സിപിഎമ്മിന് മുന്നേറ്റം; അടിസ്ഥാന വർഗത്തിനിടയിൽ പാർട്ടി ദുർബലം
Sunday, April 6, 2025 2:45 AM IST
മധുര: അടിസ്ഥാന വർഗത്തിന്റെ ഇടയിൽ പാർട്ടിയുടെ വളർച്ച ദുർബലമാണെന്ന് സംഘടനാ റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ വിമർശനം. സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ വിമർശനവും സ്വയം വിമർശനവുണ്ടായി. കേരളത്തിൽ നിന്നുള്ള പി.കെ. ബിജുവാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കേരളത്തിൽ ഉൾപ്പെടെ കൊഴിഞ്ഞുപോക്ക് ഉണ്ടെന്നും ജനകീയ വിഷയങ്ങൾ ഉയർത്തി സമരം ചെയ്യണമെന്നും പി.കെ. ബിജു പറഞ്ഞു. ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുന്നതില്‍ പോരായ്മയുണ്ടെന്നും ഭൂപ്രശ്നങ്ങളിൽ ഇടപെടുന്നില്ലെന്നും വിമർശനമുണ്ടായി.
അതേസമയം, വഖഫ് ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി കോൺഗ്രസിൽ പ്രമേയം അവതരിപ്പിച്ചു. തെറ്റ് തിരുത്തൽ നടത്താൻ പാർട്ടി കോൺഗ്രസ് തീരുമാനിച്ചു.
പാർട്ടി ഭരണഘടന ഭേദഗതി ചെയ്യാനും തീരുമാനമുണ്ടായി. സിപിഎം അംഗത്വഫീസ് അഞ്ചുരൂപയിൽ നിന്നും 10 രൂപയാക്കി ഉയർത്തും. നിലവിൽ 10,19,009 ലക്ഷം സിപിഎം അംഗങ്ങളാണുള്ളത്. 33,000 അംഗങ്ങൾ കൂടിയെന്നും സംഘടനാ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വികസനനയരേഖയ്ക്കും സ്വകാര്യമൂലധന നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള കേരളത്തിലെ ഇടതുമുന്നണി നയം മാറ്റത്തിനും പാർട്ടി കോൺഗ്രസ് പൂർണ പിന്തുണ പ്രഖ്യാപിച്ചു.
എന്നാൽ, വിദേശ സർവകലാശാലകൾക്ക് വഴിയൊരുക്കുന്ന സമീപനം വിമർശനം നേരിടുകയും ചെയ്തു.