ജമ്മു കാഷ്മീരിൽ സർക്കാർ-ലഫ്. ഗവർണർ ഭിന്നത രൂക്ഷം
Friday, April 4, 2025 2:27 AM IST
ശ്രീനഗർ: ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തെച്ചൊല്ലി ജമ്മു കാഷ്മീരിൽ ലഫ്. ഗവർണർ മനോജ് സിൻഹയും സർക്കാരും തമ്മിൽ ഭിന്നത രൂക്ഷമായി. നാഷണൽ കോൺഫറൻസിന്റെയും സഖ്യകക്ഷിയായ കോൺഗ്രസിന്റെയും എംഎൽഎമാരുടെ അടിയന്തര യോഗം ഇന്നു മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിളിച്ചുചേർത്തിട്ടുണ്ട്.
ജമ്മു കാഷ്മീർ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ(ജെകെഎസ്എസ്) 48 ഉദ്യോഗസ്ഥരെയാണ് ലഫ്. ഗവർണർ രണ്ടു ദിവസത്തിനിടെ സ്ഥലംമാറ്റിയത്. വിഷയത്തിൽ അമിത് ഷായുമായി ചർച്ച നടത്തുമെന്ന് ഒമർ അബ്ദുള്ള അറിയിച്ചു.