്ക് കിഫ്ബിയില്‍ നിന്ന് അനുമതി നേടാന്‍ സാധിച്ചു. സംസ്ഥാനത്ത് മറ്റൊരു മണ്ഡല ത്തിനും നേടാന്‍ കഴിയാത്ത നേട്ടമാണിത്. ഇരവിപുരം റെയില്‍വേ മേല്‍പ്പാലം40.49 കോടി, മയ്യനാട് മേല്‍പ്പാലം50 കോടി, കോളജ് ജംഗ്ഷന്‍ മേല്‍പ്പാലം 44.66 കോടി, അയത്തില്‍ ഫ്‌ളൈഓവര്‍ 20 കോടി, കല്ലുംതാഴം ഫ്‌ളൈഓവര്‍ 50 കോടി എന്നിവയാണ് പദ്ധതികള്‍.

അഞ്ച് പദ്ധതികള്‍ക്കും കിഫ്ബിയില്‍ നിന്നും ഭരണാനുമതിയും ലഭിച്ചു. ഇരവിപുരം, മയ്യനാട് മേല്‍പ്പാലങ്ങളുടെ നിര്‍മാണ നടപടികളും ആരംഭിച്ച് കഴിഞ്ഞു. സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. വിശദമായ പദ്ധതി രേഖയും അടങ്കലും തയാറായി. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ് നിര്‍മാണ ചുമതല. മൂന്ന് പദ്ധതികളും നിര്‍വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് എംഎല്‍എ പറഞ്ഞു.

ഇരവിപുരം റെയില്‍വേ മേല്‍പ്പാലം നിര്‍മാണത്തിന് കരാര്‍ വിളിച്ചു. മയ്യനാട് സ്ഥലം ഏറ്റെടുപ്പ് അന്തിമ ഘട്ടത്തിലാണ്. അയത്തില്‍, കല്ലുംതാഴം ഫ്‌ളൈ ഓവറുകളുടെ ഡിപിആര്‍ തയാറായി വരുന്നു. പോളയത്തോട്, കൂട്ടിക്കട എന്നിവിടങ്ങളില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കാനുള്ള ഡിപിആറും ഭരണാനുമതിക്കായി കിഫ്ബിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനും ഉടന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.

അന്തരിച്ച ഒളിന്പ്യന്‍ സുരേഷ്ബാബുവിന്റെ സ്മരണയ്ക്കായി ലാല്‍ ബഹാദൂര്‍ സ്റ്റേഡിയത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കും. ഇത് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. 42.23 കോടി രൂപയുടെ പദ്ധതിക്കാണ് പ്രാഥമികമായി പ്രാഥമികമായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കിഫ്ബി ഭരണാനുമതി നല്‍കിയിട്ടുള്ളത്. പദ്ധതിക്ക് അനുമതിയും ലഭിച്ചു. അധികം താമസിയാതെ ഇന്‍ഡോര്‍ സ്റ്റേഡിയം യാഥാര്‍ഥ്യമാകും.

മയ്യനാട് വെള്ളമണല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ മണ്ഡലത്തിലെ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തി. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബിയില്‍ നിന്നും അഞ്ചുകോടി രൂപ ലഭിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.

തട്ടാമല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പശ്ചാത്തല വികസനത്തിന് 3.66 കോടി, പട്ടത്താനം എസ്എന്‍ഡിപി യുപിഎസ്, കോയിക്കല്‍ ഗവണ്‍മെന്റ് എച്ച്എസ്എസ്, വാളത്തുംഗല്‍ ഗവണ്‍മെന്റ് ഗേള്‍സ് വിഎച്ച്എസ്എസ് എന്നിവയ്ക്ക് കിഫ്ബിയില്‍ നിന്ന് ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പദ്ധതികള്‍ക്ക് ഭരണാനുമതിയും ലഭിച്ചു. മണ്ഡലത്തിലെ 21 സ്‌കൂളുകളിലെ 192 ക്ലാസ് മുറികള്‍ കിഫ്ബിയില്‍ നിന്ന് അനുവദിച്ച 3.84 കോടി രൂപ ഉപയോഗിച്ച് ഹൈടെക്ക് ആയി ഉയര്‍ത്തി.

താന്നി മുതല്‍ കൊല്ലം ബീച്ച് വരെയുള്ള തീരത്ത് ആവശ്യമായ പുതിയ പുലിമുട്ടുകള്‍ നിര്‍മിക്കാന്‍ 23.46 കോടി രൂപ കിഫ്ബിയില്‍ നിന്ന് നേടിയെടുക്കാനായി. പുലിമുട്ടുകളുടെ നിര്‍മാണവും ആരംഭിച്ചു. കോസ്റ്റല്‍ ഏരിയാ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്.

അയത്തില്‍പള്ളിമുക്ക്, മുള്ളുവിള പാലത്തറ മൈലാപ്പൂര് റോഡ്, കല്ലുപാലം ഇരവിപുരം, താന്നി മയ്യനാട് എന്നിവ അന്തര്‍ ദേശീയ നിലവാരത്തില്‍ പുതുക്കി പണിയാന്‍ കിഫ്ബിയില്‍ നിന്ന് ഫണ്ട് അനുവദിച്ചു. അയത്തില്‍ പള്ളിമുക്ക്, മുള്ളുവിളപാലത്തറമൈലാപ്പൂര് റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 10.81 കോടി രൂപ ചെലവായി. നിര്‍മാണം പുരോഗമിക്കുന്ന കല്ലുപാലംഇരവിപുരംതാന്നിമയ്യനാട് റോഡിന് 23.91 കോടി രൂപയുമാണ് അനുവദിച്ചത്.

ഞാങ്കടവ് കുടിവെള്ള പദ്ധതിക്കും കിഫ്ബിയുടെ അനുമതി ലഭിച്ചു. 313 കോടി രൂപയുടെ പദ്ധതിയാണിത്. മൂന്നാംകുറ്റിയില്‍ പുതിയ മാര്‍ക്കറ്റ് കോംപ്ലക്‌സ് നിര്‍മിക്കാന്‍ 2.14 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ കോയിക്കല്‍ ജംഗ്ഷന്‍ മുതല്‍ കരിക്കോട് ജംഗ്ഷന്‍ വരെയുള്ള മൂന്നു കിലോമീറ്റര്‍ ദേശീയപാത നാലുവരിയാക്കാനും മൂന്നാംകുറ്റി, കരിക്കോട് എന്നിവിടങ്ങളിലെ റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍ പുനര്‍നിര്‍മിക്കുന്നതിന് 280.15 കോടിയും കിഫ്ബിയില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. വിശദമായ പദ്ധതിരേഖ തയാറായി വരുന്നു. നാലുവര്‍ഷത്തിനിടെ കിഫ്ബിയില്‍ നിന്ന് 917.35 കോടി രൂപയുടെ പദ്ധതികള്‍ നേടിയെടുക്കാന്‍ കഴിഞ്ഞെന്നും എംഎല്‍എ വ്യക്തമാക്കി..

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.