കര്‍ണാടകയില്‍ വീട്ടമ്മ ബസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി
Saturday, April 5, 2025 3:05 AM IST
ദാവന്‍ഗരെ: കര്‍ണാടകയിലെ ദാവന്‍ഗരയില്‍ സ്വകാര്യബസില്‍വച്ച് വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു. രണ്ട് ആണ്‍കുട്ടികളുടെ മുന്നിലായിരുന്നു കൊടുംക്രൂരത. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ്ചെയ്തു.
ദാവന്‍ഗരയിലെ ഉച്ചങ്കിദുര്‍ഗ ക്ഷേത്രം സന്ദര്‍ശിച്ചശേഷം കുട്ടികളുമൊത്ത് വീട്ടിലേക്കു മടങ്ങിയ വീട്ടമ്മയെയാണ് ചന്നപ്പുര ഗ്രാമത്തില്‍ ആക്രമണത്തിന് ഇരയായത്. ഗ്രാമത്തിലേക്കുള്ള അവസാന ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ ഇറങ്ങിയതോടെ ഡ്രൈവറും കണ്ടക്ടറും സഹായിയും ചേര്‍ന്ന് വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു.
തുടക്കത്തില്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ പോലീസ് ശ്രമിച്ചുവെങ്കിലും വിജയനഗര്‍ എസ്പി ശ്രീഹരി ബാബുവിന്റെ ശക്തമായ ഇടപെടലില്‍ പ്രതികള്‍ പിടിയിലാവുകയായിരുന്നു.