മാവോയിസ്റ്റുകളുടെ ഐഇഡി സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു
Saturday, April 5, 2025 3:05 AM IST
നാരായൺപുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഒരാൾക്കു പരിക്കേറ്റു. നാരായൺപുർ ജില്ലയിലായിരുന്നു സ്ഫോടനം.
രാജേഷ് ഉസെൻഡി(25( ആണു മരിച്ചത്. രാംലാൽ കോറമിന്(25) പരിക്കേറ്റു. ജനുവരിയിൽ നാരായൺപുർ ജില്ലയിലും മാർച്ചിൽ ബിജാപുർ ജില്ലയിലും ഉണ്ടായ ഐഇഡി സ്ഫോടനത്തിൽ രണ്ടു നാട്ടുകാർ കൊല്ലപ്പെട്ടിരുന്നു.
സുരക്ഷാസൈനികരെ ലക്ഷ്യമിട്ടാണ് മാവോയിസ്റ്റുകൾ റോഡുകളിലും വനമേഖലയിലും ഇടവഴികളിലും ഐഇഡി സ്ഥാപിക്കുന്നത്.