ഹരിയാനയിൽ സെയ്നി ഇന്ന് അധികാരമേൽക്കും
ഹരിയാനയിൽ സെയ്നി ഇന്ന് അധികാരമേൽക്കും
Thursday, October 17, 2024 1:38 AM IST
ച​​ണ്ഡി​​ഗ​​ഡ്: നാ​​യ​​ബ് സിം​​ഗ് സെ​​യ്നി ഹ​​രി​​യാ​​ന മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി ഇ​​ന്ന് സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത് അ​​ധി​​കാ​​ര​​മേ​​ൽ​​ക്കും.

ഇ​​ന്ന​​ലെ ചേ​​ർ​​ന്ന ബി​​ജെ​​പി നി​​യ​​മ​​സ​​ഭാ ക​​ക്ഷി​​യോ​​ഗം സെ​​യ്നി​​യെ നേ​​താ​​വാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്തു. തു​​ട​​ർ​​ന്ന് ഗ​​വ​​ർ​​ണ​​ർ ബ​​ന്ദാ​​രു ദ​​ത്താ​​ത്രേ​​യ​​യെ ക​​ണ്ട് സ​​ർ​​ക്കാ​​രു​​ണ്ടാ​​ക്കാ​​ൻ സെ​​യ്നി അ​​വ​​കാ​​ശ​​വാ​​ദ​​മു​​ന്ന​​യി​​ച്ചു.

ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് സെ​​യ്നി മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​ന​​ത്തെ​​ത്തു​​ന്ന​​ത്. ബി​​ജെ​​പി​​യെ ഹാ​​ട്രി​​ക് വി​​ജ​​യ​​ത്തി​​ലേ​​ക്കു ന​​യി​​ച്ച സെ​​യ്നി​​യെ മു​​ഖ്യ​​മ​​ന്ത്രി​​യാ​​ക്കാ​​ൻ ബി​​ജെ​​പി തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മ​​നോ​​ഹ​​ർ ലാ​​ൽ ഖ​​ട്ട​​റി​​നു പ​​ക​​രം മാ​​ർ​​ച്ചി​​ലാ​​ണ് സെ​​യ്നി മു​​ഖ്യ​​മ​​ന്ത്രി​​യാ​​യ​​ത്.


90 അം​​ഗ നി​​യ​​മ​​സ​​ഭ​​യി​​ൽ ബി​​ജെ​​പി​​ക്ക് 48 അം​​ഗ​​ങ്ങ​​ളു​​ണ്ട്. മൂ​​ന്നു സ്വ​​ത​​ന്ത്ര​​രും ബി​​ജെ​​പി​​യെ പി​​ന്തു​​ണ​​യ്ക്കു​​ന്നു. പ്ര​​തി​​പ​​ക്ഷ​​മാ​​യ കോ​​ൺ​​ഗ്ര​​സി​​ന് 37 എം​​എ​​ൽ​​എ​​മാ​​രു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.