ചാ​ല​ക്കു​ടി​യി​ൽ 220 കെവി സ​ബ് സ്റ്റേ​ഷ​ൻ, കു​ടി​വെ​ള്ള പ​ദ്ധ​തി, ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം
ചാ​ല​ക്കു​ടി നി​യോ​ജ​ക​ മ​ണ്ഡ​ല​ത്തി​ൽ കി​ഫ്ബി 427.57 കോ​ടി രൂ​പ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളാ​ണു ന​ട​പ്പാ​ക്കു​ന്ന​ത്.

ചാ​ല​ക്കു​ടി കെഎസ്ഇ​ബി 110 കെ​വി സ്റ്റേ​ഷ​നെ 220 കെ​വി സ​ബ് സ്റ്റേ​ഷ​നാ​യി മാ​റ്റു​ന്ന​തി​ന് 70 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​വ​രു​ന്നു. ന​വം​ബ​റി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണെ​ന്ന് ബി.​ഡി. ദേ​വ​സി എം​എ​ൽ​എ അ​റി​യി​ച്ചു. കോ​ട​ശേ​രി-​പ​രി​യാ​രം-​അ​തി​ര​പ്പി​ള്ളി സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി 58.61 കോ​ടി ചെ​ല​വി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. പ​ത്തു കോ​ടി രൂ​പ ചെ​ല​വി​ൽ ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മാ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. പ​ന​ന്പി​ള്ളി ഗ​വ​. കോ​ള​ജ് സ​യ​ൻ​സ് ബ്ലോ​ക്ക് 7.05 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.

അ​ഞ്ചുകോ​ടി ചെ​ല​വി​ട്ട് ചാ​ല​ക്കു​ടി മോ​ഡ​ൽ ബോ​യ്സ് ഹൈ​സ്കൂ​ളി​നെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള കെ​ട്ടി​ട നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. ചാ​യ്പ​ൻ​കു​ഴി എ​ച്ച്എ​സ്എ​സ്, കൊ​ട​ക​ര ജി​എ​ച്ച്എ​സ്, കൊ​ര​ട്ടി എ​ൽ​പി​എ​സ് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ഒ​രു കോ​ടി വീ​തം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ചി​റ​ങ്ങ​ര​യി​ൽ ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ളം നി​ർ​മാ​ണ​ത്തി​ന് 10 കോ​ടി അ​നു​വ​ദി​ച്ചി​ ട്ടു​ണ്ട്. ചാ​ല​ക്കു​ടി ഗ​വ. ഐ​ടി​ഐ​യെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലാ​ക്കാ​ൻ 7.70 കോ​ടി രൂ​പ​യു​ടെ ടെ​ൻഡർ നട​പ​ടി​യാ​യി​ട്ടു​ണ്ട്. കാ​ഞ്ഞി​ര​പ്പി​ള്ളി-​കു​ന്ന​പ്പി​ള്ളി ക​ട​വ് പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് 15 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്നു.


മു​രി​ങ്ങൂ​ർ-​ഏ​ഴാ​റ്റു​മു​ഖം റോ​ഡ് 31.23 കോ​ടി രൂ​പ മു​ട​ക്കി നി​ർ​മി​ക്കും. റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ന്നു. മ​ല​യോ​ര ഹൈ​വേ​ക്ക് 80.57 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ചാ​ല​ക്കു​ടി-​

ആ​ന​മ​ല റോ​ഡിന് 27.96 കോ​ടി രൂ​പ​യും പൂ​വ​ത്തു​ങ്ക​ൽ-​വേ​ളൂ​ക്ക​ര റോ​ഡിന് 43.04 കോ​ടി രൂ​പ​യും ചാ​ല​ക്കു​ടി-​മോ​തി​ര​ക്ക​ണ്ണി റോ​ഡിന് 30.56 കോ​ടി​ രൂപയും ചെ​ല​വാ​ക്കും.
ചി​റ​ങ്ങ​ര ആ​ർ​ഒ​ബി​ക്ക് 21.08 കോ​ടി രൂ​പ​യും അ​റ​ങ്ങാ​ലിക്ക​ട​വ് പാ​ല​ത്തി​നു മൂ​ന്നു കോ​ടി​യും പാ​റ​ക്കൂ​ട്ടം പാ​ല​വും റോ​ഡും നി​ർ​മി​ക്കാ​ൻ 35 കോ​ടി രൂ​പ​യും കി​ഫ്ബി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മ​റ്റു​ള്ള റോ​ഡു​ക​ളു​ടെ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.