ബാബാ സിദ്ദിഖി വധം: പണം നല്കിയ ആൾ പിടിയിൽ
Wednesday, October 16, 2024 2:25 AM IST
മുംബൈ: മുൻ മഹാരാഷ്ട്ര മന്ത്രി ബാബാ സിദ്ദിഖി കൊല്ലപ്പെട്ട കേസിൽ ഒരാൾകൂടി പിടിയിലായി. യുപിയിലെ ബഹ്റായിച്ച് സ്വദേശി ഹരീഷ്കുമാർ ബലാക്രം(23) ആണ് പിടിയിലായത്. സിദ്ദിഖിയെ വധിച്ച ഷൂട്ടർമാർക്കു പണം നല്കിയത് ഇയാളാണ്.
പൂനയിൽ സ്ക്രാപ് ഡീലറാണ് ബലാക്രം. ബഹ്റായിച്ചിൽനിന്നാണ് ഇയാളെ ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.