പാർലമെന്റ് പിരിഞ്ഞു
Saturday, April 5, 2025 3:05 AM IST
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലടക്കം പാസാക്കിയ പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
ജനുവരി 31നാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ആരംഭിച്ചത്. മാർച്ച് പത്തിന് രണ്ടാംഘട്ടവും ആരംഭിച്ചു. വഖഫ് ഭേദഗതി ബിൽ, ഫോറിനേഴ്സ് ആൻഡ് ഇമിഗ്രേഷൻ ബിൽ അടക്കമുള്ള 16 ബില്ലുകളാണ് പാസാക്കിയത്.
വഖഫ് ഭേദഗതി ബിൽ പാസാക്കുന്നതിന് പുലർച്ചെവരെ സഭകളുടെനടപടികൾ നീണ്ടതിന് ഈ സമ്മേളനം സാക്ഷിയായി.