കിഫ്ബി ഉറപ്പുവരുത്തുന്നു ധനലഭ്യത, ഗുണനിലവാരം, സമയക്രമം
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് ബോർഡ് വഴി സംസ്ഥാനസർക്കാർ നടപ്പാക്കുന്ന വികസനപദ്ധതികൾക്കാവശ്യമായ പണം, പദ്ധതികളുടെ ഗുണനിലവാരം, സമയക്രമം ഇവയാണ് കിഫ്ബി ഉറപ്പുവരുത്തുന്നത്.എന്നാൽ പറയുന്പോലെ ലളിതമല്ല ഇത്. ധനലഭ്യത,ഗുണനിലവാരം, സമയക്രമം എന്നിവ ഉറപ്പുവരുത്താൻ വിപുലവും സുതാര്യവുമായ സംവിധാനമാണ് കിഫ്ബിക്കുള്ളത്.പദ്ധതികൾക്ക് പണം കണ്ടത്തിക്കൊടുക്കുന്നു എന്നതിനപ്പുറം പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും കിഫ്ബി അതിന്േ‍റതായ പങ്ക് നിർവഹിച്ച് വിജകയകരമായ പൂർത്തീകരണം ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്.

കിഫ്ബി ആക്ടിൽ നിഷ്കർഷിക്കുന്ന തരത്തിൽ പല സ്രോതസുകളിൽ നിന്ന് കിഫ്ബി പണം കണ്ടെത്തുന്നുണ്ട്.

താഴെ പറയുന്നവയാണ് അവ

1.പെട്രോളിയം സെസ്,മോട്ടോർവാഹന നികുതി എന്നിവയി ലൂടെയുള്ള വരുമാനം

2.ആഭ്യന്തര വിപണിയിൽ നിന്നുള്ള വായ്പ

3.വിദേശ വിപണിയിൽ നിന്നുള്ള വായ്പ

4.സർക്കാരിൽ നിന്നുള്ള കോർപ്പസ് ഫണ്ട്

ഇതിനു പുറമെ കഐസ്എഫ്ഇ പ്രവാസി ചിട്ടി, പ്രവാസി ഡിവിഡന്‍റ് സ്കീം എന്നിവ വഴിയും കിഫ്ബിയിലേക്ക് ഫണ്ട് എത്തുന്നുണ്ട്.

പെട്രോളിയം സെസ്, മോട്ടോർവാഹനനികുതി എന്നീ ഇനങ്ങളിൽ നിന്നാണ് കിഫ്ബിക്ക് പ്രധാനമായും വരുമാനം വരുന്നത്.2016-17 സാന്പത്തികവർഷം മുതൽ ഇതുവരെ 6590.10 കോടി രൂപ ഈ ഇനങ്ങളിൽ വരുമാനം ലഭിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിയിൽ നിന്ന് ടേം ലോണുകൾ, നബാർഡ് ലോണ്‍ എന്നിവയായി 4076.73 കോടി രൂപയ്ക്ക് അനുമതി ലഭിക്കുകയും ഇതിൽ 2915 കോടി കിഫ്ബി കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്.

ദീർഘവീക്ഷണവും പ്രായോഗികതയും സമന്വയിപ്പിച്ച് കിഫ്ബി നടപ്പാക്കുന്ന പദ്ധതികളും, കാര്യക്ഷമതയുള്ള പ്രവർത്തനവും ഇതിനോടകം തന്നെ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ ശ്രദ്ധയും താൽപര്യവും ആകർഷിച്ചു കഴിഞ്ഞു. മസാല ബോണ്ടിലൂടെ അന്താരാഷ്ട്ര വിപണിയിൽ നിന്ന് പണം കണ്ടെത്താൻ കഴിഞ്ഞ ആദ്യ ഇന്ത്യൻ സംസ്ഥാന സ്ഥാപനമായി കിഫ് ബി മാറി. 2150 കോടി രൂപയാണ് ഇത്തരത്തിൽ സമാഹരിക്കാൻ കഴിഞ്ഞത്.


ഇതിനുപുറമെ രണ്ടു തവണയായി 2498.42 കോടി രൂപ കോർപ്പസ് ഫണ്ടായി സംസ്ഥാനസർക്കാരിൽ നിന്ന് കിഫ്ബിക്ക് ലഭിച്ചിട്ടുണ്ട്.

കെ എസ് എഫ് ഇ പ്രവാസി ചിട്ടി, നോർക്ക പ്രവാസി ഡിവിഡന്‍റ് സ്കീം എന്നിവ വഴി 303.04 കോടി രൂപ കിഫ്ബി സമാഹരിച്ചിട്ടുണ്ട്. കോവിഡ് 19 മഹാമാരിയുടെ കാലത്തുപോലും വൻതോതിലുള്ള താൽപര്യമാണ് പ്രവാസികൾ കെ എസ് എഫ് ഇ പ്രവാസി ചിട്ടിയിലും , ഡിവിഡന്‍റ് സ്കീമിലും കാണിക്കുന്നത്. സ്വന്തം ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം സംസ്ഥാന വികസനത്തിൽ നേരിട്ടുള്ള പങ്കാളിത്തം കൂടിയാണ് ഇതുവഴി പ്രവാസികൾക്ക് സാധ്യമാകുന്നത്.

എല്ലാ സ്രോതസുകളിൽ നിന്നുമായി ഇതുവരെ ആകെ 15315.25 കോടി രൂപ കിഫ്ബി സമാഹരിച്ചിട്ടുണ്ട്.ഇതിൽ നിന്ന് ഇതുവരെ വിവിധ പദ്ധതികൾക്കായി 5957.96 കോടി രൂപ കിഫ്ബി വിനിയോഗിച്ചിട്ടും ഉണ്ട്

കടമെടുത്ത് വികസനപ്രവർത്തനങ്ങൾ നടത്തുന്നത് സംസ്ഥാനത്തെ ഭാവിയിൽ കടക്കെണിയിലേക്ക് തള്ളിവിടില്ലേ എന്ന സംശയം ന്യായമായും ഉയരാം. എന്നാൽ തിരിച്ചടവിനുള്ള വരുമാനം ഉറപ്പുവരുത്തിയതിനു ശേഷം അതിനനുസരിച്ച് മാത്രമാണ് കിഫ്ബി വായ്പകൾ എടുക്കുന്നത് എന്നതാണ് ഇതിനുത്തരം. അതുകൊണ്ടു ഒരു കാലത്തും കിഫ്ബിയോ സർക്കാരോ കടക്കെണിയിൽ വീഴില്ല എന്നുറപ്പാക്കുന്നുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.