വിവിധ ഭരണ വകുപ്പുകൾക്ക് കീഴിലായി 57000 കോടി രൂപയുടെ 730 പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിക്കഴിഞ്ഞത്. 5957.96 കോടി രൂപ വിവിധ പദ്ധതികളിൽ വിനിയോഗിച്ചും കഴിഞ്ഞു. കിഫ്ബി നടപ്പിലാക്കുന്ന 15 പ്രധാന പദ്ധതികൾ ചുവടെ ചേർക്കുന്നു:
1. ദശാബ്ദങ്ങളായി മുടങ്ങി കിടന്ന ദേശീയപാതാ വികസനത്തിന് വേണ്ടി 5374 കോടി രൂപ.
2. പൊതുമരാമത്തു വകുപ്പിന് കീഴിൽ 14500 കോടി രൂപയുടെ വിവിധ പദ്ധതികൾ.
ഇതിൽ 8765 കോടി രൂപയുടെ 193 റോഡ് നവീകരണ പദ്ധതികൾ,825 കോടി രൂപയുടെ 9 ബൈപ്പാസുകൾ, 1976 കോടി രൂപയുടെ 75 പാലങ്ങൾ,961 കോടിയുടെ 13 മേൽപാലങ്ങൾ,1645 കോടിയുടെ 49 റെയിൽ മേൽപ്പാലങ്ങൾ, മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവ ഉൾപ്പെടും. കുണ്ടന്നൂർ, വൈറ്റില, എടപ്പാൾ മേൽപ്പാല പദ്ധതികൾ ഈ വർഷം തന്നെ പൂർത്തിയാകും.
3. 2150 കോടി രൂപ മുടക്കി നടത്തുന്ന 26 സർക്കാർ ആശുപത്രികളുടെ നവീകരണം.
പുനലൂർ താലൂക്ക് ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി ഒന്നാം ഘട്ടം, കൊച്ചി കാൻസർ സെന്റർ ഒന്നാം ഘട്ടം എന്നിവ ഉൾപ്പെടുന്ന പദ്ധതികൾ 2020-21 ൽ പൂർത്തീകരിക്കും.
4. 141 പൊതു വിദ്യാലയങ്ങളിൽ 5 കോടി രൂപ വീതം ചെലവഴിച്ച് 705 രൂപയ്ക്കു നടപ്പാക്കുന്ന മികവിന്റെ കേന്ദ്രം പദ്ധതി.
2020-21 സാന്പത്തിക വർഷം പൂർത്തിയാകും.
5. 785 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന സ്മാർട് ക്ലാസ്, സ്മാർട്ട് ലാബ് പദ്ധതികൾ പൂർത്തിയായിക്കഴിഞ്ഞു.
45000 ക്ലാസ് റൂമുകളാണ് ഹൈടെക് ആയി മാറ്റപ്പെട്ടത്.
11000 എൽ പി , യു പി സ്കൂളുകളിൽ കന്പ്യൂട്ടർ ലാബുകൾ സ്ഥാപിച്ചു
6. 5200 കോടി രൂപയുടെ ട്രാൻസ് ഗ്രിഡ് 2.0 പദ്ധതി
വൈദ്യുതി മേഖലയിൽ നിലവിലുള്ള പ്രസരണ പരിമിതികൾ പരിഹരിക്കുന്നതും സംസ്ഥാനത്ത് വിശിഷ്യാ വടക്കൻ കേരളത്തിൽ ഇടതടവില്ലാതെ ഗുണനിലവാരമുള്ള വൈദ്യുതി ഉറപ്പു വരുത്തുന്നതുമായ ട്രാൻസ് ഗ്രിഡ് 2.0 പദ്ധതി 5200 കോടി രൂപ കിഫ്ബി ധനസഹായത്തോട് കൂടി നടപ്പാക്കി വരുന്നു. മൂന്ന് 400 കെ.വി. സബ് സ്റ്റേഷനുകൾ, ഇരുപത്തിരണ്ട് 220 സബ് സ്റ്റേഷനുകൾ, 4390 കിലോമീറ്റർ പ്രസരണ ലൈനുകൾ എന്നിവയടങ്ങുന്നതാണ് പദ്ധതി.നിലവിലുള്ള പ്രസരണ ലൈനുകളുടെയും സബ് സ്റ്റേഷനുകളുടെയും ശേഷി പദ്ധതിയുടെ ഭാഗമായി ഉയർത്തപ്പെടും. ഒപ്പം ചില പുതിയ സബ് സ്റ്റേഷനുകളും ലൈനുകളും സ്ഥാപിക്കപ്പെടും.
7. 4461 കോടി രൂപ ചിലവിൽ 71 കുടിവെള്ള പദ്ധതികൾ
ശുദ്ധമായ കുടിവെള്ളം പ്രാപ്യമല്ലാത്ത ജനവിഭാഗങ്ങൾക്കായി 4461 കോടി രൂപ ചിലവിൽ 71 കുടിവെള്ള പദ്ധതികൾക്ക് തുടക്കം കുറിച്ചു.കാസർകോട്, കൊയിലാണ്ടി, താനൂർ, പൊന്നാനി എന്നീ നഗരസഭാ പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നതുൾപ്പെടെയുള്ള പദ്ധതികൾ 2020-21 സാന്പത്തിക വർഷം തന്നെ പൂർത്തിയാകും.
8. പെട്രോ കെമിക്കൽ പാർക്കിനായുള്ള ഭൂമി 977 കോടി രൂപ കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്തു കഴിഞ്ഞു.
9. കണ്ണൂരിലും പാലക്കാടും വ്യവസായങ്ങൾക്ക് ഭൂമി ഏറ്റെടുക്കാനായി 12710 കോടി രൂപ
10. 1060 കോടി കിഫ്ബി ധനസഹായത്തിൽ സംസ്ഥാനത്തിന്റെ ഇന്റർനെറ്റ് ശൃംഖല കെ-ഫോണ്.
11. 250 കോടി ചിലവിൽ കൊച്ചി ഐ ടി ഇന്നോവേഷൻ സോണ്. 100 കോടി ചിലവിൽ ടെക്നോസിറ്റിയിലെ ആദ്യ ഐ ടി കെട്ടിടം
12. 240 കോടി രൂപ ചിലവിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയെ മികവിന്റെ കേന്ദ്രമാക്കുന്നു.
13. 1500 കോടി ചിലവിൽ കൊച്ചിയിലെ കനാലുകളുടെ നവീകരണവും ജലഗതാഗതത്തിന്റെ വികസനവും
14. 270 കോടി ചിലവിൽ തൃശൂർ മൃഗശാലയും 72 കോടി ചിലവിൽ കോട്ടൂർ ആന പരിപാലന കേന്ദ്രവും
15. 112 കോടി ചിലവിൽ പരപ്പനങ്ങാടിയിലും 97.43 കോടി ചിലവിൽ ആലപ്പുഴ ചെത്തിയിലും മൽസ്യബന്ധന തുറമുഖങ്ങൾ.