സന്പൂർണ കടലാസ് രഹിത ഓഫിസ്
കിഫ്ബിയുടെ എല്ലാ ഇടപാടുകളും പൂർണമായും വിവരസാങ്കേതികവിദ്യാ അധിഷ്ഠിതമാണ്.പ്രോജക്ടുകളുടെ വിലയിരുത്തൽ,ഇതു സംബന്ധിച്ച് നിർവഹണ ഏജൻസികളിൽ നിന്ന് വിവരം ശേഖരിക്കൽ, വിശദമായ വിലയിരുത്തൽ റിപ്പോർട്ട് തയ്യാറാക്കൽ,കിഫ്ബി ബോർഡിന്‍റെ അംഗീകാരവും ഉത്തരവുകളും,നിർവഹണ ഏജൻസിക്കു നൽകുന്ന സാങ്കേതിക അനുമതി,ടെൻഡർ,കരാർ എന്നിവ കിഫ്ബിയെ അറിയിക്കൽ,അവയുടെ പരിശോധന,പദ്ധതി നടപ്പാക്കുന്നതിന് ഓരോ കാലയളവിലും വേണ്ട പണത്തിന്‍റെ ആവശ്യകത,പ്രവർത്തി തുടങ്ങുന്നത് അറിയിക്കൽ, പദ്ധതിയിലുണ്ടായ മാറ്റങ്ങളും വ്യതിയാനങ്ങളും ,പദ്ധതി പുന:ക്രമീകരണം തുടങ്ങി ഒരു പ്രോജക്ട് നടപ്പാക്കുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നത് പ്രോജക്ട് ഫിനാൻസ് ആൻഡ് മാനേജ്മെന്‍റ് സിസ്റ്റം എന്ന പി.എഫ്.എം.എസ് ആണ്. നിർവഹണ ഏജൻസികൾക്കും കരാറുകാർക്കും ഓണ്‍ലൈൻ വഴിയായി പണം കൈമാറുന്നത് ഫിനാൻസ് മാനേജ്മെന്‍റ് സിസ്റ്റം എന്ന എഫ്എംഎസ് വഴിയാണ്.കരാറുകാർ നിർവഹണ ഏജൻസിയിൽ ബിൽ സമർപ്പിച്ചത് മുതൽ കിഫ്ബിയിൽ നിന്ന് പണം ലഭ്യമാക്കുന്നതുവരെ അവരുടെ ഫയൽനീക്കം സംബന്ധിച്ച വിവരങ്ങൾ അവർക്ക് ലഭ്യമാക്കുന്നതിനായി ബിൽട്രാക്കിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.പദ്ധതികളുടെ പുരോഗതി അടയാളപ്പെടുത്തി അത് വിലയിരുത്തുന്നതിനുള്ള പ്രോജക്ട് മോണിറ്ററിങ് ആൻഡ് അലെർട്ട് സിസ്റ്റം(പിഎംഎഎസ്)നിലവിലുണ്ട്. മേൽപ്പറഞ്ഞ ആപ്ലിക്കേഷനുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെയും ഡാറ്റാ അനലിറ്റിക്സിന്‍റെയും സാധ്യതകൾ പ്രയോജനപ്പെടുത്തി പണലഭ്യതയും കൊടുത്തുതീർക്കേണ്ട ബാധ്യതയും അറിയുന്നതിനുള്ള അസെറ്റ് ലയബിലിറ്റി മാനേജ്മെന്‍റ് (എഎൽഎം)സംവിധാനം ആവിഷ്കരിച്ചു വരുന്നു.കൂടാതെ കിഫ്ബിയുടെ പ്രവർത്തനങ്ങൾ ഡി.ഡി.എഫ്.എസ് എന്ന കടലാസ് രഹിത ഓഫിസ് സംവിധാനം പ്രയോജനപ്പെടുത്തിയാണ് നടന്നുവരുന്നത്.


കിഫ്ബിയിലെ ഇ-ഗവേണൻസ് സംവിധാനം

സുരക്ഷിതവും കാര്യക്ഷമവുമായ ഇ-ഗവേണൻസ് സംവിധാനത്തിലൂടെ ഈ ലോക് ഡൗണ്‍ കാലത്ത് വർക് ഫ്രം ഹോം വിജയകരമായി നടപ്പാക്കാൻ കിഫ് ബിക്ക് കഴിഞ്ഞു. കരാറുകാർക്കുള്ള ഒരൊറ്റ ബിൽ പേയ്മെന്‍റ് പോലും ഈ ലോക് സൗണ്‍ കാലത്ത് കിഫ് ബി യിൽ മുടങ്ങിയില്ല എന്നത് എടുത്തു പറയേണ്ടതാണ്.കരാറുകാർക്ക് ബിൽ പേയ്മെന്‍റിന്‍റെ സ്റ്റാറ്റസ് ഓണ്‍ലൈൻ വഴി അറിയാനും ഇ-ഗവേണൻസ് വഴി സാധിക്കുന്നുണ്ട്.

കിഫ്ബിയുടെ പദ്ധതി മൂല്യനിർണയ വിഭാഗം
(പ്രോജക്ട് അപ്രെയ്സൽ ഡിവിഷൻ)

കിഫ്ബിയിലേക്ക് പ്രോജക്ടുകൾ വരുന്നത് രണ്ടു തരത്തിലാണ് . ബജറ്റിൽ പ്രഖ്യാപിക്കുന്ന പദ്ധതികളാണ് ഒന്നാമത്തെ വിഭാഗത്തിൽ വരുന്നത്. മന്ത്രിസഭാതീരുമാനമനുസരിച്ച് കിഫ്ബിയിലേക്ക് വരുന്ന പദ്ധതികളാണ് രണ്ടാമത്തെവിഭാഗത്തിൽ വരുന്നത്.
പദ്ധതി ഏതു വകുപ്പിന്‍റെ കീഴിലാണോ വരുന്നത് ആ വകുപ്പ് ഒരു നിർവഹണ ഏജൻസി അഥവ സ്പെഷൽ പർപസ് വെഹിക്കിളി (എസ്പിവി)നെ പദ്ധതി നടത്തിപ്പ് ഏൽപ്പിക്കും. ബജറ്റ് പ്രഖ്യാപനത്തിന്‍റെ അല്ലെങ്കിൽ മന്ത്രിസഭാ യോഗതീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ എസ്പിവി പദ്ധതിയുടെ ഒരു വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) നൽകും.
ഈ ഡിപിആറിനെ വിശദമായി വിലയിരുത്തി മൂല്യനിർണയം നടത്തുന്നത് പ്രോജക്ട് അപ്രെയ്സൽ ഡിവിഷൻ ആണ്. പദ്ധതിയുടെ പ്രായോഗികതയും സാധ്യതകളും വിലയിരുത്തി ടെൻഡറിങ്ങിന് തയാറാകുന്ന രീതിയിൽ ഒരു യാഥാർഥ്യ ത്തോടടുത്ത ഒരു വിലമതിപ്പിലേക്കെത്തും. പദ്ധതി കടലാസിൽ നിന്ന്് യാഥാർഥ്യത്തിലേക്ക് നീങ്ങുന്ന ഈ ഘട്ടത്തിലെ നിർണായക പങ്കാണ് പ്രോജക്ട് അപ്രെയ്സൽ ഡിവിഷൻ വഹിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.