ബോളിവുഡ് സംവിധായകൻ മനോജ്കുമാറിന് യാത്രാമൊഴി
Sunday, April 6, 2025 12:40 AM IST
മുംബൈ: ദേശസ്നേഹം നിറയുന്ന സിനിമകളിലൂടെ ബോളിവുഡിന്റെ ഹരമായി മാറിയ സംവിധായകനും നടനുമായ മനോജ്കുമാറിന്റെ (87) മൃതദേഹം സംസ്ഥാനത്തിന്റെ സന്പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
പവൻ ഹാൻസ് ശ്മശാനത്തിൽ നടന്ന സംസ്കാരച്ചടങ്ങിൽ മക്കളായ വിശാൽ, കുനാൽ എന്നിവർ ചിതയ്ക്കു തീ കൊളുത്തി.
മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ധർമേന്ദ്ര, പ്രേംചോപ്ര, അഭിഷേക് ബച്ചൻ, ഫറാ ഖാൻ, തിരക്കഥാകൃത്ത് സലിം ഖാൻ തുടങ്ങിയവർ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു.
അവിഭക്ത ഇന്ത്യയിലെ അബോട്ടബാദിൽ പഞ്ചാബ് ഹിന്ദു കുടുംബത്തിൽ ജനിച്ച ഹരികൃഷ്ണൻ ഗോസ്വാമി എന്ന മനോജ്കുമാറിന്റെ കുടുംബം വിഭജനത്തിനു പിന്നാലെ ഡൽഹിയിലേക്കു കുടിയേറുകയായിരുന്നു.