രാഷ്ട്രീയ പാർട്ടികളുടെ സൗജന്യ വാഗ്ദാനം: സുപ്രീംകോടതി നോട്ടീസ്
Wednesday, October 16, 2024 2:25 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും സുപ്രീംകോടതി പ്രതികരണം തേടി.
ബംഗളൂരു സ്വദേശിയായ ശശാങ്ക് ജെ. ശ്രീധര നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി.
തെരഞ്ഞെടുപ്പിന് മുന്പുള്ള കാലയളവിൽ രാഷ്ട്രീയ പാർട്ടികൾ സൗജന്യ വാഗ്ദാനങ്ങൾ നടത്തുന്നത് തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.