ഇ​ടി​ഞ്ഞു​വീ​ണ സ​ൺ​ഷേ​ഡി​ൽ കാ​ൽ​കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യെ ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, June 25, 2024 5:43 AM IST
മ​ണ​ര്‍കാ​ട്: നി​ര്‍മാ​ണം ന​ട​ന്നു​കൊ​ണ്ടി​രു​ന്ന വീ​ടി​ന്‍റെ സ​ൺ​ഷേ​ഡ് ഇ​ടി​ഞ്ഞുവീ​ണു കാ​ല്‍കു​ടു​ങ്ങി തൂ​ങ്ങി​ക്കിട​ന്ന തൊ​ഴി​ലാ​ളി​യെ അ​ഗ്നി​ശ​മ​ന സേ​ന ര​ക്ഷ​പ്പെടു​ത്തി. മ​ല​പ്പു​റം സ്വ​ദേ​ശി സു​നി​ലി (46)നെ​യാ​ണു ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ര്‍ക്ക് നി​സാ​ര​ പ​രി​ക്കേ​റ്റു.

മ​ണ​ര്‍കാ​ട് 16-ാം വാ​ര്‍ഡ് മാ​ന്താ​റ്റി​ല്‍പ​ടി​യി​ല്‍ നി​ര്‍മാ​ണം ന​ട​ന്നു​കൊ​ണ്ടി​രു​ന്ന വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ലെ സ​ണ്‍ഷേ​ഡാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്. ക്രെ​യി​നി​ന്‍റെ​യും റോ​പ്പി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണു സു​നി​ലി​നെ അ​ഗ്നി​ശ​മ​ന സേ​ന താ​ഴെ​യി​റ​ക്കി​യ​ത്. പ​രി​ക്കേ​റ്റ സു​നി​ലി​നെ അ​ഗ്നി​ശ​മ​ന​സേ​ന​യും മ​റ്റു ര​ണ്ടു​പേ​രെ നാ​ട്ടു​കാ​രും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.