ഐഎൻഎസ് സുനയന ദൗത്യയാത്രയിൽ
Sunday, April 6, 2025 2:45 AM IST
കാർവാർ: ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനയുടെ ശക്തി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായും സുരക്ഷ ലക്ഷ്യമിട്ടും പ്രവർത്തനം ആരംഭിച്ച സേനയുടെ ഓഫ്ഷോർ പട്രോളിംഗ് കപ്പൽ ഐഎൻഎസ് സുനയനയുടെ സാഗർ(സെക്യൂരിറ്റി ആൻഡ് ഗ്രോത് ഓഫ് ഓൾ ദ റീജൺ) ദൗത്യയാത്ര കർണാടകയിലെ കാർവാറിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു.
ടാൻസാനിയയിലെ ദാരിസ്-സലാം തുറമുഖം, മൊസാംബിക്കിലെ ലൂയി തുറമുഖം, സീഷെൽസിലെ വിക്ടോറിയ തുറമുഖം എന്നിവിടങ്ങളിൽ കപ്പലിന് നങ്കൂരമിടാനുള്ള സൗകര്യമുണ്ട്.
ഇന്ത്യയുടെ തീരദേശ ദൗത്വങ്ങളിൽ പങ്കാളിത്തം വഹിക്കുന്ന രാജ്യങ്ങളുമായി യുദ്ധപരിശീലനം, എൻജിൻ റൂം മാനേജ്മെന്റ് എന്നീ മേഖലകളിൽ സഹകരണമുണ്ടാകും.