സൽമാൻ ഖാനെ വധിക്കാൻ ശ്രമം: ഒരാൾ പിടിയിൽ
സൽമാൻ ഖാനെ വധിക്കാൻ ശ്രമം: ഒരാൾ പിടിയിൽ
Friday, October 18, 2024 2:02 AM IST
മും​​​ബൈ: ബോ​​​ളി​​​വു​​​ഡ് ന​​​ട​​​ൻ സ​​​ൽ​​​മാ​​​ൻ ഖാ​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ട്ട സം​​​ഘ​​​ത്തി​​​ലെ ഒ​​​രാ​​​ളെ ന​​​വി മും​​​ബൈ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ഹ​​​രി​​​യാ​​​ന​​​യി​​​ലെ പാ​​​നി​​​പ​​ത്തി​​​ൽനി​​​ന്നാ​​​ണ് ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. പ​​​ൻ​​​വേ​​​ലി​​​ലെ സ്വ​​​ന്തം ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ഫാം ​​​ഹൗ​​​സി​​​ലേ​​​ക്കു പോ​​​കും വ​​​ഴി താ​​​ര​​​ത്തെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ക്കു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി​​​യ​​​ത് ഇ​​​ക്ക​​​ഴി​​​ഞ്ഞ ജൂ​​​ൺ മാ​​​സ​​​മാ​​​ണ്.

ഏ​​​പ്രി​​​ലി​​​ൽ സ​​​ൽ​​​മാ​​​ൻ ഖാ​​​ന്‍റെ ബാ​​​ന്ദ്ര​​​യി​​​ലെ വീ​​​ടി​​​നു മു​​​ന്നി​​​ൽ വെ​​​ടി​​​വ​​​യ്പും ന​​​ട​​​ന്നി​​​രു​​​ന്നു. ത​​​ന്നെ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​യും അ​​​പാ​​​യ​​​പ്പെ​​​ടു​​​ത്താ​​​ൻ ലോ​​​റ​​​ൻ​​​സ് ബി​​​ഷ്ണോ​​​യി​​​യു​​​ടെ സം​​​ഘം ശ്ര​​​മി​​​ക്കു​​​ന്ന​​​താ​​​യി സ​​​ൽ​​​മാ​​​ൻ പോ​​​ലീ​​​സി​​​നു മൊ​​​ഴി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.


ഫാം ​​​ഹൗ​​​സി​​​ലേ​​​ക്ക് വ്യാ​​​ജ​​​ പേ​​​രു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു അ​​​ജ്ഞാ​​​ത​​​ർ ക​​​ട​​​ന്നുക​​​യ​​​റാ​​​ൻ ശ്ര​​​മി​​​ച്ച​​​തും ക​​​ത്ത്, ഇ-​​​മെ​​​യി​​​ൽ എ​​​ന്നി​​​വ വ​​​ഴി ഭീ​​​ഷ​​​ണി സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ല​​​ഭി​​​ച്ച​​​തും സ​​​ൽ​​​മാ​​​ൻ ഖാ​​​ൻ പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.