റാബി വിളകൾക്കുള്ള മിനിമം താങ്ങുവില കേന്ദ്രം വർധിപ്പിച്ചു
റാബി വിളകൾക്കുള്ള മിനിമം  താങ്ങുവില കേന്ദ്രം വർധിപ്പിച്ചു
Thursday, October 17, 2024 1:12 AM IST
ന്യൂ​ഡ​ൽ​ഹി: റാ​ബി വി​ള​ക​ൾ​ക്കു​ള്ള മി​നി​മം താ​ങ്ങു​വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം.

ഗോ​ത​ന്പ്, ബാ​ർ​ലി, റേ​പ്പ്സീ​ഡ്, പ​യ​റു​വ​ർ​ഗ​ങ്ങ​ൾ, പ​രി​പ്പ്, കു​സും​ഭ പു​ഷ്പം തു​ട​ങ്ങി​യ വി​ള​ക​ളു​ടെ താ​ങ്ങു​വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ണ് കേ​ന്ദ്ര അം​ഗീ​കാ​രം ല​ഭി​ച്ച​ത്. 2025-26 റാ​ബി സീ​സ​ണ്‍ മു​ത​ലാ​ണ് താ​ങ്ങു​വി​ല പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക.

റാ​ബി സീ​സ​ണി​ൽ ക​ർ​ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ വ​രു​മാ​നം ഉ​റ​പ്പു​വ​രു​ത്താ​നും വി​ള​ക​ളു​ടെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നു​മാ​ണ് താ​ങ്ങു​വി​ല വ​ർ​ധി​പ്പി​ച്ച​തെ​ന്നു കേ​ന്ദ്ര​മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് പ​റ​ഞ്ഞു.

ഗോ​ത​ന്പി​ന്‍റെ മി​നി​മം താ​ങ്ങു​വി​ല ക്വി​ന്‍റ​ലി​ന് 2275 രൂ​പ​യി​ൽ​നി​ന്ന് 2425 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ബാ​ർ​ലി​യു​ടെ താ​ങ്ങു​വി​ല ക്വി​ന്‍റ​ലി​ന് 1850 രൂ​പ​യി​ൽ​നി​ന്ന് 1980 രൂ​പ​യാ​യും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. പ​യ​റു​വ​ർ​ഗ​ങ്ങ​ളു​ടേ​ത് ക്വി​ന്‍റ​ലി​ന് 5440 രൂ​പ​യി​ൽ​നി​ന്ന് 5650 രൂ​പ​യാ​യും പ​രി​പ്പ് വ​ർ​ഗ​ങ്ങ​ൾ​ക്ക് 6425 രൂ​പ​യി​ൽ​നി​ന്ന് 6700 രൂ​പ​യാ​യും ഉ​യ​ർ​ത്തി.


റേ​പ്പ്സീ​ഡ്/ ക​ടു​ക് എ​ന്നി​വ​യു​ടെ വി​ല ക്വി​ന്‍റ​ലി​ന് 5650 രൂ​പ​യി​ൽ​നി​ന്ന് 5950 രൂ​പ​യാ​യും കു​സും​ഭ പു​ഷ്പ​ത്തി​ന്‍റെ വി​ല 5800 രൂ​പ​യി​ൽ​നി​ന്ന് 5940 രൂ​പ​യാ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.

തീരുമാനം റാ​ബി വി​ള​ക​ൾ ധാ​രാ​ള​മാ​യി കൃ​ഷി ചെ​യ്യു​ന്ന ഡ​ൽ​ഹി, ജാ​ർ​ഖ​ണ്ഡ്, മ​ഹാ​രാ​ഷ്‌​ട്ര എ​ന്നി​വി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ നി​ർ​ണാ​യ​ക​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.