വൈവാഹിക ബലാത്സംഗം: സുപ്രീംകോടതി വാദം തുടങ്ങി
വൈവാഹിക ബലാത്സംഗം: സുപ്രീംകോടതി വാദം തുടങ്ങി
Friday, October 18, 2024 2:02 AM IST
ന്യൂ​ഡ​ൽ​ഹി: വൈ​വാ​ഹി​ക ബ​ലാ​ത്സം​ഗം ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ന്ന​ത് വി​വാ​ഹ ഉ​ട​ന്പ​ടി​യി​ൽ എ​ന്തു മാ​റ്റ​മു​ണ്ടാ​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി.

വൈ​വാ​ഹി​ക ബ​ലാ​ത്സം​ഗം ക്രി​മി​ന​ൽ കു​റ്റ​മാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് ഇ​ക്കാ​ര്യം ഹ​ർ​ജി​ക്കാ​രോ​ടു ചോ​ദി​ച്ച​ത്. വൈ​വാ​ഹി​ക ബ​ലാ​ത്സം​ഗം ക്രി​മി​ന​ൽ കു​റ്റ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള നി​ര​വ​ധി ഹ​ർ​ജി​ക​ളി​ൽ സു​പ്രീം​കോ​ട​തി​യി​ൽ ഇ​ന്ന​ലെ വാ​ദം തു​ട​ങ്ങി.


പു​തി​യ ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ൾ പ്ര​കാ​രം വൈ​വാ​ഹി​ക ബ​ലാ​ത്സം​ഗം ക്രി​മി​ന​ൽ കു​റ്റ​മാ​ക്കേ​ണ്ടെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.