റോ​ഡു വി​ക​സ​നം മു​ഖ്യ ല​ക്ഷ്യം
മണ്ണാർക്കാട്: മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടു പ​ദ്ധ​തി​ക​ളാ​ണ് കി​ഫ്ബി ഫ​ണ്ടു​പ​യോ​ഗി​ച്ചു ന​ട​ത്തു​ന്ന​തെ​ന്നും അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യ​ട​ക്കം റോ​ഡു വി​ക​സ​ന​ത്തി​നാ​ണ് മു​ഖ്യ​പ്രാ​ധാ​ന്യം ന​ല്കു​ന്ന​തെ​ന്നും അ​ഡ്വ. എ​ൻ. ഷം​സു​ദീ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.

മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ര​ണ്ട് പ​ദ്ധ​തി​ക​ളാ​ണ് കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

80 കോ​ടി രൂ​പ ചെ​ല​വി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന മ​ണ്ണാ​ർ​ക്കാ​ട്- അ​ട്ട​പ്പാ​ടി-​ചി​ന്ന​ത​ടാ​കം അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യു​ടെ സ​ർ​വേ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

എം​ഇ​എ​സ് കോള​ജ്-​പ​യ്യ​ന​ടം റോ​ഡി​ന് 27 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ഇ​തി​ന്‍റെ നി​ർ​മാ​ണം തു​ട​രു​ന്നു. ടി​പ്പു​സു​ൽ​ത്താ​ൻ റോ​ഡി​ന്‍റെ വി​ക​സ​ന​ത്തി​ന് 15 കോ​ടി​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

അ​ല​ന​ല്ലൂ​ർ ജി​വി​എ​ച്ച്എ​സ് സ്കൂ​ളി​നു അ​ഞ്ചു കോ​ടി, എ​ട​ത്ത​നാ​ട്ടു​ക​ര ജി​എ​ച്ച്എ​സ്, അ​ഗ​ളി ജി​എ​ച്ച്എ​സ്്, ഷോ​ള​യൂ​ർ ജി​എ​ച്ച്എ​സ്, തെ​ങ്ക​ര ജി​എ​ച്ച്എ​സ്, ഭീ​മ​നാ​ട് ജി​യു​പി സ്കൂ​ളു​ക​ൾ​ക്ക് മൂ​ന്നു​കോ​ടി രൂ​പ വീ​ത​വും മ​ണ്ണാ​ർ​ക്കാ​ട് ജി​യു​പി, നെ​ച്ചു​ള്ളി ജി​യു​പി, ച​വ​റ ജി​യു​പി, മ​ണ്ണാ​ർ​ക്കാ​ട് ജി​എം​യു​പി, അ​ഗ​ളി ജി​എ​ൽ​പി സ്കൂ​ളു​ക​ൾ​ക്ക് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ഒ​രു കോ​ടി രൂ​പ വീ​ത​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.