മേ​ൽപാലം, ഗ​സ്റ്റ് ഹൗ​സ്; ഗു​രു​വാ​യൂ​രി​ൽ 105 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ
സം​സ്ഥ​ന സ​ർ​ക്കാ​രി​ന്‍റെ കി​ഫ്ബി പ​ദ്ധ​തി​യി​ലൂ​ടെ 105 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ കൊ​ണ്ടു​വ​ന്ന് ഗു​രു​വാ​യൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​നു പു​തി​യ മു​ഖം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ എം​എ​ൽ​എ. വി​ദ്യ​ാഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ന​വീ​ക​ര​ണം, യാ​ത്രാ​പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണാ​ൻ പാ​ല​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ളു​ടെ സൗ​ക​ര്യം വ​ർധി​പ്പി​ക്ക​ൽ, ക്ഷേ​ത്ര​ന​ഗ​രി​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള സൗ​ക​ര്യ​ത്തി​നാ​യി അ​ത്യാ​ധു​നി​ക ഗ​സ്റ്റ് ഹൗ​സ് എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ നി​ർ​മി​ക്കു​ന്ന​ത്.

24 കോ​ടി മു​ട​ക്കി ഗു​രു​വാ​യൂ​രി​ൽ നി​ർ​മി​ക്കു​ന്ന ഗ​സ്റ്റ് ഹൗ​സി​ന്‍റെ പ്ര​വൃ​ത്തി കോ​വി​ഡ് കാ​ല​ത്തും ത​ട​സ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. തു​ക അ​നു​വ​ദി​ച്ച ഗു​രു​വാ​യൂ​ർ മേൽപാ​ലം ക​രാ​ർ ന​ട​പടി​ക​ളോ​ട​ടു​ക്കു​ക​യാ​ണ്. 25 കോ​ടി രൂ​പ​യാ​ണ് മേ​ൽ‌പാ​ല​ത്തി​ന് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
അ​ലൈ​ൻ​മെ​ന്‍റി​ന് അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ ഉ​ട​ൻ 40 കോ​ടി ചെ​ല​വ​ഴി​ച്ച് ചി​ങ്ങ​നാ​ത്തുക​ട​വ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​വും ആ​രം​ഭി​ക്കും.


മ​ണ​ത്ത​ല ഗ​വ​. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ഞ്ചു കോ​ടി രൂ​പ ചെ​ല​വി​ലും, കൊ​ച്ച​ന്നൂ​ർ സ്കൂ​ൾ മൂ​ന്നു കോ​ടി ചെ​ല​വി​ട്ടും ന​വീ​ക​രി​ച്ചു. ഓ​രോ കോ​ടി രൂ​പ​വീ​തം മു​ട​ക്കി​യാ​ണ് പു​ന്ന​യൂ​ർ​ക്കു​ളം ചെ​റാ​യി സ്കൂ​ളും ച​മ്മ​ന്നൂ​ർ സ്കൂ​ളും ന​വീ​ക​രി​ച്ച​ത്. മ​ന്ദ​ലാം​കു​ന്ന് ഗ​വ. യുപി സ്കൂ​ൾ ന​വീ​ക​രി​ക്കാ​ൻ 60 ല​ക്ഷം ചെ​ല​വാ​ക്കി.

ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു കോ​ടി​രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ചാ​വ​ക്കാ​ട് ബീ​ച്ച് ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ഫ്ബി​യി​ലു​ടെ ല​ഭി​ച്ച ര​ണ്ടു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഇ​തി​നുപു​റ​മെ സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റ് വി​ഹി​തം ഉ​പ​യോ​ഗി​ച്ചും എംഎ​ൽഎ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ചു​മു​ള്ള വി​ക​സ​ന​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.