ബിഹാർ മദ്യദുരന്തം മരണം 25; 12 പേർ അറസ്റ്റിൽ
ബിഹാർ മദ്യദുരന്തം മരണം 25;  12 പേർ അറസ്റ്റിൽ
Friday, October 18, 2024 2:02 AM IST
പാ​​​റ്റ്ന: ബി​​​ഹാ​​​റി​​​ലെ സി​​​വാ​​​ൻ, സാ​​​ര​​​ൺ ജി​​​ല്ല​​​ക​​​ളി​​​ൽ വ്യാ​​​ജ മ​​​ദ്യം ക​​​ഴി​​​ച്ചു മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 25 ആ​​​യി. വ്യാ​​​ജമ​​​ദ്യം വി​​​റ്റ കേ​​​സി​​​ൽ 12 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി ര​​​ണ്ടു സം​​​ഘ​​​ങ്ങ​​​ളെ നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്. സി​​​വാ​​​നി​​​ലെ മാ​​​ഘ​​​ര്, ഓ​​​രി​​​യ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും സ​​​ര​​​ണി​​​ലെ മ​​​ഷ്റ​​​ഖി​​​ലു​​​മാ​​​ണ് വ്യാ​​​ജമ​​​ദ്യം ക​​​ഴി​​​ച്ച് ആ​​​ളു​​​ക​​​ൾ മ​​​രി​​​ച്ച​​​ത്.

സി​​​വാ​​​നി​​​ൽ 20 പേ​​​രും സാ​​​ര​​​ണി​​​ൽ അ​​​ഞ്ചു പേ​​​രു​​​മാ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​രു​​​പ​​​തോ​​​ളം പേ​​​ർ വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. ഇ​​​വ​​​രി​​​ലേ​​​റെ​​​പ്പേ​​​രു​​​ടെ​​​യും കാ​​​ഴ്ച​​​ ന​​​ഷ്ട​​​മാ​​​യി.


സംഭവത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ രൂ​​​ക്ഷവി​​​മ​​​ർ​​​ശ​​​വു​​​മാ​​​യി കോ​​​ൺ​​​ഗ്ര​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ൾ രം​​​ഗ​​​ത്തെ​​​ത്തി. 2016 മു​​​ത​​​ൽ മ​​​ദ്യ​​​നി​​​രോ​​​ധ​​​ന​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​മാ​​​ണു ബി​​​ഹാ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.