രാഷ്ട്രപതി അംഗീകാരം നൽകി; വഖഫ് ബിൽ നിയമമായി
Sunday, April 6, 2025 2:45 AM IST
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയതോടെ പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബിൽ നിയമമായി.
വ്യാഴാഴ്ച പുലർച്ചെവരെ നീണ്ട ചർച്ചക്കൊടുവിൽ 232 നെതിരേ 288 വോട്ടുകൾക്ക് ലോക്സഭയിലും 95 നെതിരേ 128 വോട്ടിന് രാജ്യസഭയിലും ബിൽ പാസായിരുന്നു. ഇന്നലെ രാത്രി വൈകിയാണ് ബില്ലിന് അനുമതി നൽകി രാഷ്ട്രപതിയുടെ വിജ്ഞാപനം പുറത്തിറങ്ങിയത്.