ട്രാക്ടർ ട്രോളി കിണറ്റിലേക്കുവീണ് ഏഴു സ്ത്രീകൾ മരിച്ചു
Saturday, April 5, 2025 3:05 AM IST
ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിലെ നന്ദെഡിൽ മഞ്ഞൾ കൃഷി വിളവെടുപ്പിനായി സ്ത്രീ തൊഴിലാളികളുമായി പോയ ട്രാക്ടർ ട്രോളി നിയന്ത്രണം വിട്ട് കിണറ്റിലേക്കു വീണ് ഏഴു പേർ മരിച്ചു. മൂന്നുപേരെ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 7.30ന് അലിഗാവിലാണ് സംഭവം.