മറ്റ് മതസ്ഥരുടെ ഭൂമിക്കു നേരേ കേന്ദ്രസർക്കാർ തിരിയുമെന്ന് ഉദ്ധവ് താക്കറെ
Friday, April 4, 2025 2:27 AM IST
മുംബൈ: വഖഫ് ഭൂമിയുടെ മേൽ കണ്ണുവയ്ക്കുന്ന കേന്ദ്ര സർക്കാർ ഇനി ക്ഷേത്രങ്ങൾ, ക്രൈസ്തവ ദേവാലയങ്ങൾ, ഗുരുദ്വാരകൾ എന്നിവയുടെ ഭൂമിക്കു നേരേ തിരിഞ്ഞേക്കാമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ ആരോപിച്ചു.
വഖഫ് ഭൂമി തട്ടിയെടുത്ത് തങ്ങളുടെ വ്യവസായി സുഹൃത്തുക്കൾക്കു നൽകാനാണ് ബിജെപിയുടെ നീക്കമെന്നും താക്കറെ പറഞ്ഞു.
വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കാത്ത പാർട്ടി ബാൽ താക്കറെയുടെ ഹിന്ദുത്വ മൂല്യങ്ങൾ ഉപേക്ഷിച്ചുവെന്നു നേരത്തെ ബിജെപിയും ശിവസേനയുടെ ഏക്നാഥ് ഷിൻഡേ വിഭാഗവും വിമർശിച്ചിരുന്നു. എന്നാൽ, തന്റെ നിലപാട് സഖ്യകക്ഷിയായ കോൺഗ്രസിന്റെ സമ്മർദത്തിന് വഴങ്ങിയാണെന്ന ആരോപണം താക്കറെ നിഷേധിച്ചു.