ഭീകരർക്കായുള്ള തെരച്ചിൽ തുടരുന്നു
Friday, April 4, 2025 2:27 AM IST
ജമ്മു: കഠുവയിൽ നുഴഞ്ഞുകയറിയ മൂന്ന് ഭീകരരെ പിടികൂടാനുള്ള സൈന്യത്തിന്റെ ശ്രമങ്ങൾ 12-ാം ദിവസത്തിലേക്കു കടന്നു.
മൂന്ന് തവണയും പിടികൊടുക്കാതെ രക്ഷപ്പെട്ട ഇവർ വനപ്രദേശത്ത് ഒളിവിലാണെന്നാണു നിഗമനം. ഇവിടേക്ക് വിന്യസിക്കപ്പെട്ട അധിക സൈനികരോടൊപ്പം ആളില്ലാവിമാനങ്ങളും പോലീസ് നായ്ക്കളും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.