മണിപ്പുരിൽ രണ്ടു വിഭാഗങ്ങൾ ചേരിതിരിഞ്ഞ് വെടിവയ്പ്
മണിപ്പുരിൽ  രണ്ടു  വിഭാഗങ്ങൾ ചേരിതിരിഞ്ഞ് വെടിവയ്പ്
Friday, October 18, 2024 2:02 AM IST
ഇം​​ഫാ​​ൽ: മ​​ണി​​പ്പു​​രി​​ലെ ഇം​​ഫാ​​ൽ വെ​​സ്റ്റ് ജി​​ല്ല​​യി​​ൽ ഇ​​രുവി​​ഭാ​​ഗ​​ങ്ങ​​ൾ ത​​മ്മി​​ൽ വെ​​ടി​​വ​​യ്പ്. ആ​​ർ​​ക്കും പ​​രി​​ക്കേ​​റ്റ​​താ​​യി റി​​പ്പോ​​ർ​​ട്ടി​​ല്ല. കൗ​​ട്ര​​ക് ഗ്രാ​​മ​​ത്തി​​ലാ​​യി​​രു​​ന്നു വെ​​ടി​​വ​​യ്പു​​ണ്ടാ​​യ​​ത്.

കാം​​ഗ്പോ​​ക്പി ഗ്രാ​​മ​​ത്തി​​ൽ​​നി​​ന്നെ​​ത്തി​​യ സം​​ഘ​​മാ​​ണ് ആ​​ദ്യം വെ​​ടി​​വ​​യ്പു ന​​ട​​ത്തി​​യ​​ത്. വി​​ല്ലേ​​ജ് വോ​​ള​​ന്‍റി​​യ​​ർ​​മാ​​ർ തി​​രി​​ച്ചു വെ​​ടി​​വ​​ച്ചു. പ്ര​​ദേ​​ശ​​ത്ത് കൂ​​ടു​​ത​​ൽ സു​​ര​​ക്ഷാ​​സേ​​ന​​യെ വി​​ന്യ​​സി​​ച്ചു. ക​​ഴി​​ഞ്ഞ​​മാ​​സം കൗ​​ട്ര​​ക്കി​​ൽ ഡ്രോ​​ൺ ബോം​​ബ് ആ​​ക്ര​​മ​​ണം ന​​ട​​ന്നി​​രു​​ന്നു.


മ​​ണി​​പ്പു​​ർ സം​​ഘ​​ർ​​ഷ​​ത്തി​​ന് സ​​മാ​​ധാ​​ന​​പ​​ര​​മാ​​യ പ​​രി​​ഹാ​​രം ക​​ണ്ടെ​​ത്താ​​ൻ മെ​​യ്തെ​​യ്, കു​​ക്കി വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ ഇ​​രു​​പ​​തോ​​ളം എം​​എ​​ൽ​​എ​​മാ​​ർ ക​​ഴി​​ഞ്ഞ ദി​​വ​​സം ഡ​​ൽ​​ഹി​​യി​​ൽ ച​​ർ​​ച്ച ന​​ട​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.